യഥാര്‍ത്ഥ മുസ്ലീം സാക്ഷി മഹാരാജ്, മുഹമ്മദ് നബി 'യോഗി'...
ദില്ലി: ബിജെപിയുടെ എംപി സാക്ഷി മഹാരാജ് വിവാദ പരാമര്‍ശങ്ങള്‍ ഒരിക്കലും അവസാനിപ്പിയ്ക്കില്ലെന്ന് തോന്നു. മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ കൊണ്ട് പലപ്പോഴും വിവാദം സൃഷ്ടിച്ചിട്ടുള്ള സാക്ഷി മഹാരാജ് ഇപ്പോള്‍ പറയുന്നത് കേള്‍ക്കൂ...
താന്‍ യഥാര്‍ത്ഥ മുസ്ലീം ആണെന്നാണ് സാക്ഷി മഹാരാജിന്റെ അവകാശവാദം. പ്രവാചകന് മുഹമ്മദ് നബി ' യോഗി' ആണെന്നും പറഞ്ഞുകളഞ്ഞു അദ്ദേഹം.
യോഗ ദിനാചരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ കുറിച്ച് പ്രതികരിയ്ക്കുകയായിന്നു സാക്ഷി മഹാരാജ്.
യഥാര്‍ത്ഥ മുസ്ലീം
ഈമാനുള്ളവനാണ് മുസല്മാന്. അങ്ങനെയെങ്കില്‍ താനാണ് യഥാര്‍ത്ഥ ഇസ്ലാം എന്നാണ് സാക്ഷി മഹാരാജ് പറയുന്നത്.
മുഹമ്മദ് നബി യോഗി
ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട പേര് പ്രവാചകന് മുഹമ്മദ് നബിയുടേതാണ്. അദ്ദേഹം വലിയ യോഗിയാണെന്നാണ് താന്‍ കരുതുന്നതെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
'മുഹമ്മദ് സാബ്'
'മുഹമ്മദ് സാബ്' എന്നാണ് സാക്ഷി മഹാരാജ് പ്രവാചകന് മുഹമ്മദ് നബിയെ വിശേഷിപ്പിച്ചത്.
സൂര്യ നമസ്കാരം
സൂര്യനില്ലാതെ ആര്‍ക്കും ജീവിയ്ക്കാന്‍ പറ്റില്ല. ഞാനും നിങ്ങളും ഒക്കെ അന്ധന്മാരിയത്തീരും. സൂര്യനെ വര്‍ഗ്ഗീയതയുടെ ഭാഗമായി കാണുന്നവര്‍ സൂര്യ പ്രകാശവും ഉപയോഗിക്കരുതെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് എന്തായാലും യോഗ ദിനാചരണത്തില്‍ സൂര്യനമസ്കാരം ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിയ്ക്കാന്‍ തീരുമാനിച്ചിരിയ്ക്കുകയാണ്.
രാമക്ഷേത്രം
അയോധ്യയില്‍ 2019 ല്‍ രാമക്ഷേത്രം നിര്‍മിയ്ക്കുമെന്ന് പറഞ്ഞാണ് അടുത്തിടെ സാക്ഷി മഹാരാജ് വിവാദം സൃഷ്ടിച്ചത്.
അസംഖാനെതിരെ
ഉത്തര്‍ പ്രദേശ് മന്ത്രി അസം ഖാനെതിരേയും സാക്ഷി മഹാരാജ് പ്രതികരിച്ചു. അസംഖാന് മുസ്ലീങ്ങളെ വഴിതെറ്റിയ്ക്കുകയാണെന്നും പറഞ്ഞു.
അള്ളാഹു അക്ബര്‍
ഞങ്ങള്‍ ഇന്ത്യന്‍ സംസ്കാരം അനുസരിച്ച് ജീവിയ്ക്കുന്നവരാണ്. അള്ളാ, ഭഗവാന്, കര്‍ത്താവ് - ഇതൊന്നും തമ്മില്‍ തങ്ങള്‍ക്ക് ഒരു വ്യത്യാസമില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് അള്ളാഹു അക്ബര്‍ എന്ന് പറയാന്‍ പറ്റും- സാക്ഷി മഹാരാജ് പറഞ്ഞു.
അസംഖാന് ധൈര്യമുണ്ടോ
ഞങ്ങള്‍ അള്ളാഹു അക്ബര്‍ എന്ന് പറയും, എന്നാല്‍ ജയ് ശ്രീരാറാം എന്ന് പറയാന്‍ അസംഖാന് ധൈര്യമുണ്ടോ എന്നായിരുന്നു അടുത്തചോദ്യം.