കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഈ മാസവും കുറച്ചു; പെന്‍ഷന്‍കാര്‍ക്ക് ഇളവ്

  • By Desk
Google Oneindia Malayalam News

വിശാഖപട്ടണം: ആന്ധ്ര പ്രദേശില്‍ തുടര്‍ച്ചയായ രണ്ടാം മാസവും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. അതേസമയം, പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്ന തുകയില്‍ കുറവ് വരുത്തില്ല. ഏപ്രില്‍ മാസവും ശമ്പളം കുറയ്ക്കാന്‍ തീരുമാനിച്ചതായി ചീഫ് സെക്രട്ടറി നീലം സാഹ്നിയുടെ ഉത്തരവില്‍ പറയുന്നു. മാര്‍ച്ച് മാസത്തില്‍ ശമ്പളം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് ഏപ്രിലിലും ശമ്പളം കുറയ്ക്കുന്നത്. എന്നാല്‍ പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ ശമ്പളത്തില്‍ കുറവ് വരുത്തില്ലെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കുറയ്ക്കാന്‍ തീരുമാനിച്ചത്.

j

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. അതേസമയം, പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ കൂടുതലായി ജോലി ചെയ്യേണ്ടി വന്നു. ഇക്കാര്യം പരിഗണിച്ചാണ് അവരുടെ ശമ്പളത്തില്‍ കുറവ് വരുത്താതത്. ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ആന്ധ്ര ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ശമ്പളം മാസത്തില്‍ ആറ് ദിവസം വച്ച് അഞ്ച് മാസം പിടിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്‌റ്റേ ചെയ്തിരിക്കുകയാണ്. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നാണ് കോടതിയുടെ നിരീക്ഷണം. മാത്രമല്ല, ഹര്‍ജി അടുത്ത മാസം വീണ്ടും കോടതി പരിഗണിക്കും.

തെലങ്കാന, മഹാരാഷ്ട്ര സര്‍ക്കാരുകളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആന്ധ്രയും ഏപ്രില്‍ ആദ്യദിനം കടുത്ത തീരുമാനം കൈക്കൊണ്ടത്. സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രമല്ല, മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ ശമ്പളം ഏപ്രിലില്‍ മുടങ്ങും. ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ് അനുസരിച്ചാണ് വെട്ടിക്കറയ്ക്കുന്നത്. വരുമാന മാര്‍ഗം അടഞ്ഞ സാഹചര്യത്തിലാണ് കടുത്ത തീരുമാനം എടുത്തതെന്ന ചീഫ് സെക്രട്ടറി നീലം സാഹ്നി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 10 ശതമാനം മുതല്‍ നൂറ് ശതമാനം വരെയാണ് ശമ്പളം കട്ട് ചെയ്യുക. ഐഎഎസ് ഓഫീസര്‍മാരുടെ ശമ്പളം പകുതി കുറയ്ക്കും. ക്ലാസ് 3 ജീവനക്കാര്‍ക്ക് 60 ശതമാനവും പിടിക്കും. ക്ലാസ് 4 ജീവനക്കാര്‍, കരാര്‍ ജീവനക്കാര്‍, പുതിയ ജീവനക്കാര്‍ എന്നിവര്‍ക്ക് 90 ശതമാനം ശമ്പളം നല്‍കും. പത്ത് ശതമാനം മാത്രമാണ് കുറയ്ക്കുക.

English summary
Salary Cut, Pension will be paid in Andhra Pradesh For April
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X