കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്റെ കുടുംബത്തോട് മോശമായി പെരുമാറാന്‍ ആര്‍ക്കും ധൈര്യമുണ്ടാവില്ല, മീടുവിന് പിന്തുണയുമായി സെയ്ഫ്

Google Oneindia Malayalam News

മുംബൈ: ബോളിവുഡില്‍ കത്തിപ്പടരുന്ന മീ ടു ക്യാമ്പയിനിന് പിന്തുണയുമായി സെയ്ഫ് അലിഖാന്‍. ഇത് തുല്യതയില്ലാത്ത സമൂഹമാണ്. എന്നാല്‍ എന്റെ കുടുംബത്തിലെ സ്ത്രീകളോടും എന്നെ അറിയുന്നവരോടും മോശമായി പെരുമാറാന്‍ ആരും തയ്യാറാവുമെന്ന് തോന്നുന്നില്ല. തന്റെ അമ്മയോ, സഹോദരിയോ ഭാര്യയോ അത്തരത്തിലൊരു സാഹചര്യം നേരിടേണ്ടി വരുമെന്ന് തോന്നുന്നില്ല. അവര്‍ക്ക് ചുറ്റും കനത്ത സുരക്ഷ ഉള്ളത് കൊണ്ടാണ് എനിക്ക് ഇങ്ങനെ പറയാന്‍ സാധിക്കുന്നത്. നമുക്ക് ഇത്തരത്തില്‍ എല്ലാ സ്ത്രീകളെയും സംരക്ഷിക്കാന്‍ സാധിക്കണം. എല്ലാവര്‍ക്കും ഇത്തരത്തില്‍ സുരക്ഷ ഉണ്ടാവണമെന്നില്ല. സ്ത്രീ സൗഹൃദമായി ഇന്ത്യയെ മാറ്റണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സെയ്ഫ് പറയുന്നു.

1

ബോളിവുഡിലടക്കം മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പരസ്പരം ബഹുമാനിക്കാന്‍ എല്ലാവരും പഠിക്കണം. സ്ത്രീകളില്‍ നിന്ന് പരാതി ഉയരാതിരിക്കാന്‍ അവര്‍ക്ക് സൗഹൃദമായ അന്തരീക്ഷം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. ഇപ്പോള്‍ അവര്‍ ഉയര്‍ത്തുന്ന എല്ലാ കാര്യങ്ങളും ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. മീ ടു ക്യാമ്പയിന്‍ മാറ്റത്തിന് വേണ്ടിയുള്ളതാണ്. തൊഴിലിടത്തില്‍ സുരക്ഷ ഉണ്ടാക്കേണ്ടത് എല്ലാവരുടെ ബാധ്യതയാണ്. ഇപ്പോഴത്തെ ആരോപണങ്ങള്‍ ഭാവിയില്‍ ഏറ്റവും സുരക്ഷിത അന്തരീക്ഷം ഒരുക്കുന്നതിന് കാരണമാകുമെന്നും സെയ്ഫ് പറഞ്ഞു. അതേസമയം 25 വര്‍ഷം മുമ്പ് താനും പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് സെയ്ഫ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതും മീ ടു ക്യാമ്പയിനിന് കരുത്ത് പകര്‍ന്നിരുന്നു.

കുറ്റിക്കാട്ടിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട ഒരു പെൺകുട്ടി.. എനിക്കിത് പറയാതെ വയ്യ.. നടുക്കുന്ന അനുഭവം!കുറ്റിക്കാട്ടിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട ഒരു പെൺകുട്ടി.. എനിക്കിത് പറയാതെ വയ്യ.. നടുക്കുന്ന അനുഭവം!

നിലപാട് മാറ്റിയില്ലെങ്കില്‍ അനുഭവിക്കും..... പി പരമേശ്വരന്‍ ഭീഷണിപ്പെടുത്തിയെന്ന് സന്ദീപാനന്ദഗിരിനിലപാട് മാറ്റിയില്ലെങ്കില്‍ അനുഭവിക്കും..... പി പരമേശ്വരന്‍ ഭീഷണിപ്പെടുത്തിയെന്ന് സന്ദീപാനന്ദഗിരി

English summary
saif support me too movement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X