India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സായ് പല്ലവിയുടെ പ്രസ്താവന ജനാധിപത്യ മതേതര വിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്നത്: ഡിവൈഎഫ്ഐ

Google Oneindia Malayalam News

കോഴിക്കോട്: കശ്മീർ പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരിലുളള ആൾക്കൂട്ട കൊലകളും സംബന്ധിച്ച് നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന നടി സായ് പല്ലവിക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ. രണ്ട് സംഭവങ്ങളും തമ്മിൽ വ്യത്യാസമില്ലെന്ന് പറഞ്ഞ സായ് പല്ലവിക്ക് നേരെ സംഘപരിവാർ കേന്ദ്രങ്ങൾ രൂക്ഷമായ സൈബർ ആക്രമണം ആണ് നേരിട്ടത്. പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് വ്യക്തമാക്കിയ സായ് പല്ലതി മതത്തിന്റെ പേരിലുളള ഏത് തരത്തിലുളള അക്രമത്തോടും യോജിക്കുന്നില്ലെന്നും നിലപാട് വ്യക്തമാക്കി.

നിലപാടിൽ ഉറച്ചു നിന്നുകൊണ്ടുള്ള സായ് പല്ലവിയുടെ പ്രസ്താവന ജനാധിപത്യ മതേതര വിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്നതാണ് എന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു. ഡിവൈഎഫ്ഐ പ്രസ്താവനയുടെ പൂർണരൂപം: ' തെന്നിന്ത്യയിലെ പ്രസിദ്ധ സിനിമാ താരം സായ് പല്ലവിക്ക് നേരെ അപര മത വിദ്വേഷം കൊണ്ട് അന്ധരായ സംഘപരിവാർ ശക്തികൾ നടത്തുന്ന പ്രചാരണങ്ങളെ ഡി. വൈ. എഫ്. ഐ ശക്തമായി അപലപിക്കുന്നു.

കോടതിക്ക് സംശയം പ്രതിക്ക് നോട്ടീസ് കൊടുക്കണോ എന്ന്, അതിജീവിതയ്ക്ക് നീതി ലഭിക്കില്ലെന്ന് ജോർജ് ജോസഫ്കോടതിക്ക് സംശയം പ്രതിക്ക് നോട്ടീസ് കൊടുക്കണോ എന്ന്, അതിജീവിതയ്ക്ക് നീതി ലഭിക്കില്ലെന്ന് ജോർജ് ജോസഫ്

തെലുഗു ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ, കശ്മീരി പണ്ഡിറ്റുകളുടെ നേരെ നടന്ന ക്രൂരകൃത്യങ്ങൾ തന്നെ വളരെയധികം അസ്വസ്ഥയാക്കുന്നു, മുസ്ലീം സമുദായത്തിൽപ്പെട്ടവരെ ആൾകൂട്ടമായി അടിച്ചു കൊല്ലുന്നതും തന്നെ അസ്വസ്ഥയാക്കുന്നു, നമ്മുടെ സമൂഹത്തിലെ എല്ലാതലത്തിലുമുള്ള ഹിംസാത്മകത അവസാനിപ്പിക്കണം എന്ന് അഭിപ്രായപെട്ടിരുന്നു. തികച്ചും ന്യായമായ ഈ അഭിപ്രായ പ്രകടനം നടത്തിയതിനാണ് സായി പല്ലവിക്കെതിരെ കടുത്ത സൈബർ ആക്രമണത്തിന് സംഘപരിവാർ മുന്നിട്ടിറങ്ങിയത്. ബജ്രഗ് ദൾ കൊടുത്ത പരാതിയിൽ അവർക്കെതിരെ പോലീസ് കേസെടുക്കുന്ന വിചിത്രമായ സ്ഥിതി പോലുമുണ്ടായി.

സംഘപരിവാറിന്റെ നേതൃത്വത്തിൽ രാജ്യത്ത് ആകമാനം നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെ വിമർശിക്കുന്നവരോടുള്ള കേന്ദ്ര ഭരണകക്ഷിക്കാരുടെ സമീപനമാണ് ഈ സംഭവത്തോടെ ഒരിക്കൽ കൂടി വ്യക്തമായിരിക്കുന്നത്. സായ് പല്ലവിക്ക് നേരെ നടക്കുന്ന ഈ ഹീന പ്രവർത്തിയിൽ നമ്മുടെ മുഖ്യധാര മാധ്യമങ്ങളിൽ പലരുമുണ്ട് എന്നത് നമ്മുടെ രാജ്യം വന്നു ചേർന്നിരിക്കുന്ന ദുരവസ്ഥയുടെ അടയാളമാണ്.

ഈ സൈബർ ആക്രമണങ്ങളോട് പ്രതികരിച്ചു സോഷ്യൽ മീഡിയ വഴി നൽകിയ വീഡിയോ സന്ദേശത്തിൽ അവർ പറഞ്ഞത് എന്തുവില കൊടുത്തും അടിച്ചമര്‍ത്തപ്പെടുന്നവരെ സംരക്ഷിക്കണമെന്നും, താൻ ഏത് മതത്തിലുള്ളവരുടെയും ആൾക്കൂട്ട കൊലകളെ ന്യായീകരിക്കില്ലെന്നുമാണ്. ശരിയായ തന്റെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ടുള്ള സായ് പല്ലവിയുടെ പ്രസ്താവന ജനാധിപത്യ മതേതര വിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്നതാണ്. സംഘപരിവാർ നടത്തുന്ന ആൾക്കൂട്ട കൊലകൾക്കെതിരെ നിലപാട് വ്യക്തമാക്കിയതിന്റെ പേരിൽ സൈബർ അക്രമണം നേരിടുന്ന സായി പല്ലവിക്ക് ഡി. വൈ.എഫ്. ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

'സ്വർണം എത്തിച്ചത് ആ ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി', തെളിവുണ്ടെന്ന് സരിത, രഹസ്യമൊഴി നൽകും'സ്വർണം എത്തിച്ചത് ആ ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി', തെളിവുണ്ടെന്ന് സരിത, രഹസ്യമൊഴി നൽകും

English summary
Sai Pallavi's statement gives confidence to democratic and secular believers, DYFI supports actress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X