ശമ്പളം ഇനിയും കൂടും; എട്ടാം ശമ്പള കമ്മീഷന് മുമ്പ് ഒരു വര്‍ധനവ് കൂടി, സാധ്യത നാലു ശതമാനം
എട്ടാം ശമ്പളകമ്മീഷന് നടപ്പാക്കുന്നതിന് മുമ്പ് ഒരു തവണ കൂടി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം ലഭിക്കും. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ ഡിഎ വര്‍ധനവുണ്ടാകും. ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള വിപണി സാഹചര്യം പരിശോധിച്ച് അടുത്ത ജനുവരി മുതല്‍ വര്‍ധനവ് ലഭിക്കും. ഏകദേശം നാല് ശതമാനമാണ് അടുത്ത ഡിഎ വര്‍ധനവ് പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷം ആദ്യത്തില്‍ ഡിഎ രണ്ട് ശതമാനം വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം മൂന്ന് ശതമാനം ഡിഎയാണ് കൂട്ടിയത്. ഇതോടെ ഈ വര്‍ഷം മാത്രം അഞ്ച് ശതമാനം ഡിഎ വര്‍ധിപ്പിച്ചു. എന്നാല്‍ പണപ്പെരുത്തില്‍ വന്‍ മാറ്റം സംഭവിച്ചത് കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെയാണ്. അതുകൊണ്ടുതന്നെ അടുത്ത ഡിസംബര്‍ വരെയുള്ള പണപ്പെരുപ്പ നിരക്ക് പരിശോധിച്ച് തയ്യാറാക്കുന്ന ഡിഎ വര്‍ധന നാല് ശതമാനം ആകുമെന്നാണ് കരുതുന്നത്.

വര്‍ഷത്തില്‍ രണ്ട് തവണയാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധിപ്പിക്കുന്നത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ വിപണി സാഹചര്യം പരിശോധിച്ചാണ് ഒരു വര്‍ധന. ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള വിപണി സാഹചര്യം പരിശോധിച്ച് രണ്ടാമത്തേതും. ആദ്യത്തേത് ഏപ്രിലിലും രണ്ടാമത്തെത് ഒക്ടോബറിലുമാണ് പ്രഖ്യാപിക്കുക. എപ്പോള്‍ പ്രഖ്യാപിച്ചാലും ജനുവരി മുതലും ജൂലൈ മുതലും മുന്‍കാല പ്രാബല്യമുണ്ടാകും.
അടിസ്ഥാന ശമ്പളത്തിന്റെ രണ്ട് ശതമാനമാണ് ഈ വര്‍ഷം ഏപ്രിലില്‍ ഡിഎ വര്‍ധിപ്പിച്ചത്. അടിസ്ഥാന ശമ്പളമാണ് ഡിഎ വര്‍ധനവിന് കണക്കാക്കുക. മൊത്തം ശമ്പളമല്ല. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മൂന്ന് ശതമാനം വര്‍ധനവില്‍, ലെവല്‍ ഒന്ന് ജീവനക്കാര്‍ക്ക് ലഭിക്കുന്ന തുക 600 രൂപയില്‍ താഴെയാണ്. ലെവല്‍ 10 ജീവനക്കാര്‍ക്ക് 1800 രൂപയില്‍ താഴെയും.
അതേസമയം, അടുത്ത ഡിഎ വര്‍ധനവ് 4 ശതമാനമുണ്ടാകുമെന്ന് സാധ്യത കല്പ്പിക്കുന്നു. ഈ വര്‍ഷം ജൂലൈ മുതല്‍ രാജ്യത്തുണ്ടായ പണപ്പെരുപ്പമാണ് ഇതിന് കാരണം. സെപ്തംബര്‍ വരെയുള്ള പണപ്പെരുപ്പ കണക്ക് ലഭ്യമാണ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ കൂടി ഇനി വരാനുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ജനുവരി മുതല്‍ ലഭിക്കുന്ന ഡിഎ പ്രഖ്യാപിക്കുക.
നാല് ശതമാനം വര്‍ധനവുണ്ടായാല്‍ ലെവല്‍ ഒന്ന് ജീവനക്കാര്‍ക്ക് 800 രൂപയില്‍ താഴെയും ലെവല്‍ 10 ജീവനക്കാര്‍ക്ക് 2400 രൂപയില്‍ താഴെയുമാകും വര്‍ധനവ് ലഭിക്കുക. ഏഴാം ശമ്പള കമ്മീഷന് നിര്‍ദേശം അടിസ്ഥാനപ്പെടുത്തിയാണ് നിലവില്‍ ശമ്പളം നല്‍കുന്നത്. എട്ടാം ശമ്പള കമ്മീഷന് അടുത്ത ജൂലൈക്ക് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതുകൊണ്ടുതന്നെ ഏഴാം ശമ്പള കമ്മീഷന് പ്രകാരമുള്ള അവസാന ഡിഎ വര്ധനവാകും അടുത്തത്. അതിന് ശേഷം വന്‍ ശമ്പള വര്‍ധനവ് പ്രതീക്ഷിക്കുന്ന എട്ടാം ശമ്പള കമ്മീഷന് നടപ്പാക്കും.


Click it and Unblock the Notifications
