കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംകെ നേതാവ് രാജയുടെ സുഹൃത്തിന്റെ മരണം കൊലപാതകമെന്ന് ആരോപണം

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: ഡിഎംകെ നേതാവും മുന്‍ കേന്ദ്ര ടെലികോം മന്ത്രിയുമായ എ. രാജയ്‌ക്കെതിരേ ആരോപണങ്ങളുമായി യുവാവ് രംഗത്തെത്തി. രാജയുടെ അടുത്ത അനുയായിയും വ്യവസായിയുമായ സാദിഖ് ബച്ചയുടേത് കൊലപാതകമാണന്ന ആരോപണവുമായി കെ. പ്രഭാകരന്‍ എന്ന 24കാരനാണ് രംഗത്തെത്തിയിരിക്കുന്നത്.

താനും മറ്റൊരാളും ചേര്‍ന്നാണ് സാദിഖ് ബച്ചയെ കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ അന്നത്തെ സംസ്ഥാന പോലീസ് ഇന്റലിജന്‍സ് മേധാവി ജാഫര്‍ സേട്ടിനും രാജയുടെ അടുത്ത ബന്ധുവായ പരമേശ് കുമാറിനും പങ്കുണ്ടെന്ന് പ്രഭാകരന്‍ ആരോപിച്ചു. തമിഴ്‌നാട് അറിയാലൂര്‍ ജില്ലയിലെ ആയുര്‍ സ്വദേശിയാണ് പ്രഭാകര്‍.

a-raja

2 ജി അഴിമതിക്കേസ് കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്തായിരുന്നു കൊലപാതകം. 2011 മാര്‍ച്ച് 16നാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ ബച്ചയുടെ മൃതദേഹം കണ്ടെത്തിയത്. പണത്തിനുവേണ്ടിയായിരുന്നു കൊലപാതകം. ബച്ചയെ കൊലപ്പെടുത്തിയശേഷം താനും മറ്റു രണ്ടുപേരും ചേര്‍ന്ന്‌കെട്ടിത്തൂക്കുകയായിരുന്നെന്നും പ്രഭാകരന്‍ പറഞ്ഞു.

പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും കൊലപാതകത്തിന് രാഷ്ട്രീയവുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും തിരുച്ചിറപ്പള്ളി പോലീസ് കമ്മീഷണര്‍ സഞ്ജയ് മാത്തുര്‍ അറിയിച്ചു.

English summary
Sadiq Batcha suicide case: Man claims he helped kill A Raja's aide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X