ശമ്പളം കൂടും, പക്ഷേ പേരിന് മാത്രം; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 'കഷ്ടകാലം', ഡിഎ വര്‍ധനവ് വരുന്നു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ എട്ടാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് വരുന്നതും കാത്തിരിപ്പാണ്. ഏകദേശം രണ്ടു വര്‍ഷമാകും പുതിയ കമ്മീഷന് നിര്‍ദേശിക്കുന്നത് പ്രകാരമുള്ള ശമ്പളം കൈയ്യിലെത്താന്‍ എന്നാണ് വിവരം. അതിനിടെ ആശ്വാസമാകുന്നത് ക്ഷാമബത്ത (ഡിഎ) വര്‍ധനവാണ്. എന്നാല്‍ ഇക്കാര്യത്തിലും പുതിയ വാര്‍ത്തകള്‍ ആശയ്ക്ക് വകയില്ല.
ശമ്പള വര്‍ധനവ് പത്ത് വര്‍ഷത്തില്‍ ഒരിക്കലാണ് നടപ്പാക്കുക. മുമ്പ് നടപ്പാക്കിയ ശമ്പള വര്‍ധനവ് പ്രകാരം ഓരോ ശമ്പള കമ്മീഷന് വന്നതും പത്ത് വര്‍ഷത്തിലൊരിക്കലാണ്. എന്നാല്‍ ഓരോ ആറ് മാസത്തിലും ക്ഷാമ ബത്ത പുതുക്കും. വില നിലവാര സൂചികയും വിപണി സാഹചര്യം പരിശോധിച്ചുമാണ് ബത്ത കൂട്ടുക. ഇതുപ്രകാരം പുതിയ ബത്ത സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്.

ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലും ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലുമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത വര്‍ധിപ്പിക്കുന്നത്. ഹോളി ആഘോഷങ്ങള്‍ക്ക് തൊട്ടുമുമ്പായി മാര്‍ച്ചിലും ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നവംബറിലുമാണ് വര്‍ധനവ് പ്രഖ്യാപിക്കാറുള്ളത്. ഈ വര്‍ഷത്തെ ആദ്യ ഡിഎ വര്‍ധനവാണ് അടുത്ത മാസം പ്രഖ്യാപിക്കാന്‍ പോകുന്നത്.
ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി കഴിഞ്ഞ ഡിസംബര്‍ 31ന് പൂര്‍ത്തിയായി. എന്നാല്‍ എട്ടാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ പ്രത്യേക ശമ്പള കമ്മീഷന്റെ അടിസ്ഥാനത്തില്‍ അല്ല പുതിയ ഡിഎ വര്‍ധനവ് വരാന്‍ പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ എത്രത്തോളം വര്‍ധനവ് പ്രഖ്യാപിക്കുമെന്ന് ഉറ്റുനോക്കുകയാണ് ജീവനക്കാര്‍.
ഡിഎ വര്‍ധനവ് പ്രതീക്ഷ 2%
ഏറ്റവും ഒടുവില്‍ ഡിഎ വര്‍ധിപ്പിച്ചത് കഴിഞ്ഞ നവംബറിലാണ്. മൂന്ന് ശതമാനമാണ് ഡിഎ വര്‍ധിപ്പിച്ചത്. ഇതോടെ നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഡിഎ 58 ശതമാനമായി ഉയര്‍ന്നിരുന്നു. എന്നാല്‍ പുതിയ ഡിഎ വര്‍ധനവ് രണ്ട് ശതമാനം മാത്രമേ ഉണ്ടാകൂ എന്നാണ് വാര്‍ത്തകള്‍. അതായത്, ഡിഎ 60 ശതമാനമായി ഉയരും. ഇത് ശരിയാണെങ്കില്‍ ജനുവരി-ജൂണ്‍ കാലയളവില്‍ നടപ്പാക്കി വരുന്ന ഡിഎ വര്‍ധനവില്‍ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നാകുമിത്.
2000ത്തിന് ശേഷം ജനുവരിയിലെ ഡിഎ വര്‍ധനവ് 2 ശതമാനത്തില്‍ ഒതുങ്ങിയത് മൂന്ന് തവണയാണ്. 2007, 2018, 2025 എന്നീ വര്‍ഷങ്ങളില്‍ മാത്രം. ബാക്കിയുള്ള ഡിഎ വര്‍ധനവുകള്‍ ഇതിനേക്കാള്‍ അധികമായിരുന്നു. അവശ്യ വസ്തുക്കളുടെ വില കുതിക്കുന്ന വേളയില്‍ ഡിഎ വര്‍ധനവില്‍ കാര്യമായ ഉയര്‍ച്ച വേണം എന്നാണ് ജീവനക്കാരുടെ താല്‍പ്പര്യം. എന്നാല്‍ രണ്ട് ശതമാനം മാത്രം പ്രതീക്ഷിച്ചാല്‍ മതിയാകും.
2000 ജനുവരിയില്‍ ഒരു ശതമാനം മാത്രമാണ് ഡിഎ വര്‍ധിപ്പിച്ചത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പഠനം നടത്തുകയാണ് എട്ടാം ശമ്പള കമ്മീഷന്. 18 മാസമാണ് കാലാവധി. അതായത്, അടുത്ത വര്‍ഷം പകുതിക്ക് ശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. 2028 ആദ്യത്തില്‍ മുതല്‍ പുതിയ ശമ്പളം കൈയ്യിലെത്തുമെന്ന് കരുതാം. എങ്കിലും 2026 ജനുവരി മുതലുള്ള മുന്‍കാല പ്രാബല്യമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതീക്ഷ.
-
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
മിനിമം ശമ്പളം 51,480 രൂപയാകും, പെൻഷനും 25,740; എട്ടാം ശമ്പള കമ്മീഷൻ നടപ്പായാൽ... -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി












Click it and Unblock the Notifications