സാക്ഷി ധോണി ഗര്‍ഭിണി; ജൂനിയര്‍ മഹി ജൂലൈയില്‍
കോഴവിവാദങ്ങളും ഇന്‍കം ടാക്സ് റെയ്ഡും ലോകകപ്പിന്റെ ടെന്‍ഷനും അവിടെ നില്ക്കട്ടെ, ഇന്ത്യന്‍ ക്രിക്കറ്റിന്റെ തല എം എസ് ധോണിയുടെ ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത. ധോണിയുടെ പ്രിയപത്നി സാക്ഷി ധോണി ഗര്‍ഭിണിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂലൈ മാസത്തോടെ ജൂനിയര്‍ മഹി ധോണി - സാക്ഷി ദമ്പതികളുടെ ജീവിതത്തിന്റെ ക്രീസിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യാ ടുഡേയാണ് സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്.
ഇന്ത്യന്‍ സ്പോര്‍ട്സിലെ സെലിബ്രിറ്റി ദമ്പതികളായ ധോണി - സാക്ഷി ദമ്പതികളുടെ ആദ്യ കുഞ്ഞാണിത്. താരദമ്പതികളുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്

നാലുവര്‍ഷം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സാക്ഷി ധോണിയെ വിവാഹം ചെയ്തിട്ട് നാല് വര്‍ഷമായി. 2010 ജൂലൈ നാലിനായിരുന്നു ഇവരുടെ വിവാഹം.

പ്രണയ വിവാഹം
പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. കൊല്‍ക്കത്തയില്‍ ഹോട്ടല്‍ മാനേജ് മെന്റ് വിദ്യാര്‍ഥിനിയായിരുന്നു സാക്ഷി റാവത്ത്.

ആദ്യത്തെ കണ്മണി
വിവാഹം കഴിഞ്ഞിട്ട് നാലു വര്‍ഷമായെങ്കിലും ഇപ്പോഴാണ് ഇവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് എത്തുന്നത്.

ആണായിരിക്കുമോ
കുഞ്ഞ് ആണ്കുട്ടിയായിരിക്കുമോ, മഹിയെപ്പോലെ ഇന്ത്യന്‍ ക്രിക്കറ്റിന് കരുത്തായി മാറുമോ - ആരാധകരുടെ ആഹ്ലാദത്തിന് അതിരില്ല

'ചിന്ന തല'
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ആരാധകര്‍ക്ക് ധോണി 'തല'യാണ്. ചിന്ന തലയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍

സെലിബ്രിറ്റി കപ്പിള്‍
സച്ചിന് തെണ്ടുല്‍ക്കര്‍ - അഞ്ജലി ദമ്പതികള്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചിട്ടുണ്ടാകുക ഇവരെയായിരിക്കും.

വിവാദങ്ങള്‍ക്ക് ഒരു ഗ്യാപ്പ്
ഒത്തുകളി അടക്കമുള്ള ഒരു പിടി വിവാദങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് ഗ്യാപ് കൊടുത്തുകൊണ്ടാണ് ധോണി - സാക്ഷി ദമ്പതികളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നത്.

നേരത്തെയും പറഞ്ഞു
2012 ല്‍ സാക്ഷി ധോണി ഗര്‍ഭിണിയാണ് എന്നൊരു വാര്‍ത്ത പരന്നിരുന്നു. എന്ന് താരദമ്പതികള്‍ തന്നെ ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയായിരുന്നു.

സാക്ഷിയാണ് താരം
ലക്ഷക്കണക്കിന് ആരാധികമാരെ നിരാശരാക്കിയാണ് 2010 ല്‍ സാക്ഷി ധോണിയുടെ ജീവിതസഖിയായത്.

രണ്ടാം ഇന്നിംഗ്സ്
ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ധോണിക്ക് അച്ഛന് വേഷത്തില്‍ പുതിയ ഇന്നിംഗ്സിന്റെ നാളുകളാണ് ഇനി.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications