കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ് പിക്ക് വേണ്ടി വോട്ട് പിടിക്കാന്‍ സാക്ഷിധോണി

Google Oneindia Malayalam News

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഭാര്യ സാക്ഷി ധോണി രാഷ്ട്രീയ പ്രചാരണത്തിന് ഇറങ്ങുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭര്‍തൃ സഹോദരന്‍ നരേന്ദ്ര സിംഗ് ധോണിക്ക് വേണ്ടിയാണ് സാക്ഷി വോട്ടുപിടിക്കാനിറങ്ങുക. റാഞ്ചിയിലാണ് നരേന്ദ്ര സിംഗ് ധോണി മത്സരിക്കുന്നത്.

റാഞ്ചിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ സ്റ്റാര്‍ ക്യാംപയ്‌നര്‍ സാക്ഷി ധോണിയായിരിക്കും എന്ന് പാര്‍ട്ടി ജാര്‍ഖണ്ഡ് വിഭാഗത്തിന്റെ ചുമതലയുള്ള കാശിനാഥ് യാദവാണ് അറിയിച്ചത്. റാഞ്ചിയില്‍ മാത്രമല്ല, സമാജ് വാദി പാര്‍ട്ടിക്ക് വേണ്ടി പുറത്തും സാക്ഷി പ്രചാരണത്തിനിറങ്ങും എന്ന പ്രതീക്ഷിയിലാണ് പാര്‍ട്ടി നേതൃത്വം.

ക്രിക്കറ്റിലെ സൂപ്പര്‍സ്റ്റാര്‍ ധോണി നല്ലപാതിയായ സാക്ഷി സ്വന്തമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സാക്ഷിയുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്.

സെലിബ്രിറ്റി കപ്പിള്‍സ്

സെലിബ്രിറ്റി കപ്പിള്‍സ്

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ സെലിബ്രിറ്റി കപ്പിള്‍സാണ് ധോണിയും ഭാര്യ സാക്ഷിയും.

അടുക്കളയില്‍ നിന്നും

അടുക്കളയില്‍ നിന്നും

തിന്നും കുടിച്ചും എന്നും ഇങ്ങനെ കഴിഞ്ഞാല്‍ മാത്രം പോരല്ലോ. സാക്ഷി ധോണിയും രാഷ്ട്രീയത്തിലിറങ്ങുകയാണ്.

ഞാനോ രാഷ്ട്രീയത്തിലേക്കോ

ഞാനോ രാഷ്ട്രീയത്തിലേക്കോ

തരംഗം റാഞ്ചിയില്‍ കാണാമെന്ന പ്രതീക്ഷയിലാണ് എസ് പി

എന്റെ പേര് കളയരുത്

എന്റെ പേര് കളയരുത്

റാഞ്ചിയില്‍ ധോണി കഴിഞ്ഞേ വേറെ സൂപ്പര്‍ സ്റ്റാറുള്ളൂ. സാക്ഷി പ്രചാരണത്തിനിറങ്ങിയിട്ടും നരേന്ദ്രസിംഗ് ധോണി തോറ്റാല്‍ ധോണിക്കതൊരു ക്ഷീണമാകും

ഹേയ് ഞാനടിച്ചുപൊളിക്കും

ഹേയ് ഞാനടിച്ചുപൊളിക്കും

ധോണിയുടെ ചേട്ടന്‍ നരേന്ദ്ര സിംഗ് ധോണിക്ക് വേണ്ടി സാക്ഷിയെ വോട്ടുപിടിക്കാന്‍ ഇറക്കാമെന്ന് സമാജ് വാദി പാര്‍ട്ടി തീരുമാനിച്ചു കഴിഞ്ഞു.

കെട്ടും കെട്ടി

കെട്ടും കെട്ടി

സ്വന്തം നാട്ടില്‍ ഇറങ്ങാന്‍ പറ്റാതാകുമോ ധോണിക്ക് അതോ ജ്യേഷ്ഠന്‍ നരേന്ദ്രയുടെ പിന്നാലെ ധോണിയും രാഷ്ട്രീയത്തിലിറങ്ങുമോ

ആള് സൂപ്പറാണ്

ആള് സൂപ്പറാണ്

ധോണിയും സാക്ഷിയും ലുങ്കി ഡാന്‍സ് വേഷത്തില്‍ റാഞ്ചി വിമാനത്താവളത്തില്‍

പാര്‍ട്ടികള്‍ പുത്തരിയല്ല

പാര്‍ട്ടികള്‍ പുത്തരിയല്ല

സാക്ഷി ധോണിക്ക് പാര്‍ട്ടികള്‍ പുത്തരിയല്ല, ഇത് പക്ഷേ രാഷ്ട്രീയപാര്‍ട്ടി അല്ലെന്ന് മാത്രം

ധോണിക്കൊപ്പം

ധോണിക്കൊപ്പം

എം എസ് ധോണിക്കൊപ്പം ഒരു ഉല്ലാസയാത്രയ്ക്കിടെ സാക്ഷി

 ഒരു കൈ നോക്കാം

ഒരു കൈ നോക്കാം

എന്തായാലും രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ തന്നെയാണ് ധോണിക്കുടുംബത്തിന്റെ തീരുമാനം. ബാക്കിയെല്ലാം വരുന്നിടത്ത് വെച്ച് കാണാം.

English summary
After Indian cricket captain Mahendra Singh Dhoni's elder brother Narendra Dhoni joined Samajwadi party,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X