കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വർഷങ്ങളോളം വീട്ടിലെ അംഗത്തെ പോലെ കഴിഞ്ഞു... പണത്തിനായി 'സഹായി' ചെയ്തത്... ഞെട്ടും !!!

കേണല്‍ ഡി എല്‍ ഷായുടെ ഭാര്യയും അമ്മയുമാണ് മരിച്ചത്. ഇവരുടെ വീട്ടില് നിന്ന് 150 ഗ്രാം സ്വര്‍ണവും 25,000 രൂപയും മോഷ്ടിച്ചാണ് സഹായി കടന്നുകളഞ്ഞത്.

  • By മരിയ
Google Oneindia Malayalam News

നൈനിറ്റാള്‍: പട്ടാള ഉദ്യോഗസ്ഥന്റെ ഭാര്യയേയും അമ്മയേയും സഹായി കൊന്നു. കേണല്‍ ഡി എല്‍ ഷായുടെ ഭാര്യയും അമ്മയുമാണ് മരിച്ചത്. ഇവരുടെ വീട്ടില് നിന്ന് 150 ഗ്രാം സ്വര്‍ണവും 25,000 രൂപയും മോഷ്ടിച്ചാണ് സഹായി കടന്നുകളഞ്ഞത്.

കൊലയ്ക്ക് പിന്നില്‍

ജനുവരിയിലാണ് കേണല്‍ ഡി എല്‍ ഷാ പട്ടാളത്തില്‍ നിന്ന് വിരമിച്ചത്. വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന മഹേന്ദ്ര ഗോസ്വാമിയും കൂട്ടുകാരും ചേര്‍ന്നാണ് ഇരട്ട കൊലപാതകം നടത്തിയത്. അക്തര്‍ അലി എന്നയാളും അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തില്‍ പങ്കാളിയായ മറ്റൊരാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

കൊലനടന്നത്

ഫെബ്രുവരി 22ന് രാത്രി 11.30ഓടെയാണ് കൊലനടന്നതെന്ന് പോലീസ് പറയുന്നു. റിട്ടയര്‍മെന്റ് രേഖകള്‍ ശരിയാക്കാനായി ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പോയിരിക്കുകയായിരുന്നു കേണല്‍. ഇത് അറിയാമായിരുന്ന മഹേന്ദ്ര ഗോസ്വാമി കൊലപാതകം ആസുത്രണം ചെയ്യുകയായിരുന്നു

മോഷണം

റിട്ടയര്‍മെന്റിന് ശേഷം ലഭിച്ച പണം തട്ടിയെടുക്കുകയായിരുന്ന പ്രതികളുടെ പ്രധാന ലക്ഷ്യം. പണം വീട്ടിലില്ലെന്ന് മനസ്സിലായതോടെ സ്വര്‍ണവും, 25,000 രൂപയും മോഷ്ടിച്ച് സ്ഥലം വിട്ടു.

ഷോക്കിംഗ്

വര്‍ഷങ്ങളായി കേണലിന്റെ സഹായിയിരുന്ന മഹേന്ദ്ര, വീട്ടിലെ ഒരു അംഗത്തെ പോലെയാണ് ഇയാള്‍് കഴിഞ്ഞിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളും അറിയാവുന്ന വിശ്വസ്തനായ ഒരാലുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു പ്രവര്‍ത്തി ഉണ്ടായത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്ന് പോലീസും വ്യക്തമാക്കി.

സഹായികള്‍ വേണ്ട...

കൊളോണിയല്‍ കാലഘട്ടം മുതല്‍ പട്ടാളത്തില്‍ നിലനില്‍ക്കുന്ന രീതിയാണ് സഹായക്കിനെ നിയമിയ്ക്കു എന്നത്. ഇവരും പട്ടാളക്കാര്‍ തന്നെയാണ്. പക്ഷേ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ജോലിക്കാരായി നില്‍ക്കാനാണ് ഇവരുടെ വിധി. ഉദ്യോഗസ്ഥരുടെ ഷൂ പോളിഷ് ചെയ്യുക, വീട്ടുജോലികള്‍ ചെയ്യുക എന്നതെല്ലാം പെടും. സഹായക് തസ്തിക നിര്‍ത്തലാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ആണ്.

English summary
The involvement of the sahayak in the brutal murder has left many in the defence fraternity in Uttarakhand aghast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X