വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം; അതിൽ എന്താണ് തെറ്റെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
ദില്ലി; വിദ്യാഭ്യാസ മേഖലയിലെ കാവിവത്കണത്തിൽ എന്താണ് തെറ്റെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ജനങ്ങൾ കൊളോണിയൽ കാലഘട്ടത്തിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ഹരിദ്വാറിലെ ദേവ സംസ്‌കൃതി വിശ്വ വിദ്യാലയത്തിൽ സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് റീകൺസിലിയേഷൻ ഉദ്ഘാടനം ചെയ്യുകായിരുന്നു വെങ്കയ്യ നായിഡു.

വിദ്യാഭ്യാസത്തെ കാവിവൽക്കരിച്ചുവെന്നാണ് കേന്ദ്രസർക്കാരിനെതിരെ ഉയുന്ന ആരോപണം. എന്നാൽ എന്താണ് കാവിവത്കരണത്തിൽ കുഴപ്പമുള്ളതെന്നായിരുന്നു വെങ്കയ്യ നായിഡുവിന്റെ ചോദ്യം. വിദ്യാഭ്യാസ മേഖലയിലെ മെക്കോള രീതി ഉപേക്ഷിക്കണമെന്നും നായിഡു ആവശ്യപ്പെട്ടു.സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ മക്കാലെ വിദ്യാഭ്യാസ സമ്പ്രദായം പൂർണ്ണമായും നിരാകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.രാജ്യത്ത് ഉയര്‍ന്ന വിഭാഗത്തിന് മാത്രം വിദ്യാഭ്യാസം എന്ന രീതിയാണ് മെക്കോള കൊണ്ടുവന്ന സമ്പ്രദായമെന്നും അദ്ദേഹം ആരോപിച്ചു.
നൂറ്റാണ്ടുകൾ നീണ്ട കൊളോണിയൽ ഭരണം നമ്മെ ഒരു താഴ്ന്ന വർഗ്ഗമായി കാണാനാണ് പഠിപ്പിച്ചത്. നമ്മുടെ സ്വന്തം സംസ്കാരത്തെയും പരമ്പരാഗത ജ്ഞാനത്തെയും പുച്ഛത്തോടെ കാണാൻ നമ്മളെ പ്രേരിപ്പിച്ചു. ഇത് ഒരു രാഷ്ട്രമെന്ന നിലയിലുള്ള നമ്മുടെ വളർച്ചയെ മന്ദഗതിയിലാക്കി. വിദ്യാഭ്യാസത്തിനുള്ള മാധ്യമമായി വിദേശ ഭാഷ അടിച്ചേൽപ്പിച്ചതോടെ വിദ്യാഭ്യാസം സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തിന് മാത്രമായി ഒതുക്കി. ഒരു വലിയ വിഭാഗം ജനത്തിന് വിദ്യാഭ്യാസത്തിനുള്ള അവകാശം ഇല്ലാതാക്കി. നമ്മുടെ പൈതൃകം, നമ്മുടെ സംസ്കാരം, പൂർവ്വികർ എന്നിവയിലെല്ലാം നമ്മൾ അഭിമാനിക്കണം. നാം നമ്മുടെ വേരുകളിലേക്ക് മടങ്ങണം. നമ്മുടെ കൊളോണിയൽ ചിന്താഗതി ഉപേക്ഷിച്ച് നമ്മുടെ കുട്ടികളെ അവരുടെ ഇന്ത്യൻ സ്വത്വത്തിൽ അഭിമാനിക്കാൻ പഠിപ്പിക്കണം.
നാം കഴിയുന്നത്ര ഇന്ത്യൻ ഭാഷകൾ പഠിക്കണം. നാം നമ്മുടെ മാതൃഭാഷയെ സ്നേഹിക്കണം. വിജ്ഞാനത്തിന്റെ കലവറയായ നമ്മുടെ വേദങ്ങളെ അറിയാൻ സംസ്‌കൃതം പഠിക്കണം," ഉപരാഷ്ട്രപതി പറഞ്ഞു. എല്ലാ ഗാഡ്ജറ്റുകളുടേയും അറിയിപ്പുകൾ ഓരോ സംസ്ഥാനത്തേയും മാതൃഭാഷയിൽ തന്നെ പുറത്തുവരുന്ന ദിവസത്തിനായി താൻ കാത്തിരിക്കുകയാണ്.നിങ്ങളുടെ മാതൃഭാഷ നിങ്ങളുടെ കാഴ്ച പോലെയാണ്, അതേസമയം അന്യഭാഷയെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് നിങ്ങളുടെ കണ്ണട പോലെയാണ്.വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇന്ത്യൻവൽക്കരണം ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കേന്ദ്ര ബിന്ദുവാണ്, ഇത് മാതൃഭാഷകളുടെ പ്രോത്സാഹനത്തിന് വലിയ ഊന്നൽ നൽകുന്നു, ഉപരാഷ്ട്രപതി നായിഡു പറഞ്ഞു.
ഇന്ത്യയിലേക്ക് വരുന്ന വിദേശ പ്രമുഖർ സ്വന്തം ഭാഷയിൽ അഭിമാനിക്കുന്നതിനാലാണ് അവർ ഇംഗ്ലീഷിനു പകരം മാതൃഭാഷയിൽ സംസാരിക്കുന്നത്. ഇന്ത്യയിലെ യുവാക്കളോടാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും മാതൃഭാഷയെ സ്‌നേഹിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. കാവിവത്കരണത്തിൽ എന്ത് തെറ്റാണ് ഉള്ളത്. ലോകാ സമസ്താ സുഖിനോ ഭവന്തുവും വസുദൈവ കുടുംബകവുമെല്ലാം നമ്മുടെ പുരാതന വേദഗ്രന്ഥങ്ങളിലെ തത്വശാസ്ത്രങ്ങളാണ്. ഇപ്പോഴും രാജ്യത്തിന്റെ വിദേശനയങ്ങളുടെ മാർഗദർശകതത്വങ്ങളാണ്. നമ്മുടെ വിദേശ നയം തന്നെ ഇതിനൊയൊക്കെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പുരാതന ഇന്ത്യൻ സർവ്വകലാശാലകളായ നളന്ദ, തക്ഷില എന്നിവിടങ്ങളിൽ പഠിക്കാൻ ലോകമെമ്പാടുമുള്ള ആളുകൾ വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു, എന്നാൽ അതിന്റെ സമൃദ്ധിയുടെ കൊടുമുടിയിൽ പോലും, ലോകത്തിന് സമാധാനം ആവശ്യമാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിച്ചു. അതുകൊണ്ട് തന്നെ ഇന്ത്യ ഒരു രാജ്യത്തെയും ആക്രമിക്കാൻ ചിന്തിച്ചിട്ടില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
Recommended Video
എല്ലാ ദക്ഷിണേഷ്യൻ രാജ്യങ്ങളുമായും ഇന്ത്യക്ക് ശക്തമായ ബന്ധമുണ്ട്. സിന്ധുനദീതട സംസ്കാരം അഫ്ഗാനിസ്ഥാൻ മുതൽ ഗംഗാ സമതലങ്ങൾ വരെ വ്യാപിച്ച് കിടക്കുന്നതാണ്. ഒരു രാജ്യത്തെയും ആദ്യം ആക്രമിക്കരുത് എന്ന ഞങ്ങളുടെ നയം ലോകം മുഴുവൻ ബഹുമാനിക്കപ്പെടുന്നു. അക്രമത്തെക്കാൾ അഹിംസയും സമാധാനവും തിരഞ്ഞെടുത്ത മഹാനായ അശോക രാജാവിന്റെ നാടാണിതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.












Click it and Unblock the Notifications