ശമ്പളം എത്ര കൂടും? സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ ചര്‍ച്ച, എന്ന് മുതല്‍ പുതിയ ശമ്പളം കിട്ടും
എട്ടാം ശമ്പള കമ്മീഷന് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത് ചൊവ്വാഴ്ചയാണ്. കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് അനുമതി നല്കിയ മന്ത്രിസഭ ഒന്നര വര്‍ഷത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. ചെയര്‍പേഴസണ്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് എട്ടാം ശമ്പള കമ്മീഷനിലുള്ളത്. ഏഴാം ശമ്പള കമ്മീഷന് പ്രകാരമുള്ള ശമ്പളം ഈ വര്‍ഷം ഡിസംബര്‍ വരെയാണ് ലഭിക്കുക.
50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 69 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രതീക്ഷയാണ് എട്ടാം ശമ്പള കമ്മീഷന്. ഓരോ പത്ത് വര്‍ഷത്തേക്കാണ് ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ പരിഗണിക്കുക. ഏഴാം ശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരമുള്ള ശമ്പളം നല്കാന് തുടങ്ങിയത് 2016 ജനുവരി മുതലായിരുന്നു. അതുകൊണ്ടുതന്നെ പുതിയ ശമ്പളം എന്ന് മുതല്‍ കിട്ടും, എത്ര കിട്ടും തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്. ലഭ്യമായ വിവരങ്ങള്‍ അറിയാം...

2026 ജനുവരി ഒന്ന് മുതല്‍ പുതിയ ശമ്പളമാണ് കണക്കാക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജനുവരിയിലെ ശമ്പളത്തില്‍ കിട്ടണം എന്നില്ല. കാരണം എട്ടാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാണ് ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുക. ഒന്നര വര്‍ഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ അതിന് മുമ്പ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക ഭദ്രത, വിപണിയിലെ വില നിലവാരം, ശമ്പളം ഇനത്തില്‍ എത്ര വര്‍ധിപ്പിക്കാന്‍ കഴിയും, ശമ്പള ഇതര നേട്ടമായി എന്തൊക്കെ അനുവദിക്കാം, സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന ശമ്പള തോത് തുടങ്ങിയ കാര്യങ്ങളെല്ലാം എട്ടാം ശമ്പള കമ്മീഷന് പരിശോധിക്കും. തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. മന്ത്രിസഭ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ നടപ്പാക്കാന്‍ തുടങ്ങും.
ഈ വേളയില്‍ 2026 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തില്‍ മന്ത്രിസഭയാണ് അന്തിമ തീരുമാനം എടുക്കുക. ശമ്പളം എത്ര വര്‍ധിക്കുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ നിര്‍ണായകം ഫിറ്റ്മെന്റ് ഫാക്ടറാണ്. സര്‍ക്കാരിന്റെ സാമ്പത്തിക ഭദ്രതയും വിപണി വില നിലവാരവും പരിശോധിച്ചാണ് ശമ്പള കമ്മീഷന് ഫിറ്റ്മെന്റ് ഫാക്ടര്‍ തീരുമാനിക്കുക. ഇതിന് അനുസരിച്ചാകും ഓരോ ഗ്രേഡിലേയും ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കണക്കാക്കുക.
1.83 നും 2.46നുമിടയില്‍ ആയിരിക്കും ഫിറ്റ്മെന്റ് ഫാക്ടര്‍ എന്നാണ് കരുതുന്നത്. കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുന്നതോടെയാണ് ഇക്കാര്യം പരസ്യമാകുക. 1.83 ഫിറ്റ്മെന്റ് ഫാക്ടര്‍ ആണ് പരിഗണിക്കുക എങ്കില്‍ പോലും നിലവിലുള്ള ശമ്പളത്തിന്റെ 50 ശതമാനം വര്‍ധനവ് പ്രതീക്ഷിക്കാം. ഫിറ്റ്മെന്റ് ഫാക്ടര്‍ ഉയരുന്നതിന് അനുസരിച്ച് ശമ്പളവും ഉയരും.
ഏറ്റവും ചുരുങ്ങിയത് ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വര്‍ഷമെടുക്കും. മന്ത്രിസഭയുടെ പരിഗണനയിലെത്താന്‍ വീണ്ടും സമയം വേണം. എപ്പോള്‍ മന്ത്രിസഭ അംഗീകരിച്ചാലും 2026 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ വന്‍ തുകയുടെ നേട്ടമുണ്ടാകും. ഇതിന് പുറമെ ഓരോ ആറ് മാസത്തിലും ക്ഷാമബത്ത വര്‍ധിപ്പിക്കും. ഇത് സാധാരണ ദീപാവലി, ഹോളി വേളയിലാണ് പ്രഖ്യാപിക്കുക.
-
ശമ്പളം 10 ശതമാനം കുറയും; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടി, എല്ലാവര്‍ക്കുമില്ല, നടപടിയുമായി തെലങ്കാന -
ശമ്പളവും പെൻഷനും മുടങ്ങുമോ? 3,700 കോടി രൂപ കൂടി കടമെടുത്ത് സർക്കാർ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications