പുഞ്ചിരിച്ചു പറഞ്ഞാൽ ക്രിമിനൽ കുറ്റമല്ല; വിദ്വേഷ പ്രസംഗത്തിൽ വിചിത്ര നീരീക്ഷണവുമായി ഡൽഹി ഹൈക്കോടതി.
ഡൽഹി; വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ടുണ്ടായ വിദ്വേഷ പ്രസംഗ കേസുകളിൽ വിചിത്രമായ നീരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. പുഞ്ചിരിയോടെ എന്തെങ്കിലും പറഞ്ഞാൽ ക്രിമിനൽ കുറ്റമില്ലെന്നും അധിക്ഷേപകരമായി എന്തെങ്കിലും പറഞ്ഞാൽ ക്രിമിനലിറ്റിയുണ്ടാകുമെന്നും ജസ്റ്റിസ് ചന്ദ്ര ധാരി സിംഗ് നിരീക്ഷിച്ചു. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനും എംപി പർവേഷ് വർമയ്ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുള്ള പരാതി നിരസിച്ച കീഴ്ക്കോടതി ഉത്തരവിനെതിരെ സിപിഐ എം നേതാവ് ബൃന്ദ കാരാട്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
തിരഞ്ഞെടുപ്പ് സമയത്തെ പ്രസം ഗങ്ങളും സാധാരണ നടത്തുന്ന പ്രസം ഗങ്ങളും വ്യത്യാസമുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് എന്തെങ്കിലും പ്രസംഗം നടത്തിയാൽ അത് വേറെ കാര്യം. സാധാരണ അന്തരീക്ഷത്തിൽ ഒരു പ്രസം ഗം നടത്തുകയാണെങ്കിൽ അത് ജനങ്ങളെ സ്വാധീനിക്കുമെന്നും അതിന് പ്രത്യേക അജണ്ട ഉണ്ട് എന്നും കരുതാം. തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ, രാഷ്ട്രീയക്കാർ രാഷ്ട്രീയക്കാരോട് പലതും പറയുന്നുണ്ട്. ഇത് രണ്ടും തെറ്റാണ് എന്നിരുന്നാലും ഇതിന്റെ ക്രിമിനൽ ഉദ്ദേശം രണ്ടും രണ്ടാണ് കോടതി പറഞ്ഞു. എല്ലാത്തിലും കേസെടുക്കാൻ തുടങ്ങിയാൽ തെരഞ്ഞെടുപ്പുകാലത്ത് എല്ലാ രാഷ്ട്രീയക്കാർക്കുമെതിരെ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യപ്പെടുമെന്നും കോടതി കൂട്ടിച്ചേർത്തു.

"നിങ്ങൾ പുഞ്ചിരിയോടെ എന്തെങ്കിലും പറയുകയാണെങ്കിൽ ക്രിമിനാലിറ്റിയില്ല. എന്നാൽ ഇതേ കാര്യം ഗൗരവപരമായി പറഞ്ഞാൽ അത് ക്രിമിനാലിറ്റി ആകുന്നു. നിങ്ങൾ പരിശോധിച്ച് ബാലൻസ് ചെയ്യണം. അല്ലാത്തപക്ഷം, തിരഞ്ഞെടുപ്പുകാലത്ത് എല്ലാ രാഷ്ട്രീയക്കാർക്കെതിരെയും ആയിരത്തോളം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യേണ്ടിവരും." കോടതി പറഞ്ഞു.
പർവേഷ് വർമ്മയുടെ ബലാൽസംഘ പരാമർശത്തിൽ ആരെയാണ് 'യേ ലോഗ്' സൂചിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. അത് ഒരു പ്രത്യേക സമൂഹത്തെയാണ് സൂചിപ്പിക്കുന്നത്. ഷഹീൻ ബാഗിന്റെ പശ്ചാത്തലത്തിലാണ് ഇത് നിർമ്മിച്ചതെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ അദിത് പൂജാരി വാദിച്ചു. ഒരു പ്രത്യേക സമുദായം മാത്രമാണോ പ്രതിഷേധത്തിലുള്ളതെന്നും കോടതി ചോദിച്ചു. രാജ്യത്തെ മറ്റെല്ലാ പൗരന്മാരും ആ പ്രക്ഷോഭത്തെ പിന്തുണച്ചിരുന്നെങ്കിൽ, പ്രസംഗം ഒരു സമുദായത്തിന് നേരെ മാത്രമായിരുന്നുവെന്ന് ഹർജിക്കാർക്ക് എങ്ങനെ വാദിക്കാൻ കഴിയുമെന്ന് കോടതി ചോദിച്ചു. തിരഞ്ഞെടുപ്പ് ആയാലും ഇല്ലെങ്കിലും പ്രസ്താവനകളിൽ ഒരുതരം പ്രേരണയുണ്ടെന്ന് പൂജാരി പ്രതികരിച്ചു.
സിഎഎ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് ഠാക്കൂറിനും വർമയ്ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനായി 2020 ഫെബ്രുവരിയിൽ കാരാട്ടും സിപിഐ എം നേതാവ് കെ എം തിവാരിയും നൽകിയ പരാതി 2020 ഓഗസ്റ്റ് 26 ന് കീഴ്‌ക്കോടതി തള്ളിയിരുന്നു. 9 മാസം മുമ്പാണ് പരാതി നൽകിയതെന്നും എഫ്‌ഐആർ രജിസ്‌ട്രേഷൻ വളരെ വൈകിയെന്നും ഹരജിയിൽ ഹൈക്കോടതിയിൽ വാദിച്ചിരുന്നു.












Click it and Unblock the Notifications