കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സായിബാബയുടെ ജന്മസ്ഥലം പത്രിയെന്ന് താക്കറെ; പ്രതിഷേധവുമായി ഷിര്‍ദ്ദി ട്രസ്റ്റ്,ക്ഷേത്ര നഗരം അടച്ചിടും

Google Oneindia Malayalam News

മുംബൈ: ഷിര്‍ദി സായിബാബയുടെ ജന്മസ്ഥലം പാര്‍ഭാനി ജില്ലയിലെ പത്രിയാണെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാവുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി സായിബാബ താമസിച്ചിരുന്ന ക്ഷേത്രനഗരമായ ഷിര്‍ദി ഞായറാഴ്ച്ച മുതല്‍ അടച്ചിടുമെന്ന് സായിബാബ സമാധി ഭരണ സമിധി തീരുമാനിച്ചു. ജനുവരി 19 മുതല്‍ ഷിര്‍ദ്ദി അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് സായിബാബ സന്‍സ്ഥാന്‍ ട്രസ്റ്റ് അധികാരികള്‍ അറിയിച്ചു.

ട്രംപ് വെറും കോമാളി, ഇറാനെ മുട്ടുകുത്തിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ശക്തിപോരെന്ന് ഖമനേയിട്രംപ് വെറും കോമാളി, ഇറാനെ മുട്ടുകുത്തിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ശക്തിപോരെന്ന് ഖമനേയി

സായിബാബയുടെ ജന്മസ്ഥലം ഷിര്‍ദിയാണെന്നും പര്‍ഭാനിയിലെ പത്രിലാണെന്നുമുള്ള രണ്ട് വിശ്വാസം നിലനില്‍ക്കുന്നുണ്ട്. ഈ വിഷയത്തില്‍ വിശ്വാസികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇതിനിടയിലാണ് സായി ബാബയുടെ ജന്മസ്ഥലം പര്‍ഭാനിയിലെ പത്രിലാണെന്നതിന് അംഗീകരിച്ചു കൊണ്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അവിടേക്ക് 100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചത്.

baba

സായിബാബയുടെ ജന്‍മസ്ഥലം പത്രിയാണെന്ന ഉദ്ധവ് താക്കറയുടെ പ്രഖ്യാപനത്തില്‍ ഷിര്‍ദ്ദിയിലെ ജനങ്ങള്‍ അസ്വസ്ഥരാണെന്ന് ഷിര്‍ദ്ദി ക്ഷേത്രം ട്രസ്റ്റിന്റെ മുൻ ട്രസ്റ്റി കൈലാസ്ബാപ്പു കോട്ടെ പറഞ്ഞു. ബാബയുടെ ജന്മസ്ഥലം ഏതാണെന്ന് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളൊന്നും ഇതുവരെ ലഭ്യമല്ല. ഷിര്‍ദ്ദിയില്‍ താമസിക്കുന്ന കാലത്ത് ജന്മസ്ഥലവുമായോ മതവുമായോ ബന്ധപ്പെട്ടുള്ള വിവരങ്ങളൊന്നും ബാബ വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുപിയില്‍ ബിജെപിക്ക് ദയനീയ പരാജയം; തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ കെട്ടിവച്ച പണം പോലും കിട്ടിയില്ലയുപിയില്‍ ബിജെപിക്ക് ദയനീയ പരാജയം; തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ കെട്ടിവച്ച പണം പോലും കിട്ടിയില്ല

മുഖ്യമന്ത്രിയുടെ പ്രസ്താവന ചര്‍ച്ച ചെയ്യാന്‍ ഗ്രാമീണരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്ന് സായിബാബ സൻസ്ഥാൻ ട്രസ്റ്റ് അംഗം ബി വഖൗരെ അറിയിച്ചു. ഷിർദ്ദി സന്ദർശിക്കാൻ വരുന്ന തീർത്ഥാടകർക്ക് ബുദ്ധിമുട്ടാവാത്ത തരത്തിലായിരിക്കും നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി. ഷിര്‍ദ്ദി അടച്ചിടുമെങ്കിലും ക്ഷേത്രം തുറന്ന തന്നെ കിടക്കുമെന്ന് ട്രസ്റ്റ് പിആര്‍ഒ മോഹന്‍ യാദവും വ്യക്തമാക്കി.

English summary
sai baba birthplace row; Shirdi to remain closed tomorrow but temple will open
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X