സെയ്ഫിന്റേത് അഭിനയമായിരുന്നോ? ശരിക്കും ആക്രമിക്കപ്പെട്ടോ? സംശയിച്ച് മഹാരാഷ്ട്ര മന്ത്രി
മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ. സെയ്ഫ് അലി ഖാന് നേരെ നടന്ന ആക്രമണം യഥാര്‍ത്ഥമാണോ അതോ വെറും അഭിനയം മാത്രമായിരുന്നോ എന്നുമാണ് നിതേഷ് റാണെയുടെ ചോദ്യം. ഇന്നലെ പൂനെയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു നിതേഷ് റാണെയുടെ പരാമര്‍ശം.
'സെയ്ഫ് അലി ഖാനെ ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം കണ്ടപ്പോള്‍ അദ്ദേഹത്തിന് ശരിക്കും കുത്തേറ്റതാണോ അതോ അഭിനയിക്കുകയാണോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ഖാന്‍മാര്‍ പ്രശ്‌നത്തിലായിരിക്കുമ്പോള്‍ മാത്രമാണ് പ്രതിപക്ഷ നേതാക്കള്‍ക്ക് ആശങ്കയുണ്ടാകുന്നത്,' നിതേഷ് റാണെ പറഞ്ഞു. ഏതെങ്കിലും ഹിന്ദു കലാകാരനെക്കുറിച്ച് അവര്‍ വിഷമിക്കുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

സെയ്ഫ് അലി ഖാന്‍, ഷാരൂഖ് ഖാന്റെ മകന്‍, എന്‍സിപി നേതാവ് നവാബ് മാലിക് എന്നിവരെ കുറിച്ച് സുപ്രിയ സുലെയ്ക്ക് ആശങ്കയുണ്ട്. എന്നാല്‍ സുപ്രിയ സുലെ എന്തുകൊണ്ടാണ് അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിനെ പിന്തുണയ്ക്കാതിരുന്നത് എന്നും അദ്ദേഹം ചോദിച്ചു. ഇക്കഴിഞ്ഞ ജനുവരി 16 നാണ് സ്വന്തം ഫ്‌ളാറ്റില്‍ വെച്ച് സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടത്.
സംഭവത്തില്‍ ബംഗ്ലാദേശ് പൗരനായ മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാം ഷെഹ്‌സാദിനെ പൊലീസ് പിടികൂടിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി നേരത്തെ, ബംഗ്ലാദേശികള്‍ മുംബൈ തുറമുഖത്ത് താമസിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ വീടുകളിലും കയറിത്തുടങ്ങിയിരിക്കുകയാണെന്ന് റാണെ പറഞ്ഞു. ആക്രമണത്തിന് അഞ്ച് ദിവസത്തിന് ശേഷം ചൊവ്വാഴ്ചയാണ് സെയ്ഫ് അലി ഖാനെ മുംബൈ ലീലാവതി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
ആറ് തവണയാണ് ഷെഹ്സാദ് സെയ്ഫ് അലി ഖാനെ കുത്തിയത്. ആക്രമണത്തില്‍ സെയ്ഫ് അലി ഖാന് ഗുരുതരമായി പരിക്കേറ്റിരുന്നു. താരത്തിന്റെ നട്ടെല്ലില്‍ നിന്ന് 2.5 ഇഞ്ച് മുറിഞ്ഞ കത്തി നീക്കം ചെയ്തിരുന്നു. കത്തി 2 മില്ലീമീറ്ററോളം ആഴത്തില്‍ കുത്തിയിരുന്നെങ്കില്‍ അത് ഗുരുതരമായ പരിക്കിന് കാരണമാകുമെന്നായിരുന്നു ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയക്ക് ശേഷം പറഞ്ഞിരുന്നത്.
ആക്രമണം നടന്ന് 70 മണിക്കൂറിന് ശേഷമാണ് പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചത്. ലേബര്‍ കോണ്‍ട്രാക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഷെഹ്‌സാദിനെ വനമേഖലയിലെ ലേബര്‍ ക്യാമ്പില്‍ നിന്നാണ് കണ്ടെത്തിയത്. പൊലീസ് സംഘം താനെയില്‍ തിരച്ചില്‍ നടത്തുകയാണെന്ന് അറിഞ്ഞതോടെ ഷെഹ്‌സാദ് ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു.












Click it and Unblock the Notifications