'വേഗം ആശുപത്രിയിലേക്ക് പോകൂ, ഞാന്‍ ചേച്ചിയുടെ വീട്ടില്‍ പോകാം'; കരീന പറഞ്ഞതിനെ കുറിച്ച് സെയ്ഫ്
മുംബൈ: ബോളിവുഡ് നടന് സെയ്ഫ് അലി ഖാന് സ്വന്തം വീട്ടില്‍ വെച്ച് ആക്രമിക്കപ്പെട്ടത് രാജ്യത്ത് വലിയ വാര്‍ത്തയായിരുന്നു. ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ അക്രമി സെയ്ഫിനെ ആറ് തവണയാണ് കുത്തിയത്. നട്ടെല്ലിന് സമീപം കുത്തേറ്റ സെയ്ഫ് അലി ഖാനെ രണ്ട് തവണ അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു. ഇപ്പോഴിതാ തനിക്ക് കുത്തേറ്റ ദിവസം എന്താണ് സംഭവിച്ചത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സെയ്ഫ് അലി ഖാന്.
തന്റെ മകന് തൈമൂറിന് താന്‍ മരിച്ച് പോകുമോ എന്ന ആശങ്കയുണ്ടായിരുന്നു എന്ന് സെയ്ഫ് അലി ഖാന് പറയുന്നു. ബോംബെ ടൈംസിന് നല്കിയ അഭിമുഖത്തില്‍ ആണ് സെയ്ഫ് അലി ഖാന്റെ പ്രതികരണം. ആക്രമണത്തിന് ശേഷം തന്റെ കുര്ത്തയാകെ രക്തത്തില്‍ കുതിര്‍ന്ന് പോയി എന്ന് അദ്ദേഹം പറഞ്ഞു. ഭാര്യയും നടിയുമായ കരീന കപൂറും മക്കളായ തൈമൂറും ജെയും വാഹനം വിളിക്കാനായി താഴേക്ക് ഓടിയെന്നും സെയ്ഫ് പറഞ്ഞു.

'എനിക്ക് വേദനിക്കുന്നു. എന്റെ മുതുകില്‍ എന്തോ പറ്റിയിട്ടുണ്ട്,' എന്ന് ഞാന്‍ വിളിച്ച് പറഞ്ഞു. ഇത് കേട്ട കരീന തന്നോട് വേഗം ആശുപത്രിയിലേക്ക് പോകാന്‍ പറഞ്ഞു എന്നും കരീന തന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയിക്കോളാം എന്ന് പറയുകയായിരുന്നു എന്നും സെയ്ഫ് വ്യക്തമാക്കി. 'അവള് നിലവിളിച്ച് കൊണ്ട് പലരേയും വിളിച്ചു. പക്ഷേ ആരും എഴുന്നേറ്റില്ല. ഞങ്ങള്‍ പരസ്പരം നോക്കി.
ഞാന്‍ പറഞ്ഞു. എനിക്ക് കുഴപ്പമില്ല. ഞാന്‍ മരിക്കാന്‍ പോകുന്നില്ല. അതുകേട്ട് തൈമൂര്‍ ചോദിച്ചു, നിങ്ങള്‍ മരിക്കാന്‍ പോകുകയാണോ?' സെയ്ഫ് പറഞ്ഞു. തന്റെ എട്ട് വയസ്സുള്ള മകന് തൈമൂര്‍ എന്തിനാണ് ആശുപത്രിയില്‍ തന്നെ അനുഗമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 'അവന് പൂര്‍ണ്ണമായും കംപോസ് ആയിരുന്നു. അവനും പറഞ്ഞു, 'ഞാന്‍ നിങ്ങളോടൊപ്പം വരുന്നു'. എന്തെങ്കിലും സംഭവിച്ചാല്‍, ആ സമയത്ത് അവന് കൂടെയുള്ളത് വളരെയധികം ആശ്വാസം ലഭിക്കുമെന്ന് ഞാന്‍ കരുതി.
ഒറ്റയ്ക്ക് പോകാന്‍ ഞാന്‍ ആഗ്രഹിച്ചില്ല,' സെയ്ഫ് അലി ഖാന് വ്യക്തമാക്കി. 'എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് അറിഞ്ഞിട്ടാണ് എന്റെ ഭാര്യ അവനെ അയച്ചത്. അത് ശരിയായിരിക്കാം. എനിക്ക് അത് ശരിയാണെന്ന് തോന്നി,' അദ്ദേഹം പറഞ്ഞു. ആക്രമണത്തെത്തുടര്‍ന്നുണ്ടായ മുറിവുകളില്‍ നിന്ന് സുഖം പ്രാപിച്ച് വരികയാണ് സെയ്ഫ് അലി ഖാന്. ജനുവരി 16 നായിരുന്നു സെയ്ഫ് അലി ഖാന് ആക്രമിക്കപ്പെട്ടത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications