Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം 33600 രൂപയില്‍ നിന്ന് 60,000 രൂപയാക്കി; ഹിമാചലിലെ കരാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു

കരാര്‍ അടിസ്ഥാനത്തിലും ട്രെയിനികളായും ജോലി ചെയ്യുന്ന സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ പ്രതിമാസ ശമ്പളത്തില്‍ 78 ശതമാനം വര്‍ധനവ് വരുത്താന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ അനുമതി. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് നടപടി.

സ്വര്‍ണവില കുറയാന്‍ കാത്തിരുന്നവര്‍ക്ക് വന്‍തിരിച്ചടി; ജനുവരിക്ക് ശേഷം റെക്കോഡിലേക്ക് കുതിക്കാന്‍ പൊന്ന്
സ്വര്‍ണവില കുറയാന്‍ കാത്തിരുന്നവര്‍ക്ക് വന്‍തിരിച്ചടി; ജനുവരിക്ക് ശേഷം റെക്കോഡിലേക്ക് കുതിക്കാന്‍ പൊന്ന്

ഇത് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും, വിദൂര പ്രദേശങ്ങളില്‍ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി ഠാക്കൂര്‍ സുഖ്വിന്ദര്‍ സിംഗ് സുഖുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 78 ശതമാനം ശമ്പള വര്‍ധനവോടെ കരാര്‍, ട്രെയിനി സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ പ്രതിമാസ ശമ്പളം 33,600 രൂപയില്‍ നിന്ന് 60,000 രൂപയായി ഉയര്‍ന്നു.

Salary Hike

ആറാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ പ്രകാരം 2022-ല്‍ 24 ശതമാനം വര്‍ധനവ് (പ്രതിമാസം 27,000 രൂപയില്‍ നിന്ന് 33,660 രൂപയായി) പ്രഖ്യാപിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ശമ്പള വര്‍ധനവാണിത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന ബിരുദാനന്തര ബിരുദ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിമാസ സ്‌റ്റൈപ്പന്‍ഡും സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥികള്‍ക്ക് 40,000 രൂപയില്‍ നിന്ന് 50,000 രൂപ ആയാണ് വര്‍ധിപ്പിച്ചത്.

എല്‍പിജിയ്ക്ക് ലെവി ഈടാക്കാന്‍ കേന്ദ്രം? ഗ്യാസ് സിലിണ്ടറിന് വില കൂടും; ആലോചന ഇങ്ങനെ
എല്‍പിജിയ്ക്ക് ലെവി ഈടാക്കാന്‍ കേന്ദ്രം? ഗ്യാസ് സിലിണ്ടറിന് വില കൂടും; ആലോചന ഇങ്ങനെ

രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥികള്‍ക്ക് 45,000 രൂപയില്‍ നിന്ന് 60,000 ആയും മൂന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥികള്‍ക്ക് 50,000 രൂപയില്‍ നിന്ന് 65,000 ആയും തുക വര്‍ധിപ്പിച്ചു. രോഗീ പരിചരണത്തില്‍ പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും, വര്‍ധിപ്പിച്ച സ്‌റ്റൈപ്പന്‍ഡ് അവരുടെ ഉത്തരവാദിത്തങ്ങള്‍ക്കുള്ള അംഗീകാരവും മികച്ച ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനുള്ള പ്രചോദനവുമാണെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

അതുപോലെ, മെഡിക്കല്‍ കോളേജുകളിലെ സീനിയര്‍ റെസിഡന്റുമാരുടെയും മറ്റ് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെയും പ്രതിമാസ സ്‌റ്റൈപ്പന്‍ഡും 50-170% വരെ വര്‍ധിപ്പിച്ചു. സീനിയര്‍ റെസിഡന്റുമാരുടെയും ട്യൂട്ടര്‍ സ്‌പെഷ്യലിസ്റ്റുകളുടെയും പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് 60,000-65,000 രൂപയില്‍ നിന്ന് 1,00,000 രൂപ ആയി വര്‍ധിപ്പിച്ചു. സൂപ്പര്‍ സ്‌പെഷ്യലിസ്റ്റുകളുടെയും സീനിയര്‍ റെസിഡന്റുമാരുടെ പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് 60,000-65,000 രൂപയില്‍ നിന്ന് 1,30,000 രൂപ ആയി വര്‍ധിപ്പിച്ചു.

ഇടപ്പള്ളി-അരൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മാണം മരവിപ്പിച്ച് കേന്ദ്രം; നിലവിലുള്ള പദ്ധതികള്‍ക്ക് മാത്രം മുന്‍ഗണന
ഇടപ്പള്ളി-അരൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മാണം മരവിപ്പിച്ച് കേന്ദ്രം; നിലവിലുള്ള പദ്ധതികള്‍ക്ക് മാത്രം മുന്‍ഗണന

ആരോഗ്യമേഖലയും വിദ്യാഭ്യാസവും സംസ്ഥാന സര്‍ക്കാരിന്റെ പരമപ്രധാനമായ മുന്‍ഗണനകളില്‍ ഉള്‍പ്പെടുന്നു എന്നും കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍, ഈ മേഖലകളില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിനായി സര്‍ക്കാര്‍ നിരവധി സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട് എന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ശമ്പളം വര്‍ധിപ്പിക്കുന്നത് ആരോഗ്യ സേവനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ, ഡിആര്‍ കുടിശ്ശിക എന്നിവ പരിശോധിച്ചുവരികയാണെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ നേരത്തെ ജൂണില്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഒഴികെയുള്ളവരുടെ ശമ്പളം മാറ്റിവെച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാന്‍ ധനവകുപ്പിനോട് നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+