• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എല്ലാവര്‍ക്കുമറിയാമെന്ന് സെയ്ഫ് അലി ഖാന്‍

  • By Aiswarya

മുംബൈ: 26/11 മുംബൈ തീവ്രവാദ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. തന്റെ പുതിയ ചിത്രം ഫാന്റം പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും ജമാത്ത് ഉദ് ദവാ നേതാവുമായ ഹഫീദ് സയീദ് ലാഹോര്‍ കോടതിയെ സമീപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു സെയ്ഫ് അലി ഖാന്‍.

 പ്രകോപനം

പ്രകോപനം

മുംബൈ ആക്രമണത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രമൊരുക്കിയതെന്നും ഇതാണ് ഹഫീദ് സയീദിനെ പ്രകോപിപ്പിച്ചതെന്നും പറഞ്ഞു

സത്യം എല്ലാവര്‍ക്കുമറിയാം

സത്യം എല്ലാവര്‍ക്കുമറിയാം

എന്താണ് സത്യമെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് ഞങ്ങള്‍ തുറന്നു പറയുന്നു.

തീവ്രവാദി കോടതിയെ സമീപിക്കുകയോ?

തീവ്രവാദി കോടതിയെ സമീപിക്കുകയോ?

പിടികിട്ടാപ്പുള്ളിയായ തീവ്രവാദിക്ക് ഏതെങ്കിലും രാജ്യത്ത് കോടതിയെ സമീപിക്കാന്‍ കഴിയുമോ? ഇത് പരിഹാസപരമാണെന്നും സെയ്ഫ് അലി ഖാന്‍ ആരോപിച്ചു.

ഫാന്റം

ഫാന്റം

കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ഫാന്റത്തില്‍ മുംബൈ ഭീകരാക്രമണവും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമാണ് പ്രമേയം.

 ഹഫ്ദ സയീദ് കോടതിയെ സമീപിച്ചു

ഹഫ്ദ സയീദ് കോടതിയെ സമീപിച്ചു

സിനിമയും കഥാപാത്രങ്ങളും പാകിസ്താന്റെ വികാരങ്ങളെ വൃണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച ഹഫ്ദ സയീദ് ലാഹോര്‍ കോടതിയെ സമീപിച്ചിരുന്നു.

വിലക്ക്

വിലക്ക്

ആഗസ്റ്റ് 28നാണ് പാകിസ്താനില്‍ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

English summary
Against the backdrop of JuD chief and Mumbai attack mastermind Hafiz Saeed seeking a ban on the release of "Phantom" , Bollywood actor Saif Ali Khan on Tuesday said the film is based on facts and everybody knows who is responsible for 26/11 terror attacks,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X