ആര്‍എസ്എസ് പ്രചാരക് സുനില്‍ ജോഷി കൊലപാതകം; സാധ്വി പ്രഗ്യ ഉള്‍പ്പെടെ 8 പേരെ വെറുതെ വിട്ടു
ഭോപാല്‍: കുപ്രസിദ്ധമായ സുനില്‍ ജോഷി കൊലപാതകക്കേസില്‍ സ്വാധ്വി പ്രഗ്യാ താക്കൂര്‍ ഉള്‍പ്പെടെ എട്ടുപേരെ മധ്യപ്രദേശ് വിചാരണക്കോടതി വെറുതെവിട്ടു. മുന്‍ ആര്‍എസ്എസ് പ്രചാരകനും സ്വാധ്വി പ്രഗ്യയുടെ അടുത്ത അനുയായിയുമായിരുന്ന സുനില്‍ ജോഷിയെ 2007 ഡിസംബര്‍ 29ന് വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
ഒരു ആദിവാസി കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയവെയാരുന്നു സുനില്‍ ജോഷി കൊല്ലപ്പെടുന്നത്. തന്റെ ഒളിവു സ്ഥലത്തേക്ക് മടങ്ങവെ അജ്ഞാതല്‍ സുനില്‍ ജോഷിയെ കൊലപ്പെടുത്തുകയായിരുന്നു. സ്വാധ്വി പ്രഗ്യയും കൂട്ടരുമാണ് സുനില്‍ ജോഷിയെ ഇല്ലാതാക്കിയതെന്ന് പോലീസ് പിന്നീട് കണ്ടെത്തി. മാലേഗാവ്, സംഝോധ സ്‌ഫോടനക്കേസ് പ്രതികൂടിയായിരുന്നു സുനില്‍ ജോഷി.

സുനില്‍ ജോഷിയുടെ വധക്കേസ് വിധി കേട്ട് ബന്ധുക്കള്‍ കോടതിയില്‍ തളര്‍ന്നുവീണു. പ്രതികള്‍ക്കെതിരായ തെളിവുകള്‍ ശക്തമായിരുന്നെങ്കിലും വിധി എതിരാവുകയായിരുന്നു. പോലീസ് കേസില്‍ ശക്തമായി നീങ്ങിയില്ലെന്നും ആരോപണമുണ്ട്. തുടക്കത്തില്‍ മധ്യപ്രദേശ് പോലീസ് അന്വേഷിച്ച കേസ് പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം എന്‍ഐഎ ഏറ്റെടുത്തെങ്കിലും കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പോലീസിന് തന്നെ കൈമാറുകയായിരുന്നു.
മാലേഗാവ് സ്‌ഫോടനക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന പ്രഗ്യാ താക്കൂര്‍ വിധി കേള്‍ക്കാനായി കോടതിയില്‍ എത്തിയിരുന്നു. മറ്റ് രണ്ട് പ്രതികളായ ലോകേഷ് ശര്‍മ, രാജേന്ദ്ര ചൗധരി എന്നിവര്‍ ഹരിയാണ ജയിലിലാണുള്ളത്. മറ്റൊരു പ്രതി ഹര്‍ഷാദും കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുകയാണ്.












Click it and Unblock the Notifications