സ്വരയെ ഇനി വൈകാതെ ഫ്രിഡ്ജിനുള്ളില് കാണാം; സ്വര ഭാസ്കറിന്റെ വിവാഹത്തില്‍ സാധ്വി പ്രാചി
സംഘപരിവാര്‍ നിലപാടുകളെ സ്വര ഭാസ്കര്‍ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ട്. അടുത്തിടെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും പങ്കാളിയായിരുന്നു.

ലഖ്നൗ: സമാജ്വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദുമായുള്ള നടി സ്വര ഭാസ്കറിന്റെ വിവാഹത്തെ അധിക്ഷേപിച്ച് വിശ്വ ഹിന്ദു പരിഷത്ത് നേതാന് സാധ്വി പ്രാചി. സ്വര ഭാസ്കറിനെ വൈകാതെ ഫ്രിഡ്ജിനുള്ളില് കാണാം എന്നായിരുന്നു സാധ്വി പ്രാചി പറഞ്ഞത്.
ദല്‍ഹിയില്‍ അഫ്താബ് പൂനെവാലെ ലിവ് ഇന്‍ പങ്കാളി ശ്രദ്ധ വാക്കറെ വെട്ടിനുറുക്കി ഫ്രിഡ്ജിനുള്ളില് സൂക്ഷിച്ച സംഭവം താരതമ്യം ചെയ്താണ് സാധ്വി പ്രാചിയുടെ വിദ്വേഷ പരാമര്‍ശം. സ്വര ഭാസ്കര്‍ എല്ലായ്പ്പോഴും ഹിന്ദു മതത്തിന് എതിരായിരുന്നു എന്നും സ്വര ഭാസ്കര്‍ ഹിന്ദു മതത്തിന് പുറത്ത് നിന്നുള്ളയാളെ ആയിരിക്കും വിവാഹം കഴിക്കുക എന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു എന്നും സാധ്വി പ്രാചി അവകാശപ്പെട്ടു.

മുസ്ലീമിനെ വിവാഹം കഴിച്ചു
ഇപ്പോള്‍ നോക്കൂ, സ്വര ഭാസ്കര്‍ ഒരു മുസ്ലീമിനെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്, സാധ്വി പ്രാചി ന്യൂസ് 24-നോട് പറഞ്ഞു. സ്വര ഭാസ്കര്‍ ഫ്രിഡ്ജ് കാണണമായിരുന്നു എന്നും അവര്‍ പറഞ്ഞു. 'അവള് ഒരിക്കല്‍ ഫ്രിഡ്ജ് കാണണമായിരുന്നു. ശ്രദ്ധ വാക്കറുടെ ശരീരം 35 കഷണങ്ങളാക്കിയത് എങ്ങനെയാണ് എന്ന വാര്‍ത്ത സ്വര ഭാസ്കര്‍ ശ്രദ്ധിച്ചിരിക്കില്ല. ഇത്രയും വലിയ തീരുമാനം എടുക്കുന്നതിന് മുമ്പ് അവള് ഒരിക്കല്‍ ഫ്രിഡ്ജ് കാണേണ്ടതായിരുന്നു.

ശ്രദ്ധക്ക് സംഭവിച്ചത് സ്വരക്കും സംഭവിക്കാം
ഇത് സ്വര ഭാസ്കറിന്റെ വ്യക്തിപരമായ തീരുമാനമാണ് എന്ന് തനിക്ക് അറിയാം. എന്നാല്‍ ശ്രദ്ധയ്ക്ക് സംഭവിച്ചത് സ്വര ഭാസ്കറിനും സംഭവിക്കാം, എന്നാണ് സാധ്വി പ്രാചി പറഞ്ഞത്. ജനുവരി ആറിന് ആണ് സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം സ്വര ഭാസ്കറും ഫഹദ് സിറാര്‍ അഹമ്മദും വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇതിന് ശേഷം ഫെബ്രുവരി 16 ന്, ആണ് സ്വര ഭാസ്കറും ഫഹദ് സിറാര്‍ അഹമ്മദും വിവാഹ ചടങ്ങ് സംഘടിച്ചിരുന്നു.

സൗഹൃദം പ്രണയമായി
നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു എന്നും ആ പരിചയമാണ് ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത് എന്നും സ്വര ഭാസ്കര്‍ വ്യക്തമാക്കിയിരുന്നു. ഫഹദ് അഹമ്മദിനെ പരിചയപ്പെട്ടത് മുതല്‍ വിവാഹം വരെയുള്ള സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു വീഡിയോ സ്വര ഭാസ്കര്‍ പങ്കുവെച്ചിരുന്നു.

നിലപാടുള്ള താരം
2009-ല്‍ പുറത്തിറങ്ങിയ 'മധോലാല്‍ കീപ്പ് വാക്കിങ്' എന്ന ചിത്രത്തിലൂടെയാണ് സ്വര ഭാസ്കര്‍ സിനിമയിലെത്തിയത്. 'തനു വെഡ്സ് മനു' എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തിന് പുറമെ സമകാലിക വിഷയങ്ങളില്‍ ശക്തമായ നിലപാട് പറയുന്ന താരം കൂടിയാണ് സ്വര ഭാസ്കര്‍.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications