കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടെ..... ലിനി മരിച്ച് മൂന്നാം നാൾ പാർവ്വതിയുടെ ചോദ്യം, കുറിപ്പ്

Google Oneindia Malayalam News

കോഴിക്കോട്: കേരളം അഭിമാനത്തോടെയും നൊമ്പരത്തോടെയും ഓർമിക്കുന്ന പേരാണ് ലിനി. കേട്ടു കേൾവി പോലുമില്ലാതിരുന്നു മാരക വൈറസ് കേരളത്തെ ഭീതിയിലാഴ്ത്തിയപ്പോൾ സ്വന്തം ജീവൻ പോലും അവഗണിച്ച് നിപ്പാ ബാധിതരെ ചികിത്സിക്കുന്നതിനിടെയാണ് സിസ്റ്റർ ലിനി മരണത്തിന് കീഴടങ്ങുന്നത്. ലിനിയുടെ ഓർമകളിൽ ജീവിക്കുകയാണ് ഭർത്താവ് സജീഷും മക്കളും.

 വരും ദിവസങ്ങൾ കഠിനമാണ്, ഒപ്പം ഉണ്ടാകണം, റായ്ബറേലിക്ക് സോണിയാ ഗാന്ധിയുടെ കത്ത് വരും ദിവസങ്ങൾ കഠിനമാണ്, ഒപ്പം ഉണ്ടാകണം, റായ്ബറേലിക്ക് സോണിയാ ഗാന്ധിയുടെ കത്ത്

ലിനി മരിച്ചതിന്റെ മൂന്നാം ദിവസം തന്നെ തേടിയെത്തിയ ഒരു ഫോൺ കോളിനെ കുറിച്ച് സജീഷ് ഫേസ്ബുക്കിൽ പങ്കുവെച്ചൊരു കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. സഹായ വാദ്ഗാനങ്ങളുമായി നടി പാർവ്വതിയായിരുന്നു ഫോണിന്റെ മറുവശത്ത്.

അതിജീവനത്തിന്റെ കഥ

അതിജീവനത്തിന്റെ കഥ

സജീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ഉയരെ.... ഉയരെ... പാർവ്വതി. പാർവ്വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്റെ ഒരു ആരാധകൻ കൂടിയാണ്‌ ഞാൻ. ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല അതുകൊണ്ട്‌ തന്നെ 'ഉയരെ' കാണാൻ ശ്രമിച്ചിട്ടില്ല. പക്ഷെ ഞാൻ കാണും, കാരണം ആ സിനിമയെ കുറിച്ച്‌ വളരെ നല്ല അഭിപ്രായം ഉളളത്‌ കൊണ്ട്‌ മാത്രമല്ല, പാർവ്വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൂടി ആയിരുന്നു ആ സിനിമ.

പാർവ്വതി എന്ന വ്യക്തി

പാർവ്വതി എന്ന വ്യക്തി

സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങൾക്കെതിരെ ശബ്ദിച്ചതിന്‌ ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ്‌ ഒറ്റപ്പെടുത്തി സിനിമയിൽ നിന്നും തുടച്ച്‌ നീക്കാൻ നടത്തിയ ശ്രമങ്ങൾ ധീരതയോടെ നേരിട്ട നടി എന്നത്‌ കൊണ്ടും അതിനപ്പുറം പാർവ്വതി എന്ന വ്യക്തിയെ എനിക്ക്‌ നേരിട്ട്‌ അറിയുന്നത്‌

മൂന്നാം ദിവസം

മൂന്നാം ദിവസം

ലിനി മരിച്ച്‌ മൂന്നാം ദിവസം എന്നെ വിളിച്ച്‌ " സജീഷ്‌, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട്‌ സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത്‌ ഞങ്ങൾ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്‌. സജീഷിന്‌ വിരോധമില്ലെങ്കിൽ രണ്ട്‌ മക്കളുടെയും പഠന ചിലവ്‌ ഞാൻ എടുത്തോട്ടെ, ആലോചിച്ച്‌ പറഞ്ഞാൽ മതി" എന്ന വാക്കുകൾ ആണ്‌.

സഹായം നിരസിച്ചു

സഹായം നിരസിച്ചു

പക്ഷെ അന്ന് ഞാൻ വളരെ സ്നേഹത്തോടെ അത്‌ നിരസിച്ചു. പിന്നീട്‌ പാർവ്വതി തന്നെ മുൻ കൈ എടുത്ത്‌ അവറ്റിസ്‌ മെഡിക്കൽ ഗ്രുപ്പ്‌ ഡോക്ടർ മാർ ഇതേ ആവശ്യവുമായി വന്നു. " ലിനിയുടെ മക്കൾക്ക്‌ ലിനി ചെയ്ത സേവനത്തിന്‌ ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ്‌ ഈ ഒരു പഠന സഹായം" എന്ന പാർവ്വതിയുടെ വാക്ക്‌ എന്നെ അത്‌ സ്വീകരിക്കാൻ സന്നദ്ധനാക്കി.

 ആശംസകൾ

ആശംസകൾ

ലിനിയുടെ ഒന്നാം ചരമദിനത്തിന്‌ കെജിഎൻഎ സംഘടിപ്പിച്ച അനുസ്മരണത്തിൽ വച്ച്‌ പാർവ്വതിയെ നേരിട്ട്‌ കാണാനും റിതുലിനും സിദ്ധാർത്ഥിനും അവരുടെ സ്നേഹമുത്തങ്ങളും ലാളനവും ഏറ്റ്‌ വാങ്ങാനും കഴിഞ്ഞു.
ഒരുപാട്‌ സ്നേഹത്തോടെ പാർവ്വതി തിരുവോത്തിന് ആശംസകൾ.

ഫേസ്ബുക്ക് കുറിപ്പ്

സജീഷ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്

വൈറസ്

വൈറസ്

അതേ സമയം കേരളത്തെ ഭീതിയിലാഴ്ത്തിയ മാരക നിപ്പാ വൈറസ് ബാധയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രം പെരുന്നാൾ റിലീസായി തിയേറ്ററുകളിലെത്തും. റിമാ കല്ലിങ്കലാണ് സിസ്റ്റർ ലിനിയുടെ വേഷത്തിൽ എത്തുന്നത്. കുഞ്ചാക്കോ ബോബൻ,ചൊവിനോ, രേവതി, പാർവ്വതി തിരുവോത്ത് തുടങ്ങി വൻ താരനിരയും ചിത്രത്തിൽറെ ഭാഗമാകുന്നുണ്ട്.

English summary
Sajeesh Puthoor facebook post about Parvathy Thiruvoth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X