പാകിസ്താനായി മാറുന്ന ഉത്തര്‍ പ്രദേശിനെ യോഗി ആദിത്യനാഥ് രക്ഷിച്ചെന്ന് സദ്‌വി പ്രാചി
യു പി സര്‍ക്കാര്‍ ഇനി മധ്യ നിരോധനം കൂടി കൊണ്ടുവരണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
സാംബാല്‍: പാകിസ്താനായി മാറിക്കൊണ്ടിരിക്കുന്ന ഉത്തര്‍ പ്രദേശിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രക്ഷിച്ചെന്ന് സദ്‌വി പ്രാചി. വിവാദ ഹിന്ദുത്വ നേതാവായ സദ്‌വി പ്രാചി ഞായറാഴ്ചയാണ് ഇങ്ങനെയൊരു പ്രസ്ഥാവനയുമായി മുന്നോട്ട് വന്നത്.
ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രിയാകുന്നതിലൂടെ യോഗി ആദിത്യനാഥ് ജനങ്ങളെ സന്തോഷിപ്പിക്കുകയും ഉത്സാഹഭരിതരാക്കുകയും മാത്രമല്ല അവരുടെ സംസ്ഥാനത്തെ മറ്റൊരു പാക്കിസ്ഥാനായി മാറുന്നതില്‍ നിന്നും രക്ഷിക്കുകയും ചെയ്തു എന്ന് അവര്‍ ഞായറാഴ്ച റിപ്പോര്‍ട്ടറോട് പറഞ്ഞു.

ആദിത്യനാഥിനെ പ്രശംസിക്കുന്നതിനൊടൊപ്പം സര്‍ക്കാര്‍ മുന്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുകയും സത്യങ്ങള്‍ പുറത്ത് കൊണ്ടുവരികയും ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമാജ് വാദി പാര്‍ട്ടിക്കാര്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍ ആണെന്നും, ഒരു ചോദ്യത്തിനിടയ്ക്ക് യു പി സര്‍ക്കാര്‍ ഇനി മധ്യ നിരോധനം കൂടി കൊണ്ടുവരണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications