കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലേഗാവ് സ്‌ഫോടനം: കുറ്റം സമ്മതിപ്പിക്കാന്‍ കടുത്ത പീഡനം, ആരോപണവുമായി സ്വാധി പ്രജ്ഞാസിങ്

  • By Desk
Google Oneindia Malayalam News

ദില്ലി: അന്വേഷണ​ ഉദ്യോഗസ്ഥര്‍ക്കെതിരെ വെളിപ്പെടുത്തലുമായി മലേഗാവ് സ്‌ഫോടന കേസ് പ്രതി സ്വാധി പ്രജ്ഞാസിങ് താക്കൂര്‍. കസ്റ്റഡിയിലിരിക്കെ തനിക്ക് നേരിടേണ്ടിവന്ന പൊലീസ് പീഡനം തുറന്ന പറഞ്ഞ് പരസ്യമായി രംഗത്ത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സ്‌ഫോടന കേസില്‍ കുറ്റസമ്മതം നടത്താന്‍ പൊലീസ് തന്നെ അടിച്ചെന്നും കടുത്ത മര്‍ദനത്തിനിരയാക്കിയെന്നും വെളിപ്പെടുത്തിയത്.

ചില്ലറക്കാരനല്ല മുഹമ്മദ് മൊഹസിന്‍; മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെക്കുറിച്ച് അറിയാംചില്ലറക്കാരനല്ല മുഹമ്മദ് മൊഹസിന്‍; മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെക്കുറിച്ച് അറിയാം

മരപ്പിടിയുള്ള ബെല്‍റ്റ് കൊണ്ട് തന്നെ ദയനീയമായി മര്‍ദ്ദിച്ചുവെന്നാണ് 49കാരിയായ സ്വാധി ആരോപിക്കുന്നത്. സഹാനുഭൂതിക്ക് വേണ്ടിയല്ല ഇപ്പോള്‍ ഇത്തരം അനുഭവങ്ങള്‍ പങ്കു വെക്കുന്നതെന്നും ഭാവിയില്‍ ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നാല്‍ സ്ത്രീകള്‍ക്ക് ഒന്നും ചെയ്യാനാകില്ല. സ്‌ഫോടനം നടത്തി മുസ്ലീങ്ങളെ കൊല്ലാന്‍ ആസൂത്രണം ചെയ്‌തെന്ന് സമ്മതിപ്പിക്കാന്‍ ഒരു പൊലീസുകാരന്‍ രാപ്പകല്‍ തന്നെ മര്‍ദ്ദിച്ചുവെന്നും അവര്‍ ആരോപിച്ചു.

sadhvi-pragya-

''അവര്‍ എന്നെ കൊല്ലാന്‍ ശ്രമിച്ചു പക്ഷെ ഞാന്‍ മരിച്ചില്ല. അത് ദൈവത്തിന്റെ അനുഗ്രഹമാണ്. ശാരീരികവും മാനസികവുമായ മനുഷ്യത്വരഹിത പീഡനത്തിന് അവര്‍ എന്നെ വിധേയപ്പെടുത്തി. അവര്‍ ഭരണഘടനയില്‍ ലംഘിക്കുകയും എന്നെ നിയമവിരുദ്ധമായി തടങ്കലില്‍ വെയ്ക്കുകയും ചെയ്തു''. സ്വാധി കൂട്ടിച്ചേര്‍ത്തു.

English summary
Sadhwi Pranja Singh's allegations against investigating officers of Malegon blast case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X