2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും!
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വര്‍ധനവിനായുള്ള കാത്തിരിപ്പ് ഉടന്‍ അവസാനിച്ചേക്കാം. വരും ആഴ്ചകളില്‍ ഡിഎ വര്‍ധനവ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കാം എന്നാണ് വിവരം. ഹോളി ആഘോഷത്തിന് ശേഷം, അടുത്ത കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഡിഎ വര്‍ധനവ് സംബന്ധിച്ച ചര്‍ച്ച നടന്നേക്കാം. മന്ത്രിസഭാ യോഗത്തില്‍ തീരുമാനം അംഗീകരിക്കപ്പെടാന്‍ സാധ്യതയുണ്ട്.
പരമ്പരാഗതമായി, സര്‍ക്കാര്‍ വര്‍ഷത്തില്‍ രണ്ട് തവണ ഡി എ പരിഷ്‌കരിക്കാറുണ്ട്. ഹോളി, ദീപാവലി എന്നിവയോടനുബന്ധിച്ചാണ് ഇത് സംഭവിക്കാറുള്ളത്. 2025 ല്‍, മാര്‍ച്ച് 28 ന് വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. ഈ രീതി പിന്തുടര്‍ന്ന്, 2026 ലെ പരിഷ്‌കരണം മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും പ്രതീക്ഷിക്കുന്നു.

വര്‍ധനവ് 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. അതായത് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മുന്‍ മാസങ്ങളിലെ കുടിശ്ശിക ലഭിക്കും. നിലവിലെ ഡിഎ 58% ആണ്, 2025 ഒക്ടോബറില്‍ നിശ്ചയിച്ചതാണ് ഇത്. എ ഐ സി പി ഐ- ഐ ഡബ്ല്യു ഡാറ്റയുടെ അടിസ്ഥാനത്തില്‍, 2% വര്‍ധനവ് ഏതാണ്ട് ഉറപ്പാണ്. ഇത് 60% ആയി ഉയരും. 3% വര്‍ധനവിനുള്ള സാധ്യതയും ഉള്ളതിനാല്‍ അത് 61% ആയി ഉയര്‍ത്താം.
ഡിഎ വര്‍ധനവ് എല്ലാ പേ സ്‌കെയിലിലേയും ശമ്പളത്തില്‍ ശ്രദ്ധേയമായ വര്‍ധനവിന് കാരണമാകും. ഉദാഹരണത്തിന്, 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാര്‍ക്ക് 2% വര്‍ധനവോടെ ഏകദേശം 28,800 രൂപയും 3% വര്‍ധനവോടെ 28,980 രൂപയും മൊത്തം ശമ്പള വര്‍ധനവ് ഉണ്ടാകും. 29,200 രൂപ അടിസ്ഥാന ശമ്പളത്തില്‍, ശമ്പളം ഏകദേശം 46,720 രൂപ അല്ലെങ്കില്‍ 47,012 രൂപയായി ഉയരും.
56,100 രൂപ വരുമാനമുള്ളവര്‍ക്ക് 3% വര്‍ദ്ധനവോടെ 90,321 രൂപ വരെ ലഭിച്ചേക്കാം. 2.5 ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ശമ്പളം 4 ലക്ഷം രൂപ കടക്കാന്‍ സാധ്യതയുണ്ട്. പ്രഖ്യാപനം പിന്നീട് വന്നാലും, ജനുവരി മുതല്‍ വര്‍ധനവ് ബാധകമാകും. അങ്ങനെ വരുമ്പോള്‍ കുറഞ്ഞത് രണ്ടോ മൂന്നോ മാസത്തേക്ക് ജീവനക്കാരുടെ ഡിഎ കുടിശ്ശിക ഉറപ്പാക്കും.
പെന്‍ഷന്‍കാര്‍ക്ക് സമാനമായി ഡിആര്‍ വര്‍ധനവും പ്രതീക്ഷിക്കാം. 2025 ഡിസംബറില്‍ ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിച്ചതിന് ശേഷമാണ് ഈ പരിഷ്‌കരണം വരുന്നത് എന്നതിനാല്‍ ഇത് വളരെ പ്രധാനമാണ്. വരാനിരിക്കുന്ന എട്ടാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതുവരെ, നിലവിലെ ഫോര്‍മുല പ്രകാരം ഡിഎ പരിഷ്‌കരണങ്ങള്‍ തുടരും.












Click it and Unblock the Notifications