Get Updates
Get notified of breaking news, exclusive insights, and must-see stories!

സെയ്ഫ് അലി ഖാന് ഷൂട്ടിങ്ങിനിടെ പരിക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

മുംബൈ: ബോളിവുഡ് നടന്‍ അലി ഖാന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ഉടന്‍ ആശുപത്രിയിലെത്തിച്ച സെയ്ഫിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. അക്ഷന്ത് വെര്‍മ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. (2011ല്‍ സൂപ്പര്‍ ഹിറ്റായി മാറിയ ഡെല്ലി ബെല്ലി സിനിമയുടെ സംവിധായകനാണ് അക്ഷന്ത് വെര്‍മ).

തള്ളവിരലിന് പരിക്കേറ്റ സെയ്ഫിനെ കോകിലാബെന്‍ അംബാനി ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചത്. ഓര്‍ത്തോപീഡിക് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് നടനെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സെയ്ഫിന് പരിക്കേറ്റത് സഹോദരി സോഹ അലിഖാന്‍ വാര്‍ത്താ ഏജന്‍സി പിടിഐയോട് സ്ഥിരീകരിച്ചിട്ടുണ്ട്.

saif-ali-khan

തള്ളവിരലിനേറ്റ പരിക്ക് സാരമുള്ളതാണെങ്കിലും സഹോദരന്‍ സുഖംപ്രാപിച്ചുവരികയാണെന്ന് സോഹ അലി ഖാന്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം രണ്ടുദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് സോഹ അറിയിച്ചിരിക്കുന്നത്. സെയ്ഫിന്റെ ഭാര്യ കരീന കപൂറും ആശുപത്രിയിലെത്തിയിട്ടുണ്ട്.

വിശാല്‍ ഭരദ്വാജിന്റെ റംഗൂണിന്റെ ഷൂട്ടിങ്ങിനിടെ ഏപ്രില്‍ മാസത്തിലും സെയ്ഫ് അലി ഖാന് പരിക്കേറ്റിരുന്നു. 2011ല്‍ ഷൂട്ട് ചെയ്ത ഏജന്റ് വിനോദ് എന്ന ചിത്രത്തിനിടയിലാണ് ഇതിനു മുമ്പ് പരിക്കേറ്റത്. മൂന്നുതവണയും പരിക്ക് ഗുരുതരമായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+