രാഹുല്‍ ഗാന്ധി ഭ്രാന്തന്‍, മോദി കൃഷ്ണ്‍... വീണ്ടും സാക്ഷി മഹാരാജ്
ഇറ്റാ: ബിജെപി എംപിയായ സാക്ഷി മഹാരാജ് രാഹുല്‍ ഗാന്ധിയെ പരിഹസിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. നേപ്പാളിലെ ഭൂചലനത്തിന് പോലും കാരണക്കരാരന്‍ രാഹുല്‍ ഗാന്ധിയാണെന്ന് കണ്ടെത്തിയ മഹാനാണ് ഈ സാക്ഷി മഹാരാജ്.
ഇപ്പോഴിതാ ഗാഹുലിനെ ഇദ്ദേഹം ഭ്രാന്തന്‍ എന്ന് വിളിയ്ക്കുന്നു. രാഹുല്‍ സാക്ഷി മഹാരാജിന് ഭ്രാന്തനാണെങ്കില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീകൃഷ്ണനെ പോലെയാണ്. ഉത്തര്‍ പ്രദേശിലെ അമ്രോളി രതന്‍പുരില്‍ ഒരു യോഗത്തില്‍ സംസാരിക്കവേയാണ് സാക്ഷി മഹാരാജിന്‌റെ വിവാദ പരമാര്‍ശങ്ങള്‍.

രാഹുലിന് ഭ്രാന്ത്
കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുന്ന കര്‍ഷകരെ കാണാന്‍ നടക്കുന്ന രാഹുല്‍ ഗാന്ധിയ്ക്ക് ഭ്രാന്താണെന്ന് താന്‍ പറയും എന്നായിരുന്നു സാക്ഷി മഹാരാജിന്റെ പ്രസ്താവന.

ഗോതമ്പും ചോളവും
കര്‍ഷകരുടെ പ്രശ്‌നത്തില്‍ ഇടെപെടുന്നു അന്ന് അവകാശപ്പെടുന്ന രാഹുല്‍ ഗാന്ധിയ്ക്ക് ചോളവും ഗോതമ്പും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ലെന്നാണ് സാക്ഷി പറയുന്നത്.

രാഷ്ട്രീയത്തിന്റെ എബിസിഡി
രാഹുല്‍ ഗാന്ധിയ്ക്ക് രാഷ്ട്രീയത്തിന്റെ എബിസിഡി പോലും അറിയില്ലെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

മോദി ശ്രീകൃഷ്ണന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീകൃഷ്ണനോടാണ് ഇദ്ദേഹം ഉപമിയ്ക്കുന്നത്. അതിന് കാരണം നേപ്പാള്‍ ഭൂചലനമാണ്.

നേപ്പാള്‍ ദ്രൗപതി
ദ്രൗപതിയെ സഹായിക്കേണ്ട ഘട്ടത്തില്‍ ഒരു മടിയും കൂടാതെ സഹായിച്ച ശ്രീകൃഷ്ണനെ പോലെയാണ് മോദി. നേപ്പാളിന്റെ കാര്യത്തില്‍ നരേന്ദ്ര മോദി ചെയ്തത് ദ്രൗപതിയെ കൃഷ്ണന്‍ സഹായിച്ചതുപോലെ ആണ്.

ഭൂചലനത്തിനും കുറ്റം രാഹുലിന്
ബീഫ് കഴിയ്ക്കുന്ന രാഹുല്‍ ഗാന്ധി, ദേഹശുദ്ധിവരുത്താതെ കേദാര്‍നാഥ് സന്ദര്‍ശിച്ചതാണ് നേപ്പാള്‍ ഭൂചലനത്തിന് കാരണമെന്ന് പറഞ്ഞ വ്യക്തിയാണ് സാക്ഷി മഹാരാജ്.












Click it and Unblock the Notifications