കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെയ്ഫ് അലിഖാന്‍റെ പത്മശ്രീ പുരസ്ക്കാരം തിരിച്ചെടുക്കുന്നു?

  • By Meera Balan
Google Oneindia Malayalam News

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാന് നല്‍കിയ പത്മശ്രീ പുരസ്‌ക്കാരം തിരിച്ചെടുക്കുന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയില്‍. സെയ്ഫിനെതെിരെ ഒട്ടേറെ കേസുകള്‍ നില നില്‍ക്കുന്ന സാഹചര്യത്തിലാണ് പത്മശ്രീ തിരിച്ചെടുക്കാന്‍ ആലോചിയ്ക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ് താജ് ഹോട്ടലില്‍ വച്ച് ബിസിനസുകാരനെയും അദ്ദേഹത്തിന്റെ ഭാര്യ പിതാവിനെയും കൈയ്യേറ്റം ചെയ്‌തെന്ന കേസില്‍ നടന്‍ സെയ്ഫ് അലി ഖാനും രണ്ടു സുഹൃത്തുക്കള്‍ക്കുമെതിരെ കോടതി കുറ്റം ചുമത്തിയിരുന്നു. അപമാനിയ്ക്കാന്‍ ശ്രമിച്ചുവെന്നതാണ് ഖാനെതിരെയുള്ള പ്രധാന കുറ്റാരോപണം.

Saif Ali Khan

കരീന കപൂര്‍, സഹോദരി കരിഷ്മ, സുഹൃത്തുകളായ മലൈക അറോറ ഖാന്‍, അമൃത അറോറ എന്നിവര്‍ക്കൊപ്പം സെയ്ഫ് അലിഖാന്‍ വിരുന്നിനെത്തിയ താജ്പാലസ് ഹോട്ടലിലെ വസാബി റസ്‌റ്റോറന്റില്‍ വച്ചുണ്ടായ തര്‍ക്കമാണ് കേസിനാധാരം.

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭവാനകള്‍ പരിഗണിച്ച് 2011 ലാണ് സെയ്ഫ് അലിഖാന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചത്. എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സെയ്ഫിനെ പോലൊരു വ്യക്തിയുടെ കൈയ്യില്‍ പത്മശ്രീ പുരസ്‌ക്കാരം സൂക്ഷിയ്ക്കുന്നത് ശരിയല്ലെന്ന പരാതിയിലാണ് കേന്ദ്ര നടപടിയെടുക്കാനൊരുങ്ങുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

English summary
Saif Ali Khan may lose Padma honour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X