Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം പകുതിയാക്കി വെട്ടിക്കുറച്ചു; 2 സംസ്ഥാനങ്ങളില്‍ സാമ്പത്തിക ഞെരുക്കം, ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി

ഹൈദരാബാദ്: കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ രണ്ട് സംസ്ഥാനങ്ങള്‍. മന്ത്രിമാരുടെ ശമ്പളം പകുതിയാക്കി വെട്ടിക്കുറച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളവും വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. തെലങ്കാനയിലും ഹിമാചല്‍ പ്രദേശിലുമാണ് കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നടപടിയില്‍ ജീവനക്കാര്‍ അതൃപ്തിയിലാണ്.

ഹിമാചല്‍ പ്രദേശും തെലങ്കാനയും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ മതിയായ ഫണ്ട് വിഹിതം നല്‍കാത്തതാണ് സാമ്പത്തിക ഞെരുക്കത്തിന് കാരണം എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിആര്‍എസ് സര്‍ക്കാരിന്റെ വീഴ്ചയാണ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കുടിശ്ശികയാകാന്‍ കാരണം എന്ന് തെലങ്കാന കോണ്‍ഗ്രസ് പറയുന്നു.

salary cut in telangana himachal pradesh

മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ ശമ്പളം പകുതിയായി കുറയ്ക്കാന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളവും വെട്ടിക്കുറയ്ക്കും. ഉദ്യോഗസ്ഥരുടെത് 30 ശതമാനമാണ് കുറയ്ക്കുന്നത്. മന്ത്രിമാരുടെത് 50 ശതമാനവും. സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ ശമ്പളം പൂര്‍ണ തോതില്‍ നല്‍കുമെന്നും സര്‍ക്കാര്‍ പറയുന്നു.

തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരും സമാനമായ നടപടികള്‍ ആലോചിക്കുകയാണ്. മന്ത്രിമാരുടെ ശമ്പളം പകുതിയാക്കുന്ന നിര്‍ദേശം രേവന്ത് റെഡ്ഡിയുടെ മന്ത്രിസഭ ചര്‍ച്ച ചെയ്തു. വിരമിച്ച ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ സാധിക്കാത്തതാണ് തെലങ്കാന സര്‍ക്കാര്‍ നേരിടുന്ന വലിയ വെല്ലുവിളി. ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ ഓരോ മാസവും 700 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെക്കുന്നത്.

രഘുറാം രാജന്റെ സഹായം തേടി

പെന്‍ഷന്‍കാര്‍ക്ക് 8000 കോടി രൂപയും ജീവനക്കാര്‍ക്ക് 6200 കോടി രൂപയുമാണ് മൊത്തം ബാധ്യതയുള്ളത് എന്ന് റവന്യൂ മന്ത്രി പി ശ്രീനിവാസ് റെഡ്ഡി പറയുന്നു. കുടിശ്ശിക ലഭിക്കാത്തതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. അതിനിടെയാണ് ശമ്പളം വെട്ടിക്കുറയ്ക്കുന്ന ചര്‍ച്ച പുരോഗമിക്കുന്നത്. ജീവനക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവ് പറയുന്നു.

സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ ഉപദേശം തെലങ്കാന സര്‍ക്കാര്‍ തേടിയിരുന്നു. എന്നാല്‍ ഇതില്‍ കാര്യമായ ഫലം ഉണ്ടായിട്ടില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് തെലങ്കാന സംസ്ഥാന രൂപീകരണം പ്രഖ്യാപിച്ചത്. പത്ത് വര്‍ഷത്തോളം ഭരിച്ചത് കെ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ് സര്‍ക്കാരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചത്.

ബിആര്‍എസ് സര്‍ക്കാരിന്റെ വീഴ്ചയുടെ അനന്തര ഫലം അനുഭവിക്കുന്നത് തങ്ങളാണ് എന്ന് കോണ്‍ഗ്രസ് പറയുന്നു. ഹിമാചല്‍ പ്രദേശിലും സര്‍ക്കാര്‍ ജീവനക്കാര്‍ അതൃപ്തിയിലാണ്. സര്‍ക്കാരിന്റെ വീഴ്ചയുടെ ഭാരം ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവെക്കുകയാണ് എന്ന് ജീവനക്കാരുടെ സംഘടനകള്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനത്തോടെയാണ് പെരുമാറുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+