ശമ്പളം കുത്തനെ കൂടും; മുന്‍കാല പ്രാബല്യം സാധ്യത, 53000 കിട്ടിയവര്‍ക്ക് ഈ ഫ്റ്റ്മെന്റില് 104000 ആകും
എട്ടാം ശമ്പളകമ്മീഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവം. 50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് പുതിയ വിവരങ്ങള്‍. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31ന് അവസാനിക്കും. പിന്നാലെ പുതിയ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാകും ശമ്പളം കണക്കാക്കുക. ഇതില്‍ നിര്‍ണായകമാകുക ഫിറ്റ്മെന്റ് ഫാക്ടര്‍ ആണ്.
ആറാം ശമ്പള കമ്മീഷനില്‍ മിനിമം ശമ്പളം 7000 രൂപയായിരുന്നു. ഏഴാം ശമ്പള കമ്മീഷന് വന്നപ്പോള്‍ മിനിമം ശമ്പളം 18000 ആയി ഉയര്‍ന്നു. അന്ന് ഫിറ്റ്മന്റ് ഫാക്ടര്‍ കണക്കാക്കിയത് 2.57 ആണ്. എന്നാല്‍ എട്ടാം ശമ്പള കമ്മീഷന് ഫിറ്റ്മെന്റ് ഫാക്ടര്‍ 1.92നും 2.86നുമിടയിലാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ പേര് സാധ്യത കല്‍പ്പിക്കുന്നത് 1.96 ആണ്. ഇതുവച്ച് കണക്ക് കൂട്ടിയാലും വലിയ മാറ്റം ശമ്പളത്തില്‍ വരും.

വില നിലവാരം, പണപ്പെരുപ്പം, സര്‍ക്കാരിന്റെ സാമ്പത്തിക ഭദ്രത തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് ശമ്പള കമ്മീഷന് ഫിറ്റ്മെന്റ് ഫാക്ടര്‍ കണക്കാക്കുക. 1.96 ആണ് ഫിറ്റ്മെന്റ് ഫാക്ടര്‍ എങ്കില്‍ നിലവിലുള്ളതിന്റെ ഇരട്ടിയായി അടിസ്ഥാന ശമ്പളം ഉയരും. ഇതോടൊപ്പം ക്ഷാമ ബത്ത, എച്ച്ആര്‍എ എന്നിവയെല്ലാം ചേരുമ്പോള്‍ വലിയ മാറ്റം ശമ്പളത്തിലുണ്ടാകും. ഇതുപോലെ സംഭവിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലോട്ടറിയാകും.
എട്ടാം ശമ്പള കമ്മീഷനെ ഇതുവരെ നിയോഗിച്ചിട്ടില്ല. പരിഗണനാ വിഷയങ്ങളും തീരുമാനിച്ചിട്ടില്ല. ഇതു രണ്ടും നടന്നാല്‍ മാത്രമാണ് കമ്മീഷന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇതിന് ഏകദേശം രണ്ട് വര്‍ഷത്തോളം വേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും 2026 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുമെന്നതാണ് നേട്ടം. അങ്ങനെ വരുമ്പോള്‍ വലിയ സംഖ്യ കുടിശ്ശികയായും കിട്ടും.
ശമ്പള വര്‍ധനവ് പ്രതീക്ഷ ഇങ്ങനെ
ഫിറ്റ്മെന്റ് ഫാക്ടര്‍ 1.96 ആണ് കണക്കാക്കുന്നതെങ്കില്‍ ശമ്പളം ഇരട്ടിയാകും. ലെവല്‍ ഒന്ന് വിഭാഗത്തില്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 18000 രൂപയാണ് അടിസ്ഥാന ശമ്പളം. ഇത് 35280 രൂപയായി ഉയരും. ഇതിനോട് മറ്റ് ആനുകൂല്യങ്ങള്‍ കൂടി ചേരുമ്പോള്‍ കൈയ്യില്‍ കിട്ടുന്ന ശമ്പളം വീണ്ടും ഉയരും. എച്ച്ആര്‍എ എന്നത് ജോലി ചെയ്യുന്ന സ്ഥലത്തിന് അനുസരിച്ച് മാറ്റമുണ്ടാകും.
ലെവല്‍-9 വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവിലെ അടിസ്ഥാന ശമ്പളം 53100 രൂപയാണ്. ഇതിന്റെ 58 ശതമാനം ഡിഎ കിട്ടും. അതായത്, 30798 രൂപ കൂടി അധികമായി ലഭിക്കും. 27 ശതമാനം എച്ച്ആര്‍എയും. 14337 രൂപ വരും എച്ച്ആര്‍എ. മൊത്തം 98235 രൂപ. എട്ടാം ശമ്പള കമ്മീഷന് വരുമ്പോള്‍ അടിസ്ഥാന ശമ്പളം 104076 ആയി ഉയരും. ഡിഎ പൂജ്യമായി മാറും. അതേസമയം, എച്ച്ആര്‍എ 28101 രൂപ കിട്ടും. മൊത്തം 132177 രൂപ ലഭിക്കും.
ഫിറ്റ്മെന്റ് ഫാക്ടറില്‍ മാറ്റം വന്നാല്‍ ലഭിക്കുന്ന ശമ്പളത്തിലും മാറ്റം വരും. അതുകൊണ്ടുതന്നെ ഫിറ്റ്മെന്റ് ഫാക്ടര്‍ സുപ്രധാനമാണ്. ശമ്പള കമ്മീഷന് ഇതു സംബന്ധിച്ചു നല്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രിസഭ അംഗീകരിക്കണം. അങ്ങനെ അംഗീകരിച്ച ശേഷമാകും നടപ്പാക്കുക. ലക്ഷക്കണക്കിന് ജീവനക്കാരാണ് സര്‍ക്കാരിന്റെ തീരുമാനം കാത്തിരിക്കുന്നത്.
-
സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ശമ്പളം തുല്യമാകുമോ? ശമ്പള കമ്മീഷന് പറയുന്നത് -
മിനിമം ശമ്പളം 51,480 രൂപയാകും, പെൻഷനും 25,740; എട്ടാം ശമ്പള കമ്മീഷൻ നടപ്പായാൽ... -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications