ആമിര്‍ ഖാനും ഷാരൂഖ് ഖാനും രാജ്യത്തിന്റെ പേര് ചീത്തയാക്കുന്നുവെന്ന് സാധ്വി പ്രാച്ചി
ദില്ലി: പ്രശസ്ത താരങ്ങളായ ആമിര്‍ഖാനെതിരെയും ഷാരൂഖ് ഖാനെതിരെയും വിഎച്ച്പി നേതാവ് സാധ്വി പ്രാചി രംഗത്ത്. ആമിര്‍ ഖാനും ഷാരൂഖ് ഖാനും രാജ്യത്തിന്റെ പേര് കളങ്കപ്പെടുത്തുകയാണെന്ന് സാധ്വി പ്രാച്ചി പറയുന്നു. രാജ്യത്ത് അസഹിഷ്ണുതയാണെന്ന് പറഞ്ഞ് ആമീര്‍ ഖാനെയും ഷാരൂഖാനെയും പോലുള്ള ആളുകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്.
ഇത്തരം ആരോപണങ്ങള്‍ നടത്തി രാജ്യത്തിന് തന്നെ മോശം പേര് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സാധ്വി പ്രാച്ചി പറയുന്നു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനും രാജ്യത്തെ കളങ്കപ്പെടുത്തുകയാണെന്ന് സാധ്വി പ്രാച്ചി ആരോപിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെയും സാധ്വി പ്രാചി ആഞ്ഞടിച്ചു. സോണിയ ഗാന്ധിയുടെ ഒപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് ഇവര്‍ രാജ്യത്തെ കളങ്കപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തുന്നതെന്നും സാധ്വി ആരോപിച്ചു. പുരസ്‌കാരങ്ങള്‍ നല്‍കിയവര്‍ രാജ്യദ്രോഹികളാണെന്നു സ്വാധി പ്രാച്ചി ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു.
ഹിന്ദുക്കള്‍ ഒരു കലാപവും ഉണ്ടാക്കുന്നില്ലെന്നും, മുസ്ലീമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതെന്നും സാധ്വി പ്രാച്ചി പറയുന്നു. പശുവിനെ കൊന്നും ബീഫ് പാര്‍ട്ടി നടത്തിയും ചിലര്‍ ഹിന്ദുക്കളെ കലാപകാരികളാക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും സാധ്വി പ്രാച്ചി പറയുന്നു.


Click it and Unblock the Notifications