തെലങ്കാന പീഡനം; പോലീസിന് സല്യൂട്ട്, എന്‍കൗണ്ടര്‍ നടപടിയെ പ്രകീര്‍ത്തിച്ച് സൈനയും ഗീതാ ഫോഗട്ടും
ഹൈദരാബാദ്: തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറുടെ കൊലപാതകത്തിലെ പ്രതികളെ എന്‍കൗണ്ടറില്‍ വധിച്ച പോലീസിനെ അഭിനന്ദിച്ച് കായിക താരങ്ങളാണ്. ബാഡ്മിന്റണ്‍ താരം സൈന നേവാളും ഗുസ്തി താരം ഗീതാ ഫോഗട്ടുമാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്. അതേസമയം സംഭവത്തില്‍ നിരധി പഴുതുകള്‍ ബാക്കി കിടക്കുകയും പോലീസിനെതിരെ വിമര്‍ശനം കടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇവര്‍ അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

മികച്ച വര്‍ക്ക് ഹൈദരാബാദ് പോലീസ്. ഞങ്ങള്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. ഭീകരസത്വങ്ങളുടെ എന്‍കൗണ്ടറുകളാണ് നടന്നിരിക്കുന്നത്. അതിനാണ് സല്യൂട്ട്. സൈന ട്വിറ്ററില്‍ കുറിച്ചു. അതേസമയം ഞങ്ങള്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു എന്നാണ് ഗീതാ ഫോഗട്ടും കുറിച്ചത്. പോലീസിനെ അഭിനന്ദിച്ച് മറ്റൊരു ഗുസ്തി താരം യോഗേശ്വര്‍ ദത്തും രംഗത്തെത്തി. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നടക്കം വന്‍ വിമര്‍ശനമാണ് തെലങ്കാന പോലീസിനെതിരെ ഉയരുന്നത്.
അതേസമയം പ്രതികളെ വെടിവെച്ച് കൊല്ലാനുണ്ടായ സാഹചര്യം ഹൈദരാബാ്ദ് പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. പുലര്‍ച്ചെ 5.45നും 6.15നും ഇടയിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പോലീസ് പറഞ്ഞു. പത്ത് പോലീസുകാര്‍ പ്രതികള്‍ക്കൊപ്പമുണ്ടായിരുന്നെന്നും വിസി സജ്ജനാര്‍ പറഞ്ഞു. എല്ലാ പ്രതികളെയും ചോദ്യം ചെയ്തിരുന്നു. കുറ്റം സമ്മതിച്ച് കൊണ്ടാണ് സംഭവസ്ഥലത്തേക്ക് കൊണ്ടുപോയത്. ഇവിടെയെത്തിയതും പ്രതികള്‍ കല്ല് ഉപയോഗിച്ച് ഞങ്ങളെ ആക്രമിച്ചു. തോക്കുകളും തട്ടിപ്പറിച്ചെന്ന് സജ്ജനാര്‍ പറഞ്ഞു.
Recommended Video
പ്രതികള്‍ അപ്പോഴും ആയുധങ്ങളുമായി കറങ്ങി നടക്കുന്നത് ഭയപ്പെടുത്തുന്നതായിരുന്നു. ഇതോടെയാണ് ഞങ്ങള്‍ ഏറ്റുമുട്ടലിന് തയ്യാറായത്. ഒടുവില്‍ അവരെ കൊലപ്പെടുത്തിയെന്നും സജ്ജനാര്‍ വ്യക്തമാക്കി. അതേസമയം ബലാത്സംഗക്കാര്‍ക്ക് യാതൊരു ദയയും നല്‍കില്ലെന്നും, പക്ഷേ ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ ഞെട്ടിക്കുന്നതാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.












Click it and Unblock the Notifications