സാഗര്‍ ചുഴലികാറ്റ് ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്നു.. ശക്തമായ തിരമാലയ്ക്ക് സാധ്യത
തിരുവനന്തപുരം: ഗള്‍ഫ് ഏദന്‍ തീരത്ത് രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദ്ദം സാഗര്‍ ചുഴലികാറ്റായി മാറി പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങിയെന്നും ഉടന്‍ ഇന്ത്യന്‍ തീരത്തേക്ക് അടുക്കുമെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലികാറ്റ് ശക്തി പ്രാപിക്കുമെന്നും പടിഞ്ഞാറന്‍ ദിശയിലേക്ക് കടക്കുമെന്നും വകുപ്പ് അറിയിച്ചു.

അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. കടലില്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കബടാതെ ഗള്‍ഫ് ഏദന്‍ തീരങ്ങളിലും അതിന്‍റെ പടിഞ്ഞാറന്‍ തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലും അറബിക്കടലിന്‍റെ സമീപ പ്രദേശങ്ങളിലും പോകരുതെന്നും വകുപ്പ് വ്യക്തമാക്കി.












Click it and Unblock the Notifications