70,000 രൂപ മുതൽ 1.22 ലക്ഷം വരെ, ശമ്പളത്തിൽ വലിയ കുതിപ്പിന് സാധ്യത, കണക്കുകൾ ഇങ്ങനെ
ബെംഗളൂരിൽ ഒക്ടോബർ ഏഴിനാണ് ജീവനക്കാരുടെ സംഘടന പ്രതിനിധികളുമായി എട്ടാം ശമ്പള കമ്മീഷൻ ചർച്ചകൾ നടത്തുക. അതോടൊപ്പം തന്നെ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനായി വിവിധ വകുപ്പുകളോടും മന്ത്രാലയങ്ങളോടും തങ്ങളുടെ ജീവനക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ സമർപ്പിക്കാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം വിശദമായി പരിശോധിച്ചതിന് ശേഷമായിരിക്കും കമ്മീഷൻ കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുക.
റിപ്പോർട്ട് സമർപ്പിച്ച് ഏകദേശം മൂന്ന് മാസത്തിനുള്ളിൽ കേന്ദ്രസർക്കാർ ശമ്പള പരിഷ്കരണം പ്രഖ്യാപിക്കും. 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ ജീവിക്കാർക്ക് ശമ്പളം ലഭ്യമാകും. ഇക്കുറി ശമ്പള പരിഷ്കരണത്തിനായി ഉയർന്ന ഫിറ്റ്മെൻ്റ് ഫാക്ടർ തന്നെ കമ്മീഷൻ പരിഗണിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

3.83 എന്ന ഫിറ്റ്‌മെന്റ് ഫാക്ടർ നടപ്പാക്കണമെന്ന ആവശ്യമായ കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രധാന സംഘടനയായ ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറിയുടെ നാഷണൽ കൗൺസിൽ എട്ടാം ശമ്പള കമ്മീഷന് മുൻപിൽ ആവശ്യപ്പെട്ടിരുക്കുന്നത്. കമ്മീഷൻ ഈ നിർദേശം അംഗീകരിച്ചാൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000ത്തിൽ നിന്ന് 69,000 ആയി ഉയരും.
അതേസമയം മറുവശത്ത് ഇന്ത്യൻ റെയിൽവേ ടെക്നിക്കൽ സൂപ്പർവൈസേഴ്സ് അസോസിയേഷൻ വിവിധ ലെവലിൽ ഉള്ള ജീവനക്കാർക്കായി അഞ്ച് ഫിറ്റ്മെൻ്റ് ഫാക്ടറുകൾ നിർദേശിച്ചിട്ടുണ്ട്. 2.92 ആണ് ഏറ്റവും കുറഞ്ഞ ഫിറ്റ്മെൻ്റ് ആയ നിർദേശിച്ചിട്ടുള്ളത്. കൂടിയത് 4.38 ഉം. ആറ് , ഏഴ് കമ്മീഷനുകൾ യഥാക്രമം 1.86, 2.57 എന്നീ ഫിറ്റ്മെൻ്റ് ഫാക്ടറുകളായിരുന്നു നടപ്പാക്കിയത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ഉയർന്ന ഫിറ്റ്മെൻ്റ് ഫാക്ടറുകളാണ് എട്ടാം ശമ്പള കമ്മീഷന് മുൻപിൽ സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്.
എട്ടാം ശമ്പള കമ്മീഷൻ ഏത് ഫിറ്റ്മെൻ്റ് ഫാക്ടർ ആയിരിക്കും നടപ്പാക്കുക?
നിലവിലെ ഡിഎയും ശമ്പളവുമായി ബന്ധപ്പെട്ട മറ്റ് ഘടകങ്ങളും പരിശോധിച്ചാൽ 2.1 എന്ന ഫിറ്റ്മെൻ്റ് ഫാക്ടർ ആയിരിക്കും എട്ടാം ശമ്പള കമ്മീഷൻ പരിഗണിക്കാ സാധ്യതയെന്നാണ് എഐഎൻഎസ്‌പിഇഎഫ് ദേശീയ പ്രസിഡന്റ് മഞ്ജീത് സിംഗ് പട്ടേൽ പറയുന്നത്. ഇത് സംബന്ധിച്ച് വ്യക്തത വരണമെങ്കിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരും.
6-9ലെവലിൽ ഉള്ള ഉദ്യോഗസ്ഥർക്ക് എത്ര ശമ്പളം ലഭിക്കും.
എഴാം ശമ്പള കമ്മീഷൻ പ്രകാരം ലെവൽ-6,7,8 ജീവനക്കാർക്ക് യഥാക്രമം 35,400,44,900,47,600 എന്നിങ്ങനെയായിരുന്നു അടിസ്ഥാന ശമ്പളം. എട്ടാ ശമ്പള കമ്മീഷൻ 2.0, 2.15, 2.28 2.57 എന്നീ ഫിറ്റ്മെൻ്റ് ഫാക്ടറുകൾ നടപ്പാക്കിയാൽ എത്രയായിരിക്കും ലെവൽ-6,7,8 ജീവനക്കാർക്ക് ലഭിക്കുക? വിശദമായി നോക്കാം
ലെവൽ ,ഫിറ്റ്മെൻ്റ് ഫാക്ടർ 2.0, 2.15, 2.28 2.57 എന്നീ ക്രമത്തിൽ
ലെവൽ 6
70000, 76110,80712, 90978
ലെവൽ -7
89,800, 96,535, 1,02,372, 1,15,393.
ലെവൽ 8
95200, 102340, 108528, 122332


Click it and Unblock the Notifications
