കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് കേരളഘടകത്തിനും പ്രചോദനം സാക്കിര്‍ നായിക്, അന്വേഷണ ഏജന്‍സികളില്‍ നിന്ന് ഇനി രക്ഷപ്പെടാനാവില്ല!!

  • By Sandra
Google Oneindia Malayalam News

ദില്ലി: വിവാദ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അന്ത്യമാകുന്നില്ല. ഐസിസിന്റെ കേരള ഘടകത്തിന് പ്രചോദനമായത് സലഫി പണ്ഡിതന്‍ സാക്കിര്‍ നായിക്കാണെന്ന വെളിപ്പെടുത്തലാണ് നായിക്കിനെ വീണ്ടും വിവാദത്തിലാഴ്ത്തിയിട്ടുള്ളത്.

അടുത്ത് എന്‍ഐഎ പിടികൂടിയ ഐസിസ് കേരള ഘടകത്തിന്റെ അംഗങ്ങളില്‍ നിന്നാണ് ഇത്തരം നിര്‍ണ്ണായമാക വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുള്ളത്. ധാക്ക ഭീകരാക്രമണത്തെ തുടര്‍ന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങള്‍ പ്രചോദനമായെന്ന വാര്‍ത്തകളെ തുടര്‍ന്ന് എട്ടോളം അന്വേഷണ സംഘങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തോടെ സാക്കിര്‍ നായിക്കിനെ കുറിച്ച് അന്വേഷണം നടത്തിയത്. മഹാരാഷ്ട്ര സര്‍ക്കാരും സാക്കിര്‍ നായിക്കിന്റെ എന്‍ജിഒ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെയും അന്വേഷണത്തിന് വിധേയമാക്കിയിരുന്നു.

മതപ്രഭാഷണങ്ങളും

മതപ്രഭാഷണങ്ങളും

സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും കണ്ടാണ് തങ്ങള്‍ ഐസിസിലേക്ക് ആകൃഷ്ടരായതെന്നാണ് എന്‍ഐഎയുടെ പിടിയിലായ ഐസിസ് കേരള ഘടകം തലവന്‍ മന്‍സീദ് ഏലിയാസ് ഒമര്‍ അല്‍ ഹിന്ദിയുടെ വെളിപ്പെടുത്തല്‍

ഇന്റലിജന്‍സ് വിംഗ്

ഇന്റലിജന്‍സ് വിംഗ്

ഫ്രാന്‍സിലെ നീസില്‍ നടന്ന ആക്രമണത്തിന് സമാനമായ ആക്രമണങ്ങള്‍ കൊച്ചിയില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായി 12 വര്‍ഷത്തോളം പോപ്പുലര്‍ ഫ്രണ്ടിന്റെ ഇന്റലിജന്‍സ് വിംഗായി പ്രവര്‍ത്തിച്ച മന്‍സീദ് വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വെസ്‌റ്റേണ്‍ യൂണിയന്‍

വെസ്‌റ്റേണ്‍ യൂണിയന്‍

നീസ് ഭീകരാക്രമണത്തിന് സമാനമായ ആക്രമണത്തിന് വെസ്‌റ്റേണ്‍ യൂണിയന്‍ വഴി മന്‍സീദ് ഉള്‍പ്പെടെ ആറ് പേര്‍ക്ക് 38,000 രൂപയോളം വിദേശ ഫണ്ടായി ലഭിച്ചിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനമോടിച്ച് കയറ്റി നിരവധി പേരെ ഒരേ സമയം കൊലപ്പെടുത്താനായിരുന്നു പദ്ധതി.

ഖത്തറിലേക്ക്

ഖത്തറിലേക്ക്

എട്ട് വര്‍ഷത്തോളമായി ദോഹയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന 30കാരനായ മന്‍സീദ് കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് മാറിത്താമസിക്കുകയായിരുന്നു.

ജിഹാദി

ജിഹാദി

ഒന്നരവര്‍ഷത്തോളമായി ജിഹാദി പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞ മന്‍സീദ് അടുത്തകാലത്തായി ഐസിസ് അനുകൂല ബ്ലോഗുകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും നിരന്തരം പിന്‍തുടര്‍ന്നുവരികയാണ്.

സോഷ്യല്‍ മീഡിയ ഗ്രൂപ്പ്

സോഷ്യല്‍ മീഡിയ ഗ്രൂപ്പ്

ജിഹാദി ചിന്താഗതിയുള്ള ആളുകളുമായി സംവദിക്കുന്നതിനുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പ് അന്‍സാറുല്‍ ഖിലാഫില്‍ ചേര്‍ന്ന മന്‍സീദ് ജിഹാദി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വരികയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള യുവാക്കളെ ജിഹാദി പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനായി പ്രവര്‍ത്തിച്ചുവരുന്ന ഗ്രൂപ്പാണ് അന്‍സാറുല്‍ ഖിലാഫ്

 സംഘപരിവാര്‍

സംഘപരിവാര്‍

ഇന്‍സ്റ്റന്റ് മെസേജിഗ് പ്ലാറ്റ്‌ഫോമായ ടെലഗ്രാം വഴി പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പാണ് അന്‍സാറുല്‍ ഖിലാഫ്. കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് സംഘത്തില്‍ ഉള്‍പ്പട്ട അബു ആയിഷ നടത്തിയിരുന്നത്.

ശരീഅത്ത്

ശരീഅത്ത്

കേരളത്തിലെ മൂന്ന് ഉന്നത ആര്‍എസ്എസ് നേതാക്കളെയും ശരീഅത്തിനെതിരായ കാഴ്ചപ്പാടുകളുള്ള രണ്ട് ജഡ്ജിമാരെയും ഇല്ലാതാക്കുകയായിരുന്നു സംഘത്തിന്റെ പദ്ധതി.

English summary
Zakir Naik is inspiration' for Islamic State module in Kerala. The revealation by people busted by NIA on ISIS links. The recent finding put Naik again under scanner.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X