• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുസ്ലീങ്ങളുടെ 'കൻവറുകൾ' ഹിന്ദുക്കൾ വാങ്ങരുത്, ഹരിദ്വാറിൽ നിന്ന് മുസ്ലീംങ്ങളെ തുരത്തണമെന്ന് പ്രാചി!

cmsvideo
  വര്‍ഗ്ഗീയ വിഷം തുപ്പി സാധ്വി പ്രാചി | Oneindia Malayalam

  ദില്ലി: മുസ്ലീങ്ങൾക്കെതിരെ വീണ്ടും വിദ്വേഷ പ്രസംഗവുമായി വിഎച്ച്പി നേതാവ് സാധ്വി പ്രാചി. മദ്രസകളില്‍ ജനിക്കുന്നവരാണ് വളര്‍ന്ന് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ ഹാഫിസ് സയിദിനെപ്പോലെയാകുന്നതെന്ന് അവർ പറഞ്ഞു. നാഥുറാം ഗോഡ്‌സയെയും പ്രഗ്യ സിംഗ് ഠാക്കൂറിനെയും പോലുള്ളവര്‍ മദ്രസകളില്‍ ജനിക്കാറില്ലെന്നും സാധ്വി പറഞ്ഞു.

  വിവരാവകാശ നിയമത്തോട് മോദിക്ക് എന്തിന് ഇത്ര ദേഷ്യം? ചെയ്തത് പ്രതികാരമെന്ന് ജയറാം രമേശ്, ഇതാ അതിനുള്ള അഞ്ച് കാരണങ്ങൾ...

  ഹരിദ്വാറില്‍ ശിവ ഭക്തര്‍ മുസ്‌ലീങ്ങളുണ്ടാക്കുന്ന കന്‍വറുകള്‍ ബഹിഷ്‌കരിക്കണമെന്നും പ്രാചി പറഞ്ഞു. ശിവന് സമര്‍പ്പിക്കാനായി ഗംഗയില്‍ നിന്നുള്ള ജലം ശേഖരിക്കാനായി മുളയും മണ്‍കലവും ചേര്‍ത്തുണ്ടാക്കുന്ന പാത്രമാണ് കന്‍വറുകള്‍ എന്ന് പറയുന്നത്. മീററ്റിലെ ഭഗ്പത് ജില്ലയില്‍ സംസാരിക്കവെയാണ് പ്രാചിയുടെ പരാമർശം.

  അന്വേഷണം ആരംഭിച്ചു

  അന്വേഷണം ആരംഭിച്ചു

  പ്രസംഗം വിവാദമായതോടെ ഭഗ്പത് ജില്ലാ ഭരണകൂടം സ്വാധിയുടെ പ്രസംഗത്തിൽ അന്വേഷണം ആരംഭിച്ചു. അസിസ്റ്റന്‍റ് സുപ്രണ്ട് ഓഫ് പോലീസ് അനില്‍ സിംഗ് അന്വേഷണത്തിന് നേതൃത്വം നല്‍കും. ഹരിദ്വാറില്‍ ശിവഭക്തര്‍ക്കുവേണ്ടിയുള്ള കന്‍വറുകൾ നിർമ്മിക്കുന്ന്ത് കൂടുതലും മുസ്ലീങ്ങളാണ്. അവരെ ബഹിഷ്ക്കരിക്കണമെന്നാണ് സ്വാധി പറഞ്ഞത്. അവരെ ഇവിടെ നിന്ന് പോകാൻ പറയണം. അങ്ങിനെ വന്നാൽ ഹിന്ദുക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്നും അവർ പ്രസംഗത്തിൽ വ്യക്തമാക്കി.

  മുസ്ലീം മുക്ത ഇന്ത്യ

  മുസ്ലീം മുക്ത ഇന്ത്യ

  ഇതിന് മുമ്പും നിരവധി തവണ സ്വാധി മുസ്ലീം മത വിഭാഗങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇന്ത്യയെ കോണ്‍ഗ്രസ് മുക്ത രാജ്യമാക്കണമെന്ന സ്വപ്‌നവുമായി മുന്നേറുമ്പോള്‍ സംഘപരിവാര്‍ സംഘടനയായ വി എച്ച് പിയുടെ നേതാവായ സാധ്വി പ്രാചിയുടെ സ്വപ്‌നം മുസ്ലിങ്ങളില്ലാത്ത ഇന്ത്യയാണ്. വിവാദ പ്രസ്താവനകള്‍ ഏറെ നടത്തിയിട്ടുള്ള നേതാവാണ് സാധ്വി. ഇന്ത്യയെ മുസ്ലിംമുക്തമാക്കാനുള്ള സമയമാണിതെന്ന് നേരത്തെ പ്രാചി പറഞ്ഞിരുന്നു.

  ഗോധ്ര കാലാപം

  ഗോധ്ര കാലാപം

  ഗോധ്ര കലാപവുമായി ബന്ധപ്പെട്ടും വിവാദ പ്രസ്താവനയുമായി അവർ രംഗത്തെത്തിയിരുന്നു. പുൽവാമയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണത്തിലായിരുന്നു പ്രാചിയുടെ വിവാഗ പ്രസ്താവന പുറത്ത് വന്നത്. ഗോധ്രയിൽ ചെയ്തത് പാകിസ്താനിലും നടത്തമമെന്നായിരുന്നു പ്രാചി പറഞ്ഞിരുന്നത്. ഇതുവഴി ഗോധ്ര കലാപത്തിന് പിന്നിൽ മോദിയാണെന്ന് പരോക്ഷമായി പറയുകയായിരുന്നു പ്രാചി. ഉത്തർപ്രദേശിൽ നിന്നും നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച വ്യക്തിയാണ് സ്വാധി പ്രാചി.

   മുസ്ലീം സ്ത്രീകളെ ഹിന്ദുമതത്തിലേക്ക് സ്വാഗതം ചെയ്യുന്നു

  മുസ്ലീം സ്ത്രീകളെ ഹിന്ദുമതത്തിലേക്ക് സ്വാഗതം ചെയ്യുന്നു

  നിക്കാഹ് ഹലാലയിൽ നിന്ന് രക്ഷപ്പെടാൻ മുസ്ലീം സ്ത്രീകൾ ഹിന്ദുക്കളെ വിവാഹം കവിക്കണമെന്ന വിവാദ പ്രസംഗവും സാധ്വി പ്രാചി നടത്തിയിരുന്നു. മുത്തലാക്കും നിക്കാഹ് ഹലാലയും സാമൂഹ്യ തിന്മകളായാണ് മുസ് ലിം സ്ത്രീകൾ കരുതുന്നതെന്നും വിഎച്ച്പി നേതാവ് പറഞ്ഞിരുന്നു. ഹിന്ദുമതത്തിലേക്ക് വരുന്നതോടെ മുസ് ലിം സ്ത്രീകളുടെ ഭയം ഇല്ലാതാകും. സ്ത്രീകൾ ജീവിതം നശിപ്പിച്ച് കളയയരുത്. ഹിന്ദുക്കളെ നിങ്ങൾക്ക് വിവാഹം കഴിക്കാം. മൂല്യങ്ങൾ പിന്തുടരുന്ന മിടുക്കരായ ആൺകുട്ടികളെ നിങ്ങൾക്ക് ലഭിക്കും. എല്ലാവരെയും ഹിന്ദു മതത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്നാണ് പ്രാചിയുടെ പരാമർശം ഉണ്ടായിരുന്നത്. കാൻവാർ യാത്രക്കിയെ മുസ്ലീം പള്ളികളിലെ ശബ്ദോപകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നും സാധ്വി പ്രാചി ആവശ്യപ്പെട്ടിരുന്നു.

  English summary
  Sadhvi Prachi gave again controversial comment against Muslim
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X