Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം ഇരട്ടിയില്‍ അധികം വര്‍ധിക്കും? സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷം, കണക്കുകള്‍ ഇങ്ങനെ

എട്ടാം ശമ്പള കമ്മീഷന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ വലിയ പ്രതീക്ഷയിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍. ശമ്പളത്തില്‍ വലിയ വര്‍ധനവ് വരുമെന്നാണ് ഇതുവരെയുള്ള വിവരം. ഫിറ്റ്‌മെന്റ് ഫാക്ടറാണ് ഇക്കാര്യത്തില്‍ പ്രധാനം. വിപണി നിലവാരം, പണപ്പെരുപ്പം, സര്‍ക്കാരിന്റെ സാമ്പത്തിക ഭദ്രത എന്നിവ പരിശോധിച്ചാണ് ഫിറ്റ്‌മെന്റ് ഫാക്ടര്‍ കണക്കാക്കുക.

നിലവിലുള്ള ശമ്പളത്തില്‍ നിന്ന് 80 മുതല്‍ 157 ശതമാനം വരെ വര്‍ധിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് വിവരങ്ങള്‍. എട്ടാം ശമ്പള കമ്മീഷന്റെ പ്രഖ്യാപനം കഴിഞ്ഞ ജനുവരിയിലാണുണ്ടായത്. രണ്ടാഴ്ച മുമ്പ് കമ്മീഷന്റെ പരിഗണാ വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. ഒന്നര വര്‍ഷത്തിനികം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അതോടെ പുതിയ ശമ്പളം ലഭിക്കുന്നതിലേക്ക് എത്തും.

salary hike for govt employee-

50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 70 ലക്ഷത്തോളം വരുന്ന പെന്‍ഷര്‍ക്കാര്‍ക്കും സുപ്രധാനമാണ് എട്ടാം ശമ്പള കമ്മീഷന്‍. ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശമ്പള വര്‍ധനവും പെന്‍ഷന്‍ വര്‍ധനവും തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും കമ്മീഷന്‍. 2016 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ റിപ്പോര്‍ട്ട് നടപ്പാക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, 2027 മുതലാകും പുതിയ ശമ്പളം ലഭിക്കുക എന്നാണ് കരുതുന്നത്. മുന്‍കാലങ്ങളില്‍ ശമ്പള കമ്മീഷനുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കാനുമെല്ലാം എടുത്ത കാലം പരിഗണിക്കുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് ഒരു വര്‍ഷം കഴിയും. എങ്കിലും മുന്‍കാല പ്രാബല്യം ലഭിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലോട്ടറിയാകും.

ശമ്പള വര്‍ധനവ് പ്രതീക്ഷ ഇങ്ങനെ

ഫിറ്റ്‌മെന്റ് ഫാക്ടര്‍ 1.8 മുതല്‍ 3 വരെയാണ് കരുതപ്പെടുന്നത്. 1.8 കണക്കാക്കിയുള്ള ശമ്പള വര്‍ധനവ് പരിശോധിച്ചാല്‍, നിലവിലുള്ള 18000 എന്ന അടിസ്ഥാന ശമ്പളം 32400 ആയി ഉയരും. ലെവല്‍ 1 ജീവനക്കാരുടെ ശമ്പളമാണിത്. അതേസമയം, ലെവല്‍ 2 ജീവനക്കാരുടെ ശമ്പളം 19900 രൂപയില്‍ നിന്ന് 35820 ആയി ഉയരും. ലെവല്‍ 3 ജീവനക്കാരുടെ ശമ്പളം 21700 രൂപയില്‍ നിന്ന് 39060 രൂപയായും ഉയരും. അതായത്, മികച്ച വര്‍ധനവ് ഏറ്റവും കുറഞ്ഞ ഫിറ്റ്‌മെന്റ് ഫാക്ടറില്‍ തന്നെ രേഖപ്പെടുത്തും.

അതേസമയം, ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.46 ആണെങ്കില്‍ ലെവല്‍ 1 ജീവനക്കാരുടെ ശമ്പളം 44280 രൂപയായി ഉയരും. ലെവല്‍ 2 ജീവനക്കാരുടെ ശമ്പളം 48954 രൂപയായും വര്‍ധിക്കും. ലെവല്‍ 3 ജീവനക്കാരുടേത് 53382 രൂപയിലേക്കും എത്തും. ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തും. ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.57 ആണെങ്കില്‍ മൂന്ന് ലെവലിലുള്ള ജീവനക്കാരുടെ ശമ്പളം യഥാക്രമം 46260, 51143, 55769 എന്നിവയായി ഉയരും.

അടിസ്ഥാന ശമ്പളത്തില്‍ വരുന്ന മാറ്റമാണ് മേല്‍പ്പറഞ്ഞത്. ഇതോടൊപ്പം ക്ഷാമബത്ത, വാടക അലവന്‍സ്, യാത്രാ അലവന്‍സ് എന്നിവയും ചേരും. സമാനമായ വര്‍ധനവ് പെന്‍ഷകാര്‍ക്കും ലഭിക്കും. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 157 ശതമാനം വരെ ശമ്പളത്തില്‍ വര്‍ധനവ് പ്രതീക്ഷിക്കാം. ഇക്കാര്യത്തില്‍ കമ്മീഷന്‍ ഏത് ഫിറ്റ്‌മെന്റ് ഫാക്ടര്‍ പരിഗണിക്കും എന്നതാണ് സുപ്രധാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+