Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം 51480 രൂപയാകുമോ? പ്രതീക്ഷ ഇങ്ങനെ..ഈ ഫിറ്റ്മെന്റ് ഫാക്ടർ വന്നാൽ പെൻഷൻ 27000 കടക്കും

എട്ടാം കേന്ദ്ര ശമ്പള കമ്മീഷന് കേന്ദ്രസർക്കാർ ഈ വർഷം ജനുവരിയിൽ അംഗീകാരം നൽകിയെങ്കിലും കമ്മീഷനിലെ അംഗങ്ങളെയും ചെയർമാനെയും അന്തിമമാക്കിക്കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഇതുവരെ പുറത്തിറക്കിയിട്ടില്ല. എട്ടാം ശമ്പള കമ്മീഷനെക്കുറിച്ച് സംസ്ഥാന സർക്കാരുകളുമായി സജീവമായി കൂടിയാലോചിക്കുന്നുണ്ടെന്നും സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കാമെന്നുമാണ് അടുത്തിടെ കേന്ദ്രസർക്കാർ അറിയിച്ചത്. ഇതോടെ ആവേശത്തിലാണ് കോടിക്കണക്കിന് വരുന്ന സർക്കാർ ഉദ്യോഗസ്ഥർ. ഇത്തവണ ശമ്പളം എത്ര വർധിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

sal2-1

ഫിറ്റ്മെന്റ് ഫാക്ടർ എത്രയായിരിക്കും?

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രധാന മാനദണ്ഡമാണ് ഫിറ്റ്മെൻ്റ് ഫാക്ടർ. ഇതിലൂടെയാണ് ശമ്പള വർധനവ് കണക്കാക്കുന്നത്. അതേസമയം, വേതനം കണക്കാക്കാൻ ഡോ. വാലസ് ഐക്രോയിഡ് വികസിപ്പിച്ച ഐക്രോയിഡ് ഫോർമുല സ്വീകരിക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുമെന്നും സൂചനകളുണ്ട്. ഏറ്റവും കുറഞ്ഞ ജീവിതച്ചെലവിനെ അടിസ്ഥാനമാക്കി അനുയോജ്യമായ ശമ്പളം കണക്കാക്കാൻ സഹായിക്കുന്നതാണ് ഈ ഫോർമുല.

ഫിറ്റ്മെൻ്റ് ഫാക്ടർ എങ്ങനെയാണ് കണക്കാക്കുന്നതെന്ന് നോക്കാം

നിലവിൽ ക്ഷാമബത്ത (ഡി എ) 58 ശതമാനമാണ്. എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കുമ്പോൾ ഡിഎ 60 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡി എ 60 ശതമാനമായിരിക്കുമ്പോൾ, പ്രാരംഭ ഫിറ്റ്മെൻ്റ് ഫാക്ടർ 1.60 (1.00 അടിസ്ഥാന ഫിറ്റ്മെൻ്റിനെ അടിസ്ഥാനമാക്കി) ആയിരിക്കും. ഇതിനുശേഷമായിരിക്കും എത്ര ശതമാനം വർദ്ധനവ് പ്രയോഗിക്കണമെന്ന് നിർണ്ണയിക്കുന്നത്. ചരിത്രപരമായി ശമ്പള കമ്മീഷനുകൾ 15 ശതമാനം മുതൽ 30 ശതമാനം വരെ വർദ്ധനവ് ശുപാർശ ചെയ്തിട്ടുണ്ട്.

1.60 അടിസ്ഥാന ഫിറ്റ്മെൻ്റ് ഘടകം 20 ശതമാനം വർധിപ്പിക്കുമ്പോൾ അത് 0.32 ഉയർന്ന് 1.92 ആകും. 30 ശതമാനം വർധനവ് വരുമ്പോൾ 0.48 വർധിച്ച് 2.08 ആയി മാറും. പരിഷ്കരിച്ച ശമ്പളം കണക്കാക്കുന്നതിനായി, നിങ്ങളുടെ അടിസ്ഥാന ശമ്പളത്തെ ഫിറ്റ്മെൻ്റ് ഘടകം കൊണ്ട് ഗുണിച്ചാൽ മതിയാകും. ഫിറ്റ്മെൻ്റ് ഫാക്ടറിനെ അടിസ്ഥാനമാക്കി പരിഷ്കരിച്ച ശമ്പളം കണക്കാക്കുന്നതിനുള്ള അടിസ്ഥാന ഫോർമുല - പുതിയ ശമ്പളം = അടിസ്ഥാന ശമ്പളം × ഫിറ്റ്മെൻ്റ് ഫാക്ടർ എന്നതാണ്. ഇത് ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പള വർധനവിൻ്റെ തോത് നിശ്ചയിക്കുന്നു.

ഏഴാം ശമ്പള കമ്മീഷൻ പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയും, പെൻഷൻകാർക്ക് കുറഞ്ഞ അടിസ്ഥാന പെൻഷൻ 9,000 രൂപയുമാണ് ലഭിക്കുന്നത്. പുതിയ കമ്മീഷന്റെ വരവോടെ ശമ്പളത്തിൽ വലിയ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിവിധ ഫിറ്റ്മെൻ്റ് ഫാക്ടറുകളിലെ സാധ്യതയുള്ള മിനിമം അടിസ്ഥാന ശമ്പള വർദ്ധനവ് കൂടി പരിശോധിക്കാം

1.8 ഫിറ്റ്മെൻ്റ് ഫാക്ടറിൽ

ജീവനക്കാർക്കുള്ള പുതിയ കുറഞ്ഞ അടിസ്ഥാന ശമ്പളം - 32,400 ശമ്പളമാകും. പെൻഷൻകാർക്കുള്ള പുതിയ കുറഞ്ഞ അടിസ്ഥാന പെൻഷൻ 16,200 രൂപയും.

1.92 ഫിറ്റ്മെൻ്റ് ഫാക്ടറിൽ:

ജീവനക്കാർക്കുള്ള പുതിയ കുറഞ്ഞ അടിസ്ഥാന ശമ്പളം 34,560 ആയിരിക്കും. പെൻഷൻകാർക്കുള്ള പുതിയ കുറഞ്ഞ അടിസ്ഥാന പെൻഷൻ 17,280 രൂപയും.

2.00 ഫിറ്റ്മെൻ്റ് ഫാക്ടറിൽ:

കുറഞ്ഞ അടിസ്ഥാന ശമ്പളം - 36,000

അടിസ്ഥാന പെൻഷൻ - 18,000

2.08 ഫിറ്റ്മെൻ്റ് ഫാക്ടറിൽ:

ശമ്പളം - 37,440

പെൻഷൻ - 18,720

2.57 ഫിറ്റ്മെൻ്റ് ഫാക്ടറിൽ:

ശമ്പളം - 46,260

പെൻഷൻ - 23,130

2.86 ഫിറ്റ്മെൻ്റ് ഫാക്ടറിൽ:

ശമ്പളം - 51,480

പെൻഷൻ - 25,740

എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കുമ്പോൾ, ക്ഷാമബത്ത (DA/DR) പൂജ്യമായി പുനഃക്രമീകരിക്കപ്പെടും എന്നതും ശ്രദ്ധേയമാണ്. ഇത് പുതിയ വേതന ഘടനയുടെ ഭാഗമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+