Get Updates
Get notified of breaking news, exclusive insights, and must-see stories!

പൈലറ്റുമാരുടെ ശമ്പളം കൂട്ടി എയര്‍ഇന്ത്യ; സീനിയര്‍ കമാന്‍ഡര്‍ക്ക് ഒരുലക്ഷം രൂപ വരെ കൂടും!

പൈലറ്റുമാരുടെ ശമ്പളം വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ. 8% മുതല്‍ 15% വരെയാണ് ശമ്പളം വര്‍ധിപ്പിച്ചിരിക്കുന്നത്. കമാന്‍ഡര്‍മാര്‍ക്കാണ് ഏറ്റവും വലിയ വര്‍ദ്ധനവ് ലഭിക്കുന്നത്. റാങ്ക് അനുസരിച്ച് വര്‍ധനവില്‍ വ്യത്യാസമുണ്ട്. സിംഗിള്‍-ഐസില്‍ വിമാനങ്ങളുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഫസ്റ്റ് ഓഫീസര്‍മാര്‍ക്കോ കോ-പൈലറ്റുമാര്‍ക്കോ കമാന്‍ഡ് അപ്ഗ്രേഡുകള്‍ ലഭിക്കും. ശേഷം ഉയര്‍ന്ന ശമ്പളമുള്ള വൈഡ്-ബോഡി വിമാനങ്ങളുള്ള എയര്‍ ഇന്ത്യയിലേക്ക് മാറും.

മികച്ച ശമ്പളത്തിലൂടെയും B737 ഫ്‌ലീറ്റിലെ ക്ഷാമം പരിഹരിക്കുന്നതിലൂടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ കൂടുതല്‍ ആകര്‍ഷകമാക്കാനാണ് എയര്‍ലൈനിന്റെ ശ്രമം. എയര്‍ ഇന്ത്യ പൈലറ്റുമാര്‍ വര്‍ഷങ്ങളായി 40 മണിക്കൂര്‍ ഗ്യാരണ്ടീഡ് ശമ്പളം വാങ്ങുന്നവരാണ്. അതായത് യഥാര്‍ത്ഥ പറക്കല്‍ പരിഗണിക്കാതെ തന്നെ ഈ മണിക്കൂറുകള്‍ക്ക് അവര്‍ക്ക് മിനിമം വേതനം ലഭിക്കുന്നു.

Salary Hike

അതേസമയം കൂടുതല്‍ പറക്കല്‍ എന്നാല്‍ കൂടുതല്‍ വേതനം എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇന്‍ഡിഗോ 70 മണിക്കൂറിന് ശമ്പളം നിശ്ചയിച്ചിട്ടുണ്ട്. പുതുക്കിയ ചട്ടക്കൂടിന് കീഴില്‍, എയര്‍ ഇന്ത്യ 40 പറക്കല്‍ മണിക്കൂറുകള്‍ക്ക് ഗ്യാരണ്ടീഡ് വേതനം നല്‍കുന്നത് തുടരും. പക്ഷേ ഫ്‌ലൈയിംഗ് അലവന്‍സ് നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 40 മണിക്കൂറിന് മുകളിലുള്ള നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് വെട്ടിക്കുറച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ അടുത്ത മാസം ജനുവരി-ഫെബ്രുവരി ലെവലിലേക്ക് മടങ്ങാനിരിക്കുകയാണ്. പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടതോടെ ദീര്‍ഘമായ റൂട്ടുകള്‍, ഉയര്‍ന്ന പറക്കല്‍ സമയം, കൂടുതല്‍ പൈലറ്റ് എന്നിവ എയര്‍ലൈനിന് ആവശ്യമായി വന്നിട്ടുണ്ട്. പ്രതിമാസം 55 മണിക്കൂര്‍ വിമാനം പറത്തുന്ന ഒരു സീനിയര്‍ കമാന്‍ഡര്‍ക്ക് ലഭിക്കുന്ന പ്രതിഫലം 7.5 ലക്ഷം രൂപയില്‍ നിന്ന് 8.3 ലക്ഷം രൂപയായും.

ഫസ്റ്റ് ഓഫീസര്‍ക്ക് ലഭിക്കുന്നത് 3 ലക്ഷം രൂപയില്‍ നിന്ന് 3.3 ലക്ഷം രൂപയായും വര്‍ധിക്കും. പ്രിവിലേജ് ലീവ് 30 ദിവസത്തില്‍ നിന്ന് 24 ദിവസമായി കുറച്ചെങ്കിലും, പ്രതിവാര അവധികള്‍ ഇതില്‍ ഉള്‍പ്പെടുത്തില്ല. 2022 ജനുവരിയില്‍ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിനെയും ഏറ്റെടുത്തതിനുശേഷം, കമ്പനിയുടെ വിമാനങ്ങളുടെ എണ്ണം ഏകദേശം 100-ല്‍ നിന്ന് 300-ആയി വര്‍ധിച്ചു.

പുതിയ സംവിധാനപ്രകാരം, കമാന്‍ഡര്‍ പദവിയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരു പ്രധാന മാര്‍ഗമായി പ്രവര്‍ത്തിക്കും. തുടര്‍ന്ന് പൈലറ്റുമാര്‍ക്ക് 'വൈഡ്-ബോഡി' വിമാനങ്ങള്‍ പറത്തുന്നതിനായി എയര്‍ ഇന്ത്യയിലേക്ക് മാറാന്‍ സാധിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ B737 വിമാനങ്ങള്‍ കൈകാര്യം ചെയ്യുന്ന പൈലറ്റുമാര്‍ക്ക് 'ഫ്‌ലീറ്റ് അലവന്‍സ്' നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+