ലെവല്‍ 1 ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന കുറയും! ഓരോ ലെവലിലും വ്യത്യസ്ത ഫിറ്റ്‌മെന്റ് ഫാക്ടര്‍?

എട്ടാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തെ മാത്രമല്ല, ജൂനിയര്‍, സീനിയര്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള വരുമാന വ്യത്യാസത്തെയും സ്വാധീനിക്കും. ജീവനക്കാരുടെ വിവിധ സംഘടനകള്‍ ഇതിനോടകം തന്നെ എട്ടാം ശമ്പള കമ്മീഷന് തങ്ങളുടെ ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍, ഇന്ത്യന്‍ റെയില്‍വേ ടെക്‌നിക്കല്‍ സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ നമുക്ക് പരിശോധിക്കാം.

സ്വര്‍ണത്തിന് പകരം വെള്ളി വാങ്ങിവെക്കേണ്ട... പൊന്നിന് വില കുത്തനെ ഇടിയില്ലെന്ന് പ്രവചനം, തിരികെ കേറും
സ്വര്‍ണത്തിന് പകരം വെള്ളി വാങ്ങിവെക്കേണ്ട... പൊന്നിന് വില കുത്തനെ ഇടിയില്ലെന്ന് പ്രവചനം, തിരികെ കേറും

ശമ്പള ഘടന പരിഷ്‌കരിക്കുന്നതിനും പേ മാട്രിക്‌സ് രൂപീകരിക്കുന്നതിനും ഈ രണ്ട് സംഘടനകളും തികച്ചും വ്യത്യസ്തമായ സമീപനങ്ങളാണ് മുന്നോട്ട് വെക്കുന്നത്. അവരുടെ സമീപനരീതികള്‍, നിര്‍ദ്ദേശിക്കപ്പെട്ട ഫിറ്റ്മെന്റ് ഫാക്ടറുകള്‍, വിവിധ തസ്തികകളിലെ ശമ്പള വ്യത്യാസങ്ങളില്‍ ഇവ ചെലുത്തുന്ന സ്വാധീനം എന്നിവയിലാണ് പ്രധാന വ്യത്യാസങ്ങള്‍ അടങ്ങിയിരിക്കുന്നത്.

Salary Hike

മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ കുറഞ്ഞ അടിസ്ഥാന ശമ്പളമായി 65,000 രൂപയും കൂടിയ ശമ്പളമായി 9 ലക്ഷം രൂപയും നിര്‍ദ്ദേശിക്കുന്നു. അതായത് ഏകദേശം 3.61 എന്ന ഫിറ്റ്മെന്റ് ഫാക്ടറാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. ഇത് അംഗീകരിക്കപ്പെടുകയും നടപ്പിലാക്കുകയും ചെയ്താല്‍, എല്ലാ തലങ്ങളിലുമുള്ള ജീവനക്കാരുടെ ശമ്പളത്തിലും ഏകദേശം ഒരേ അനുപാതത്തിലുള്ള വര്‍ധനവ് ഉണ്ടാകും.

ഉദാഹരണത്തിന് ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരമുള്ള ലെവല്‍ 1 അടിസ്ഥാന ശമ്പളം 18,000 രൂപയില്‍ നിന്ന് 65,000 രൂപയായി ഉയരാം. അതേസമയം, ലെവല്‍ 18-ലെ ശമ്പളം 2.5 ലക്ഷം രൂപയില്‍ നിന്ന് ഏകദേശം 9.02 ലക്ഷം രൂപയായി വര്‍ധിച്ചേക്കാം. ഒരു ഏകീകൃത ഫിറ്റ്മെന്റ് ഫാക്ടര്‍ ഉപയോഗിച്ചാല്‍, നിലവിലുള്ള കുറഞ്ഞ ശമ്പളവും കൂടിയ ശമ്പളവും തമ്മിലുള്ള ഏകദേശം 1:13.9 എന്ന അനുപാതത്തില്‍ മാറ്റം വരില്ല.

കൈനിറയെ പൊന്നും പണവും ലഭിക്കും... ഡിസംബര്‍ 5 മുതല്‍ ഒന്നര വര്‍ഷം നല്ലകാലം; ഈ രാശിക്കാരാണോ?
കൈനിറയെ പൊന്നും പണവും ലഭിക്കും... ഡിസംബര്‍ 5 മുതല്‍ ഒന്നര വര്‍ഷം നല്ലകാലം; ഈ രാശിക്കാരാണോ?

ഈ അനുപാതത്തില്‍ മാറ്റം വരണമെങ്കില്‍, ഫിറ്റ്മെന്റ് ഫാക്ടറുകള്‍ ഓരോ വിഭാഗത്തിനും അനുയോജ്യമായ രീതിയില്‍ നിശ്ചയിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യന്‍ റെയില്‍വേ ടെക്‌നിക്കല്‍ സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ലക്ഷ്യമിടുന്നത് സമാനമായ ഒരു മാറ്റമാണ്. ലെവല്‍ 1-ന് 2.92 മുതല്‍ ലെവല്‍ 17, 18 എന്നിവയ്ക്ക് 4.38 വരെ നീളുന്ന ഫിറ്റ്മെന്റ് ഫാക്ടറുകളാണ് അവര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഈ സമീപനം ഉയര്‍ന്ന തസ്തികകളിലുള്ള ജീവനക്കാര്‍ക്ക് കൂടുതല്‍ ശമ്പള വര്‍ധനവ് നല്‍കുകയും, നിലവിലുള്ള കുറഞ്ഞ ശമ്പളവും കൂടിയ ശമ്പളവും തമ്മിലുള്ള അനുപാതത്തില്‍ മാറ്റം വരുത്തുകയും ചെയ്യും. അങ്ങനെ വന്നാല്‍ ലെവല്‍ 1 ജീവനക്കാരന് 52600 രൂപയായിരിക്കും അടിസ്ഥാന ശമ്പളം. ലെവല്‍ 12 ജീവനക്കാരന് 2.99 ലക്ഷം രൂപ, ലെവല്‍ 18 ജീവനക്കാരന് 10.95 ലക്ഷം രൂപ എന്നിങ്ങനെയായി ശമ്പളം മാറും.

'ബിജെപി കുടുംബത്തിൽ ഇടം തന്നതിന് നന്ദി', ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹല്‍ ബിജെപിയിൽ ചേർന്നു
'ബിജെപി കുടുംബത്തിൽ ഇടം തന്നതിന് നന്ദി', ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹല്‍ ബിജെപിയിൽ ചേർന്നു

ഈ നിര്‍ദ്ദേശപ്രകാരം, ഏറ്റവും കുറഞ്ഞ ശമ്പളവും ഏറ്റവും ഉയര്‍ന്ന ശമ്പളവും തമ്മിലുള്ള അനുപാതം ഏകദേശം 1:20.8 എന്ന നിലയിലേക്ക് വര്‍ധിക്കും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളത്തിലും പെന്‍ഷനിലും അര്‍ത്ഥവത്തായ മാറ്റങ്ങള്‍ കൊണ്ടുവരിക എന്നതാണ് ഈ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നിലുള്ള യൂണിയനുകളുടെ പ്രധാന ലക്ഷ്യം.

ഒമ്പതാം ശമ്പള കമ്മീഷന്‍ ഔദ്യോഗികമായി രൂപീകരിക്കുന്നത് വരെയുള്ള ഏകദേശം 10 വര്‍ഷക്കാലത്തേക്ക്, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, അലവന്‍സുകള്‍, പെന്‍ഷന്‍ എന്നിവയെ എട്ടാം ശമ്പള കമ്മീഷന്‍ പാനലിന്റെ തീരുമാനങ്ങള്‍ സ്വാധീനിക്കും എന്നതിനാല്‍ ജീവനക്കാരുടെ സംഘടനകള്‍ ഉയര്‍ന്ന ഫിറ്റ്‌മെന്റ് ഘടകം ആവശ്യപ്പെടുന്നുണ്ട്.

നിലവിലെ സാഹചര്യത്തില്‍, ഈ നിര്‍ദ്ദേശങ്ങളൊന്നും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. അന്തിമ ശമ്പള ഘടന എന്നത് എട്ടാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകളെയും സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തെയും ആശ്രയിച്ചിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma