ടീം നരേന്ദ്ര മോദിയുടെ ശമ്പളം എത്രയാണ്.. ഇതാ കണക്കുകള്‍!
ദില്ലി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും പ്രവര്‍ത്തനക്ഷമവും ആയ ഓഫീസുകളിലൊന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രത്യേകിച്ചും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി കസേരയില്‍ ഇരിക്കുമ്പോള്‍. ഓരോ വകുപ്പുകളിലും ഭരണമികവും സുതാര്യതയും ഉറപ്പുനല്‍കുന്ന പ്രധാനമന്ത്രിയാണ് മോദി. ഈ മോദിയുടെ ഓഫീസ് ഒരു മാസം പ്രവര്‍ത്തിക്കാന്‍ എത്ര തുക ചെലവഴിക്കുന്നുണ്ടാകും.
വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് ഈ വിവരങ്ങള്‍ ലഭ്യമായത്. രണ്ട് ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഏറ്റവും കൂടുതല്‍ ശമ്പളമായി പറ്റുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെക്രട്ടറി ഭാസ്‌കര്‍ കുല്‍ബെയാണ് ഈ ശമ്പളം വാങ്ങുന്നത്. ഈ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാണ്.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, അഡീഷണല്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി പി കെ മിശ്ര എന്നിവര്‍ക്ക് ഒരേ ശമ്പളമാണ്. മാസം 1,62,500 രൂപ. 1.7 ലക്ഷം രൂപയാണ് ജോയിന്റ് സെക്രട്ടറിമാരുടെ ശരാശരി ശമ്പളം. ജോയിന്റ് സെക്രട്ടറിമാരില്‍ തരുണ്‍ ബജാജിനാണ് ഉയര്‍ന്ന ശമ്പളം. 1,77,750 രൂപ.
ജൂലൈ ഒന്നാം തീയതിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ വിവരങ്ങള്‍ ചേര്‍ത്തത്. നേരത്തെ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്തും ഈ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നു. പ്രധാനമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ ശമ്പള വിവരങ്ങളും പബ്ലികിന് ലഭ്യമാണ്.












Click it and Unblock the Notifications