കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തുനടക്കുന്ന അക്രമങ്ങളെ അപലപിച്ച് കേന്ദ്രസാഹിത്യ അക്കാദമി

  • By Athul
Google Oneindia Malayalam News

സാഹിത്യകാരന്‍മാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ രാജ്യത്തു നടന്നുവരുന്ന അക്രമങ്ങള്‍ തടയണമെന്നും മൗലികാവകാശങ്ങള്‍ക്ക് എതിരെയുള്ള കടന്നുകയറ്റത്തെ ശക്തമായി എതിര്‍ക്കണമെന്നു ആവശ്യപ്പെട്ട് കേന്ദ്ര സാഹിത്യ അക്കാദമി പ്രമേയം പാസാക്കി.

കല്‍ബുര്‍ഗി വധത്തിലടക്കം രാജ്യത്ത് എഴുത്തുകാര്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനെതിരെ സാഹിത്യ അക്കാദമി കാണിക്കുന്ന മൗനത്തില്‍ പ്രിതിഷേധിച്ച് നാല്‍പ്പതോളം എഴുത്തുവാര്‍ തങ്ങള്‍ക്കു കിട്ടിയ അവാര്‍ഡുകള്‍ തിരിച്ചു നല്‍കിയിരുന്നു. സച്ചിദാനന്ദനടക്കമുള്ളവര്‍ സാഹിത്യ അക്കാദമിയില്‍ നിന്ന് രാജിവയ്ക്കുന്ന സാഹചര്യം വരെ ഉണ്ടായി.

sahithya akadami

ഇതിനെ തുടര്‍ന്നാണ് ഒക്ടേബര്‍ 23ന് കേന്ദ സാഹിത്യ അക്കാദമി യോഗം വിളിച്ചത്. എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. സച്ചിദാനന്ദന്‍ അടക്കമുള്ളവര്‍ രാജിപിന്‍വലിക്കണം, രാജ്യത്തു നടന്നു വരുന്ന അക്രമണങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രമേയം അവതരിപ്പിച്ചു.

അക്രമങ്ങള്‍ അവസാനിക്കുന്നതുവരെ പ്രതിഷേധം തുടരുവാന്‍ തന്നെയാണ് എഴുത്തുകാരുടെ തീരുമാനം. സാഹിത്യ അക്കാദമിയുടെ ഇപ്പോഴുള്ള തീരുമാനം മുഖം രക്ഷിക്കാനുള്ളതു മാത്രമാണെന്നും പുരസ്‌കാരം തിരികെ നല്‍കി ഇനി തിരിച്ചു വാങ്ങില്ലെന്നും അവര്‍ വ്യക്തമാക്കി.

kalburgi

അതേസമയം സാഹിത്യ അക്കാദമിയിലേക്ക് എഴുത്തുകാര്‍ വാമൂടിക്കെട്ടി പ്രതിഷേധം നടത്തി. ഇതില്‍ നൂറോളം എഴുത്തുകാര്‍ പങ്കെടുത്തു.
English summary
Sahitya Akademi,unanimously condemned the killing of Kannada writer MM Kalburgi and requested writers who had returned their awards in protest to take them back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X