രാഹുലിന് കത്തെഴുതി സജ്ജന്‍ കുമാര്‍.... കോണ്‍ഗ്രസ് വിട്ടു... പാര്‍ട്ടിയില്‍ തുടരില്ല!!
ദില്ലി: സിഖ് വിരുദ്ധ കലാപത്തില്‍ ശിക്ഷിപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയ ശേഷമാണ് പാര്‍ട്ടി വിട്ടത്. കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ പാര്‍ട്ടിയില്‍ ധാര്‍മികമായി തുടരാന്‍ അവകാശമില്ലെന്ന് സജ്ജന്‍കുമാര്‍ പറഞ്ഞു. അതേസമയം അദ്ദേഹത്തില്‍ നിന്ന് രാജി സ്വീകരിക്കാന്‍ രാഹുല്‍ ഗാന്ധിയോട് മുതിര്‍ന്ന നേതാക്കള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തില്‍ നിന്ന് രാജി വാങ്ങണമെന്ന് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസില്‍ ഒരു കാലത്ത് ഏറ്റവും ശക്തനായ നേതാവായിരുന്ന സജ്ജന്‍കുമാറിനെ 2009 മുതാണ് കോണ്‍ഗ്രസ് തഴയാന്‍ തുടങ്ങിയത്.

നേരത്തെ അദ്ദേഹത്തെ കോടതി വെറുതെ വിട്ടപ്പോള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പുതിയ വിധിയോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യമായിരിക്കുകയാണ്. അതിനിടെ സജ്ജന്കുമാറിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അമിത് ഷാ. കോണ്‍ഗ്രസിന്റെ ഒത്താശയോടെയാണ് സജ്ജന്‍കുമാര്‍ കൊലപാതകങ്ങള്‍ ചെയ്തിരുന്നതെന്ന് അമിത് ഷാ പറഞ്ഞു. ഇത്രയും കാലം കലാപബാധിതര്‍ക്ക് നീതി ലഭിക്കാത്തത് കോണ്‍ഗ്രസ് കാരണമാണെന്നും ഷാ വ്യക്തമാക്കി. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പലരെയും കൂട്ടക്കൊല ചെയ്തെന്നും അമിത് ഷാ ആരോപിച്ചു.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും












Click it and Unblock the Notifications