ആശുപത്രിയിലേക്ക് സിംഹത്തെ പോലെ നടന്ന് കയറി വന്നു, സെയ്ഫിനെ ഐസിയുവിൽ നിന്ന് മാറ്റം, നടന്ന് തുടങ്ങി
മുംബൈ: ബാന്ദ്രയിലെ വീട്ടില്‍ വെച്ച് കുത്തേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി. നട്ടെല്ലിന് സമീപത്തും കഴുത്തിലുമടക്കം ശരീരത്തില്‍ ആറിടത്തായി കുത്തേറ്റ സെയ്ഫ് 5 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് സുഖം പ്രാപിച്ച് വരുന്നത്. നട്ടെല്ലിന് സമീപത്ത് നിന്നും 2.5 ഇഞ്ച് നീളമുളള കത്തിയുടെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
നട്ടെല്ലിന് സമീപത്തെ മുറിവ് ഒരു 2 മില്ലി മീറ്റര്‍ കൂടി ആഴത്തില്‍ ആയിരുന്നെങ്കില്‍ വലിയ അപകടമായി മാറിയേനെയെന്ന് ലീലാവതി ആശുപത്രിയിലെ ഡോ. നിതിന്‍ നാരായണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മുറിയിലേക്ക് മാറ്റിയെങ്കിലും സന്ദര്‍ശകരെ വിലക്കിയിട്ടുണ്ട്. അണുബാധയുണ്ടാകാതിരിക്കാനുളള മുന്‍കരുതലിന്റെ ഭാഗമായിട്ടാണിത്.

സെയ്ഫിന് ഇപ്പോള്‍ വേദന കുറവുണ്ടെന്നും നടക്കാന്‍ സാധിക്കുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. ചോരയില്‍ കുളിച്ചാണ് സെയ്ഫ് അലിഖാന് ആശുപത്രിയിലേക്ക് നടന്ന് കയറി വന്നത്. ഒരു സിംഹത്തെപ്പോലെ, അദ്ദേഹം ഒരു യഥാര്‍ത്ഥ ഹീറോയാണ്, ആശുപത്രിയിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നീരജ് ഉത്തമണി പറയുന്നു. സെയ്ഫ് അലി ഖാനെ ഓട്ടോയിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
മൂത്ത മകന് ഇബ്രാഹിം അലിഖാന് ആണ് സെയ്ഫിന് ഒപ്പമുണ്ടായിരുന്നത് എന്നായിരുന്നു ആദ്യമണിക്കൂറുകളില്‍ വന്ന വാര്‍ത്ത. യഥാര്‍ത്ഥത്തില്‍ 7 വയസ്സുകാരന് തൈമൂര്‍ അലി ഖാന് ആയിരുന്നു സെയ്ഫിനൊപ്പം ആശുപത്രിയില്‍ എത്തിയത്. പുലര്‍ച്ചെ കാര്‍ തയ്യാറല്ലാതിരുന്നതിനാല്‍ ഭജന്‍ സിംഗ് റാണ എന്നയാളുടെ ഓട്ടോയിലാണ് സെയ്ഫ് ആശുപത്രിയില്‍ എത്തിയത്. ഓട്ടോയില്‍ കയറിയ ഉടനെ ആശുപത്രിയിലേക്ക് എത്ര സമയമെടുക്കും എന്നാണ് സെയ്ഫ് ആദ്യം ചോദിച്ചത് എന്ന് ഭജന്‍ സിംഗ് പറയുന്നു.
താന്‍ റോഡിലൂടെ ഓട്ടോ ഓടിച്ച് പോവുകയായിരുന്നു. പെട്ടെന്ന് ഗേറ്റിന് സമീപത്ത് നിന്ന് ഒരു സ്ത്രീ സഹായത്തിന് വേണ്ടി നിലവിളിക്കുന്നത് കണ്ടു. സെയ്ഫ് അലിഖാനാണ് അത് എന്ന് മനസ്സിലായിരുന്നില്ല. അദ്ദേഹം സ്വന്തമായി നടന്ന് വന്നാണ് ഓട്ടോയില്‍ കയറി ഇരുന്നത്. നന്നായി പരിക്ക് പറ്റിയിട്ടുണ്ടായിരുന്നു. ഒരു ചെറിയ കുട്ടിയും മറ്റൊരാളുമായിരുന്നു അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. 8-10 മിനുട്ടുകള്‍ക്കകം തന്നെ ആശുപത്രിയില്‍ എത്തി. അദ്ദേഹത്തിന്റെ കഴുത്തില്‍ നിന്നും പുറത്ത് നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു. വെള്ള കുര്‍ത്ത ചുവന്ന നിറമായി മാറിയിരുന്നു. അദ്ദേഹത്തില്‍ നിന്ന് ഓട്ടോക്കൂലി വാങ്ങിയില്ല. തക്ക സമയത്ത് അദ്ദേഹത്തെ സഹായിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്, ഭജന്‍ സിംഗ് ഇന്ത്യ ടുഡെയോട് പ്രതികരിച്ചു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications