കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭ പരിശോധന; പരാതിപ്പെട്ട ഉദ്യോഗസ്ഥന്‍ പുറത്ത്

  • By Gokul
Google Oneindia Malayalam News

ദില്ലി: ബോക്‌സിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോകുന്ന ഇന്ത്യന്‍ വനിതാ ബോക്‌സര്‍മാരെ നിര്‍ബന്ധിത ഗര്‍ഭപരിശോധനയ്ക്ക് വിധേയമാക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയ ഉദ്യോഗസ്ഥനെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) പുറത്താക്കി. സായ് കണ്‍സള്‍ട്ടന്റ് ഡോ പി.എസ്.എം ചന്ദ്രനെയാണ് മൂന്നുമാസം കാലാവധി ശേഷിക്കെ പുറത്താക്കിയത്.

തെറ്റായ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക വഴി കടുത്ത അച്ചടക്ക ലംഘനമാണ് ചന്ദ്രന്‍ നടത്തിയിരിക്കുന്നതെന്ന് സായ് വ്യക്തമാക്കി. ചന്ദ്രന്‍ ആരോപിക്കുന്നതുപോലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുന്നില്ലെന്ന് സായ് പറയുന്നു. മാത്രമല്ല, ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള കുറഞ്ഞ പ്രായപരിധി 19 ആണെന്നു സായ് പറഞ്ഞു.

boxing-gloves-generic

എന്നാല്‍ ജൂനിയര്‍ താരങ്ങളെയും ഗര്‍ഭപരിശോധനയ്ക്ക് വിധേയരാക്കിയെന്നാണ് ചന്ദ്രന്‍ നേരത്തെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയിരുന്നത്. സായ് അധികൃതര്‍ തന്നെ പുറത്താക്കിയ നടപടി സംബന്ധത്തിച്ച് തനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ചന്ദ്രന്‍ വ്യക്തമാക്കി.

ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാണെങ്കില്‍ കുട്ടികള്‍ക്ക് പരിക്കുപറ്റാതിരിക്കാനാണ് ഗര്‍ഭ പരിശോധന നടത്തുന്നത്. ഗര്‍ഭ പരിശോധന നടത്തി നിശ്ചിത യോഗ്യതയുള്ള ഡോക്ടറില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനുമുമ്പ് ഹജരാക്കണമെന്ന് ലോക ബോക്‌സിങ് അസോസിയേഷന്റെ (എ.ഐ.ബി.എ) കര്‍ശന നിര്‍ദ്ദേശമുണ്ടെന്നും സായി അധികൃതര്‍ വിശദീകരിച്ചു.

English summary
pregnancy test controversy; SAI terminates medical consultant Chandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X