ശമ്പളം മൂന്നിരട്ടി വരെ കൂടും..! മിനിമം ശമ്പളം 18000 രൂപയില്‍ നിന്ന് 68940ലേക്ക്? സാധ്യതകള്‍

എട്ടാം ശമ്പള കമ്മീഷന്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെങ്കിലും, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തില്‍ 92% മുതല്‍ 283% വരെ വര്‍ധനവുണ്ടാകുമെന്ന് ഭൂരിഭാഗം പേരും പ്രതീക്ഷിക്കുന്നു. ശമ്പള പരിഷ്‌കരണത്തിന്റെ പ്രധാന ഘടകമായ ഫിറ്റ്മെന്റ് ഫാക്ടറിനെ ആശ്രയിച്ചിരിക്കും ശമ്പള വര്‍ധനവ്. എട്ടാം ശമ്പള കമ്മീഷന്‍ സമിതി ഫിറ്റ്മെന്റ് ഫാക്ടര്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല.

എങ്കിലും, വിവിധ യൂണിയനുകളും പെന്‍ഷന്‍കാരുടെ സംഘടനകളും മറ്റ് വിദഗ്ധരും തങ്ങളുടെ ശുപാര്‍ശകള്‍ ഇതിനകം സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍, എട്ടാം ശമ്പള കമ്മീഷനിലെ ഫിറ്റ്മെന്റ് ഫാക്ടര്‍ 1.92 മുതല്‍ 3.83 വരെയാകാം എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് നടപ്പിലായാല്‍, ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരമുള്ള അടിസ്ഥാന ശമ്പളം ഇരട്ടിയോ മൂന്നിരട്ടിയോ ആയി വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

Salary Hike

എട്ടാം ശമ്പള കമ്മീഷന്‍ പ്രകാരം ഏറ്റവും കുറഞ്ഞ ഫിറ്റ്മെന്റ് ഫാക്ടര്‍ 1.92-ഉം, ഏറ്റവും ഉയര്‍ന്നത് 3.83-ഉം ആകാനാണ് സാധ്യത. ഇതില്‍ ഏത് നിരക്ക് അംഗീകരിച്ചാലും, നിലവിലെ അടിസ്ഥാന ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍, എട്ടാം ശമ്പള കമ്മീഷന്‍ പ്രകാരം അടിസ്ഥാന ശമ്പളത്തില്‍ 92% വരെ വര്‍ധനവുണ്ടാകാം. അതായത്, പ്രതിമാസ അടിസ്ഥാന ശമ്പളം 34,560 രൂപ മുതല്‍ 68,940 രൂപ വരെയായി ഉയര്‍ന്നേക്കാം.

ഏറ്റവും കുറഞ്ഞത് ഫിറ്റ്മെന്റ് ഫാക്ടര്‍ 1.92 ആയി പരിഗണിക്കാനാണ് സാധ്യത. ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ഫിറ്റ്മെന്റ് ഫാക്ടര്‍ 3 വേണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മു & കാശ്മീര്‍ എംപ്ലോയീസ് ഫോറം 3.05, ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍സ് 3.25, ജമ്മു ആന്‍ഡ് കാശ്മീര്‍ എംപ്ലോയീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി 2.86 മുതല്‍ 3.68 വരെ എന്‍സി-ജെസിഎം 3.83 എന്നീ ഫിറ്റ്‌മെന്റ് ഫാക്ടറുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 34,560 രൂപയായും, ഏറ്റവും ഉയര്‍ന്ന വര്‍ധനവ് പ്രതിമാസം ഏകദേശം 68,940 രൂപയായും മാറിയേക്കാം. ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം 2.57 എന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ അടിസ്ഥാനമാക്കി നിലവിലെ അടിസ്ഥാന ശമ്പളം പ്രതിമാസം 18,000 രൂപയാണ്. എട്ടാം ശമ്പള കമ്മീഷന്‍ പ്രകാരം നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന ശമ്പള വര്‍ധനവ് നിര്‍ണയിക്കുന്നതില്‍ ഈ ഘടകം നിര്‍ണായകമാണ്.

സര്‍ക്കാര്‍ 1.92 എന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ അംഗീകരിക്കുകയാണെങ്കില്‍, നിങ്ങളുടെ അടിസ്ഥാന ശമ്പളത്തില്‍ 92% വര്‍ധനവ് ഉണ്ടായേക്കാം. അതായത് പ്രതിമാസം 34,560 രൂപയായി നിങ്ങളുടെ അടിസ്ഥാന ശമ്പളം ഉയരും. സര്‍ക്കാര്‍ 2.86 എന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ അംഗീകരിക്കുകയാണെങ്കില്‍, നിങ്ങളുടെ ശമ്പളത്തില്‍ 186% വര്‍ധനവ് ഉണ്ടാകും. ഇത് ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരമുള്ള അടിസ്ഥാന ശമ്പളത്തിന്റെ ഇരട്ടിയിലധികമാണ്.

അങ്ങനെ വന്നാല്‍ അടിസ്ഥാന ശമ്പളം പ്രതിമാസം 51,480 രൂപയാകും. സര്‍ക്കാര്‍ 3.68 എന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ അംഗീകരിക്കുകയാണെങ്കില്‍ ശമ്പളത്തില്‍ 268% വരെ വര്‍ധനവുണ്ടായേക്കാം. ഇത് 66,240 രൂപയായിരിക്കും. ഇനി 3.833 എന്ന ഏറ്റവും ഉയര്‍ന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ അംഗീകരിക്കുകയാണെങ്കില്‍, നിലവിലെ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് ഏകദേശം 283% വര്‍ധനവ് ഉണ്ടായേക്കാം.

ഇത് പ്രതിമാസം 68,940 രൂപയാകും. മുകളില്‍ പറഞ്ഞ സാഹചര്യങ്ങളില്‍ ലെവല്‍ 1-ല്‍ ഉള്‍പ്പെടുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 32,000 രൂപ മുതല്‍ 69,000 രൂപ വരെയായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലെവല്‍ 5-ല്‍ ഉള്ള ജീവനക്കാരുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 1 ലക്ഷം രൂപയും, ലെവല്‍ 10-ല്‍ ഉള്ളവരുടേത് 2 ലക്ഷം രൂപയും കടന്നേക്കാം. ലെവല്‍ 18-ല്‍ ഉള്ള ജീവനക്കാരുടെ ശമ്പളം 10 ലക്ഷം രൂപയോടടുത്ത് എത്തിയേക്കാം.

ക്ലിയര്‍ടാക്‌സ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, 8-ാം ശമ്പള കമ്മീഷന്‍ ശമ്പള ഘടനയില്‍ പ്രധാനമായും മൂന്ന് ഘടകങ്ങള്‍ ഉണ്ടായിരിക്കും. അടിസ്ഥാന ശമ്പളം, അലവന്‍സുകള്‍, മൊത്ത ശമ്പളം എന്നിവയായിരിക്കും അത്. പുതിയ ഘടന പ്രകാരം ഒരു ജീവനക്കാരന് ലഭിക്കുന്ന ആകെ പ്രതിഫലത്തെ ഇത് സൂചിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma