കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജവഹർലാൽ നെഹ്റു ഏറ്റവും വലിയ ലൈംഗീക പീഡകൻ'; വിവാദ പരാമർശവുമായി സാധ്വി പ്രാചി

Google Oneindia Malayalam News

ദില്ലി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ വിവാദ പരാമർശവുമായി വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു രാജ്യം കണ്ട ഏറ്റവും വലിയ റേപ്പിസ്റ്റാണെന്നാണ് സാധ്വി പ്രാചിയുടെ വിവാദ പരാമർശം.

''നിരന്തരം വിമർശിക്കുന്നു എന്നു കരുതി പാഷയോട് തെല്ലുമില്ല വിരോധം'' പരിഹാസവുമായി അഡ്വ. ജയശങ്കർ''നിരന്തരം വിമർശിക്കുന്നു എന്നു കരുതി പാഷയോട് തെല്ലുമില്ല വിരോധം'' പരിഹാസവുമായി അഡ്വ. ജയശങ്കർ

സമീപകാലത്തായി ഉണ്ടായ രാജ്യത്തെ നടുക്കിയ ബലാത്സംഗത്തെക്കുറിച്ച് സംസാരിക്കവെ ഇന്ത്യ ബലാത്സംഗത്തിൻറെ തലസ്ഥാനമായി മാറി എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് മറുപടിയായണ് സാധ്വി പ്രാചിയുടെ വിമർശനം. പീഡനക്കേസിൽ ബിജെപി എംഎൽഎ പ്രതിയായിട്ടും പ്രധാനമന്ത്രി പ്രതികരിക്കുന്നില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു.

prachi

വയനാട്ടിലെ പൊതുപരിപാടിയിൽ പങ്കെടുക്കവെയായിരുന്നു രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഉന്നാവ്, തെലങ്കാന സംഭവങ്ങളെ സൂചിപ്പിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. ഇതിന് മറുപടിയായാണ് രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം നെഹ്റു കുടുംബമാണെന്ന് സാധ്വി പ്രാചി കുറ്റപ്പെടുത്തിയത്.

നമ്മുടെ രാജ്യം രാമന്റേും കൃഷ്ണന്റേയും രാജ്യമാണ്, നെഹ്റുവായിരുന്നു ഏറ്റവും വലിയ ലൈംഗീക പീഡകൻ, രാമന്റെയും കൃഷ്ണന്റെയും സംസ്കാരം നെഹ്റു തകർത്തെന്നും സാധ്വി പ്രാചി ആരോപിച്ചു. തീവ്രവാദവും, നക്സൽവാദവും, അഴിമതിയും ബലാത്സംഗവും നെഹ്റു കുടുംബത്തിന്റെ സംഭാവനകളാണെന്നും സാധ്വി പ്രാചി കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും രംഗത്ത് എത്തിയിരുന്നു. ചിലർ മോശം പ്രസ്താവനകളിലൂടെ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയാണെന്നും ബലാത്സംഗം പോലുള്ള വിഷയങ്ങളിൽ രാഷ്ട്രീയത്തിന് അതീതമായി കാര്യങ്ങളെ നോക്കിക്കാണണമെന്നും വെങ്കയ്യ നായിഡു പ്രതികരിച്ചു.

English summary
Sadhvi Prachi controversial statement against Nehru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X