കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് തിന്നുന്നവര്‍ക്കെല്ലാം അയാളുടെ ഗതി വരും,ദാദ്രി കൊലപാതകം തുടക്കം മാത്രമെന്ന് സാധ്വി പ്രാച്ചി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ദാദ്രി കൊലപാതകം വെറും ഒരു തുടക്കം, ബീഫ് കഴിക്കുന്നവര്‍ക്കെല്ലാം ഇതു തന്നെയാണ് ഗതിയെന്ന് ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് സാധ്വി പ്രാച്ചി. ദാദ്രി കൊലപാതകത്തെ ന്യായീകരിച്ച് വിവാദ പ്രസ്താവനയുമായാണ് സാധ്വി രംഗത്തെത്തിയിരിക്കുന്നത്.

ബീഫ് കഴിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ മധ്യവയസ്‌ക്കനെ കൊലപ്പെടുത്തിയത് വെറും തുടക്കം മാത്രം. ഗോമാതാവിനെ തൊട്ടാല്‍ ഇനിയും രക്തം വീഴുമെന്നാണ് തീപ്പൊരി നേതാവിന്റെ പ്രസ്താവന. എന്നാല്‍, ഹിന്ദുക്കള്‍ ബീഫ് എന്ന കാരണം പറഞ്ഞ് മുസ്ലീമിനെ കൊന്നൊടുക്കുകയാണെന്ന അഭിപ്രായം ശരിയല്ലെന്നും ഇവര്‍ പറഞ്ഞു.

അയാള്‍ അര്‍ഹിച്ച ശിക്ഷ

അയാള്‍ അര്‍ഹിച്ച ശിക്ഷ

സാജിദ തന്റെ അച്ഛനെ തിരിച്ചു തരൂ എന്നു കരഞ്ഞു പറയുമ്പോള്‍ ബിജെപി നേതാവ് പറഞ്ഞതിങ്ങനെ. അയാള്‍ അര്‍ഹിച്ച ശിക്ഷയാണത്. ബീഫ് കഴിക്കുന്നവര്‍ക്കെല്ലാം ഈ ഗതി തന്നെ വരുമെന്നാണ് ബിജെപി നേതാവ് സാധ്വി പ്രാച്ചി പറയുന്നത്.

ബീഫ് കഴിക്കുന്നവര്‍ കരുതി ഇരുന്നോളൂ

ബീഫ് കഴിക്കുന്നവര്‍ കരുതി ഇരുന്നോളൂ

ബീഫ് കഴിക്കുന്നവരെല്ലാം സൂക്ഷിച്ചിരുന്നോളൂ. ഏതു നിമിഷവും ഈ ഗതി വരാം. മുസ്ലീംങ്ങള്‍ ഹിന്ദുക്കളുടെ പശുക്കളെ അപഹരിച്ച് അറുത്തു തിന്നുകയാണെന്നും അവര്‍ പറഞ്ഞു. അപ്പോള്‍ ഹിന്ദുക്കള്‍ ബീഫ് കഴിക്കുന്നില്ലേ...??

ഗോമാതാവിനെ കഷ്ണമാക്കുന്നവര്‍

ഗോമാതാവിനെ കഷ്ണമാക്കുന്നവര്‍

ഗോമാതാവിനെ കഷ്ണം കഷ്ണമായി വെട്ടിനുറുക്കുന്നവര്‍ക്ക് അതുപോലുള്ള മരണം തന്നെയാണ് വിധി. ബറേലിയില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് സാധ്വി പ്രാചി വിവാദ പ്രസ്താവന അഴിച്ചുവിട്ടത്.

ഹിന്ദുക്കളല്ല കൊലയ്ക്കുപിന്നില്‍

ഹിന്ദുക്കളല്ല കൊലയ്ക്കുപിന്നില്‍

കുറ്റം ചെയ്തു കഴിഞ്ഞ് ഞങ്ങളൊന്നും അറിഞ്ഞില്ലേ എന്നു പറയുന്ന നിലപാടാണോ ബിജെപിക്കും. മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകത്തിനു പിന്നില്‍ ഹിന്ദുക്കള്‍ അല്ലെന്നാണ് സാധ്വി പറയുന്നത്. ദാദ്രിയില്‍ എന്തു സംഭവിച്ചാലും അതിനു പിന്നില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ പങ്കുണ്ടാകുമെന്നാണ് സാധ്വി പറയുന്നത്.

മുസ്ലീംങ്ങളെ കൊന്നൊടുക്കുന്നു

മുസ്ലീംങ്ങളെ കൊന്നൊടുക്കുന്നു

ബീഫ് എന്ന കാരണം പറഞ്ഞ് ഹിന്ദുക്കള്‍ മുസ്ലീംങ്ങളെ കൊന്നൊടുക്കുകയാണെന്ന് തീവ്രവാദികള്‍ പോലും പറയുമ്പോള്‍ സാധ്വി പറയുന്നതിങ്ങനെ. ഇപ്പോള്‍ നടന്ന കൊലപാതകത്തിനു പിന്നില്‍ ഹിന്ദുക്കള്‍ അല്ല. ജനങ്ങളുടെ പ്രതിഷേധമാണ് ദദ്രിയില്‍ കണ്ടതെന്നാണ് പറയുന്നത്.

ദാദ്രിയിലെ കൊലപാതകം

ദാദ്രിയിലെ കൊലപാതകം

ദില്ലിക്കടുത്തുള്ള ദാദ്രി ഗ്രാമത്തിലാണ് ബീഫ് കഴിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മധ്യവയസ്‌കനെ വീട്ടില്‍ കയറി അടിച്ചുകൊന്നത്. മുഹമ്മദ് അഖ്‌ലാക് എന്ന 50 കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകന്‍ ഡാനിഷ് നോയിഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലിടുകയാണ്.

English summary
Bharatiya Janata Party leader Sadhvi Prachi who is famous for creating controversies yet again clichéd her trade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X