സാക്ഷി ധോണിയുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്തു
റാഞ്ചി: ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരുടെ കൂട്ടത്തില്‍ അതിപ്രശസ്തയാണ് സാക്ഷി ധോണി. ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ ക്യാപ്റ്റന്റെ ഭാര്യ എന്നത് മാത്രമല്ല, ഗ്യാലറിയിലും പുറത്തും ആവേശമായും അല്പസ്വല്പം വിവാദത്തില്‍പ്പെട്ടും സാക്ഷി ധോണി തന്റേതായ ഒരിടം സൃഷ്ടിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ലോകത്തും വളരെ സജീവമാണ് സാക്ഷി ധോണി. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും സാക്ഷിയെ കാണാം. സാക്ഷിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു എന്നാണ് ഓണ്‍ലൈന്‍ ലോകത്തുനിന്നുള്ള വാര്‍ത്ത. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഒക്ടോബര്‍ 9 നാണ് സാക്ഷിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടത്.

ഫേസ്ബുക്ക് പേജിലെ കവര്‍ ചിത്രം മാറ്റുക, അശ്ലീല ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുക എന്നിങ്ങനെയായിരുന്നു ഹാക്കറുടെ ആദ്യകാല വിനോദങ്ങള്‍. പിന്നീട് മറ്റുള്ളവരോട് ചാറ്റിംഗ് ചെയ്യുന്നതിലേക്ക് ആള് ശ്രദ്ധ കേന്ദ്രീകരിച്ചു. പെണ്‍കുട്ടികളടക്കമുള്ള കൂട്ടുകാര്‍ സാക്ഷിയുടെ ഐ ഡി യില്‍ നിന്നും ചൂടന്‍ ചാറ്റിംഗ് അനുഭവിച്ചതോടെയാണ് സംഗതി കാര്യമായത്. രാത്രി വൈകിയും ഇക്കാലങ്ങളില്‍ സാക്ഷിയെ ഓണ്‍ലൈനില്‍ കാണാമായിരുന്നെന്നും കൂട്ടുകാര്‍ പറയുന്നു.
ഫേസ്ബുക്കില്‍ ഏതാണ്ട ഒരുലക്ഷത്തോളം ആളുകള്‍ സാക്ഷി ധോണിയുമായി ബന്ധപ്പെടുന്നുണ്ട്. നേരത്തെ സാക്ഷി ധോണിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ടതിന് വന്‍ പ്രശസ്തിയാണ് ലഭിച്ചത്. സാക്ഷി ധോണി കൂട്ടുകാര്‍ക്കൊപ്പം സിഗരറ്റ് വലിക്കുന്ന ചിത്രങ്ങളും, കോളേജ് കൂട്ടുകാര്‍ക്കൊപ്പം പോസ് ചെയ്ത ചിത്രങ്ങളും ഓണ്‍ലൈനില്‍ വന്‍ ഹിറ്റായിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications