സായി ബാബ ഇറച്ചി തിന്നുമായിരുന്നു: ശങ്കരാചാര്യ
ദില്ലി: ഷിര്‍ദ്ദി സായിബാബ ഹിന്ദു ദൈവമല്ലെന്ന പ്രസ്താവനയിലുറച്ച് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. അള്ളാഹുവിനെ ആരാധിക്കുകയും ഇറച്ചി തിന്നുകയും ചെയ്തിരുന്ന സായിബാബ എങ്ങനെയാണ് ഹിന്ദു ദൈവമാകുക. ഇറച്ചി തിന്നുന്ന ഒരാളെ ഹിന്ദു ദൈവം എന്ന് വിളിക്കാന്‍ പറ്റുമോ.
സനാതന ധര്‍മ ദൈവങ്ങളുടെ ചിത്രങ്ങള്‍ വെച്ചാണ് സായിബാബയുടെ അനുയായികള്‍ പണമുണ്ടാക്കുന്നത്. ഈ ചിത്രങ്ങള്‍ വെച്ചില്ലെങ്കില്‍ ആരാണ് അവര്‍ക്ക് പണം കൊടുക്കുക. ആരാധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ സ്വയം ദൈവമാകാനുള്ള ശ്രമമാണ് സായിബാബ നടത്തിയത്. നമ്മള്‍ക്ക് വെറും അഞ്ച് ദൈവങ്ങളേയുള്ളൂ. സ്വയം ദൈവമാക്കുന്നവരെ അംഗീകരിക്കാനാകില്ല.

രാഷ്ട്രീയമില്ല
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടിയാണ് താന്‍ സായിബാബയ്ക്കെതിരെ സംസാരിക്കുന്നത് എന്ന് കരുതരുത്. എനിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധമില്ല. താന്‍ ഒരു രാഷ്ട്രീയക്കാരനല്ല - ശങ്കരാചാര്യ പറഞ്ഞു.

ഹിന്ദുക്കള്‍ക്ക് ഷിര്‍ദി സായി ബാബ വേണ്ട
ഹിന്ദുക്കള്‍ ഷിര്‍ദിയിലെ സായിബാബയെ ആരാധിക്കേണ്ട കാര്യമില്ല. അദ്ദേഹം മുസ്ലീമാണ്. ഇറച്ചി തിന്നുകയും അള്ളാഹുവിനെ ആരാധിക്കുകയും ചെയ്ത ആളായിരുന്നു സായിബാബ.

സംഗതി കേസായി
ഷിര്‍ദി സായിബാബയെ മുസ്ലിം എന്ന് വിളിച്ച ശങ്കരാചാര്യയ്ക്കെതിരെ ലഖ്നോവിലെ സായി ക്ഷേത്രം കേസ് കൊടുത്തിട്ടുണ്ട്. വെള്ളിയാഴ്ച ഈ കേസ് കോടതി പരിഗണിക്കും. ജയ്പൂരിലും ശങ്കരാചാര്യയ്ക്കെതിരെ കേസുണ്ട്.

ധര്‍മയുദ്ധം
താന്‍ ആരോടും പിന്തുണ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് ശങ്കരാചാര്യ പറയുന്നത്. ഇതൊരു ധര്‍മയുദ്ധമാണ്. മതപരമായ യുദ്ധമാണ്. ആര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം.

സായിബാബയുടെ കാലിലോ
ആര് ആരെ വേണമെങ്കിലും ആരാധിച്ചോട്ടെ. എന്നാല്‍ സായിബാബയുടെ കാല്ക്കീഴില് തങ്ങളുടെ ദൈവങ്ങളെ പ്രതിഷ്ഠിക്കുന്നത് അനുവദിക്കാനാവില്ല. ഇതിനെ എതിര്‍ത്തേ മതിയാകൂ - എന്നും ശങ്കരാചാര്യ പറയുന്നു.

പ്രമുഖര്‍ ഭക്തരാണ്
സിനിമാക്കാരും രാഷ്ട്രീയക്കാരും ക്രിക്കറ്റ് താരങ്ങളും എന്ന് വേണ്ട വലിയ ഭക്തജനങ്ങളുണ്ട് ഷിര്‍ദിയിലെ സായി ബാബയ്ക്ക്
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications