'സുരക്ഷയാണ് പ്രധാനം'; ക്ലാസുകൾ ഓണ്‍ലൈനാക്കി ഡൽഹി ലേഡി ശ്രീറാം കോളേജ്
റെഗുലർ ക്ലാസുകൾ ഒഴിവാക്കി ഡൽഹി ലേഡി ശ്രീറാം കോളേജ്. ബുധനാഴ്ച മുതൽ ഓണ്‍ലൈനായിട്ടാണ് ക്ലാസുകൾ നടക്കുക. ഡൽഹി കൽക്കാജ് മന്ദിറിൽ പതിനേഴുകാരിക്ക് നേരെ നടന്ന കൂട്ടബലാത്സംഗത്തിന് പിന്നാലെയാണ് നടപടി. വിദ്യാർത്ഥിനികളുടെ സുരക്ഷയാണ് പ്രധാനമെന്ന് അധികൃതർ പറഞ്ഞു.
കൽക്കാജ് മന്ദിർ പാർക്കിൽ നിന്നും രണ്ട് കിമി ദൂരം മാത്രമാണ് കോളേജിലേക്ക് ഉള്ളത്. കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമാണ് കോളേജ് മുൻഗണന നൽകുന്നതെന്ന് കോളേജ് വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് എല്ലാതരത്തിലുള്ള പിന്തുണയും ഉറപ്പാക്കാൻ ഫാക്കൽട്ടികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ കനിക എ അഹൂജ പറഞ്ഞു.

തിങ്കളാഴ്ചയാണ് ഡൽഹിയെ ഞെട്ടിച്ച് വീണ്ടുമൊരു കൂട്ടബലാത്സംഗം നടന്നത്. 17കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പം പാര്‍ക്കില്‍ ഇരിക്കുമ്പോഴാണ് അക്രമികള്‍ എത്തിയത്. പോലീസ് ഉദ്യോഗസ്ഥരെന്ന് വ്യാജമായി പരിചയപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ പാർക്കിൽ ഇരുന്നതിൽ കേസെടുക്കുമെന്നായിരുന്നു ആദ്യ ഭീഷണി. തുടർന്ന് തുടര്‍ന്ന് പ്രതികളിലൊരാള്‍ തോക്കും കത്തിയും കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോയി. സുഹൃത്തിനെ ക്രൂരമായി മർദിക്കുകയും ചെയ്തു.
രാത്രി 8.45-ഓടെയാണ് സംഭവത്തെക്കുറിച്ച് പിസിആര്‍ സന്ദേശം പോലീസിന് ലഭിക്കുന്നത്. അപ്പോള്‍ത്തന്നെ കല്‍ക്കാജി മന്ദിറിനും ഇസ്‌കോണ്‍ ക്ഷേത്രത്തിനും ഇടയിലുള്ള പാര്‍ക്കിലേക്ക് പോലീസ് സംഘം എത്തി. ഇതിനിടെ പ്രതികള്‍ സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞിരുന്നു. രാത്രിയോടെ തന്നെ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. അതേസമയം പെണ്‍കുട്ടിയുടെ പരാതിയിൽ മൂന്ന് പേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്‌സോ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ആസിഫ് എന്നയാളാണ് അറസ്റ്റിലായ ഒരാൾ. ഇയാൾ ഉള്ളിക്കച്ചവടക്കാരാനാണ്. പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാൾ പോലീസിന് നേരെ വെടിയുതിർത്തിരുന്നു. അതേസമയം പോലീസ് വെടിവെയ്പ്പിൽ ഇയാളുടെ കാലിന് പരിക്കേറ്റു. ഹേമന്ത്, മുകേഷ് എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേർ. ഇരുവരും സഹോദരങ്ങളാണ്. ഹേമന്ത് അഭിഭാഷകനാണ്. സഹോദരനായ മുകേഷ് ബിഎസ്സി മാത്സ് വിദ്യാർത്ഥിയാണ്.
അതേസനം രാജ്യതലസ്ഥാനത്ത് ഒരു മാസത്തിനിടയിൽ നടക്കുന്ന മൂന്നാമത്തെ ബലാത്സംഗക്കേസ് ആണിത്. ബസിൽ വെച്ചാണ് ഒരു പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്. യുപി സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിയാണ് സ്ലീപർ ബസിൽ പീഡനത്തിനിരയായത്. സംഭവത്തിൽ ബസ് കണ്ടക്ടറും പോലീസും അറസ്റ്റിലായിരുന്നു. സ്വരൂപ് നഗറിൽ വെച്ചാണ് മറ്റൊരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്.


Click it and Unblock the Notifications
